കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ പ്രക്ഷോഭം; മുഹമ്മദ് റിയാസ് ഉള്‍പ്പടേയുള്ള ഡിവൈഎഫ്ഐ നേതാക്കള്‍ മഹാരാഷ്ട്രയില്‍ അറസ്റ്റില്‍

Google Oneindia Malayalam News

മുംബൈ: പൗരത്വ നിയമത്തിനെതിരായ പ്രക്ഷേഭം സംഘടിപ്പിച്ച ഡിവെഎഫ്ഐ പ്രവര്‍ത്തകരേയും നേതാക്കളേയും മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്തു. ദേശീയ അധ്യക്ഷന്‍ മുഹമ്മദ് റിയാസ് ഉള്‍പ്പടേയുള്ളവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഉറനിലെ ബിപിസിഎല്‍ ടെര്‍മിനലില്‍ നിന്നും ആരംഭിച്ച് മുംബൈയിലെ ചൈത്യഭൂമിയില്‍ അവസാനിക്കുന്നവിധമായിരുന്നു പ്രധിഷേധമാര്‍ച്ച് സംഘടിപ്പിച്ചിരുന്നത്. എന്നാല്‍ നേതാക്കളേയും പ്രവര്‍ത്തകരേയും വഴിയില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

ട്രംപിന് കോഴിക്കോട് വഴി വരാമായിരുന്നു; ഇവിടെ ഞങ്ങളുടെ പ്രിയപ്പെട്ട സഖാവാണ്‌ ഭരിക്കുന്നത്‌; ഹരീഷ്ട്രംപിന് കോഴിക്കോട് വഴി വരാമായിരുന്നു; ഇവിടെ ഞങ്ങളുടെ പ്രിയപ്പെട്ട സഖാവാണ്‌ ഭരിക്കുന്നത്‌; ഹരീഷ്

മഹാരാഷ്ട്രയിൽ ഡിവൈഎഫ്ഐ നേതാക്കളെ അറസ്റ്റ് ചെയ്തത് പ്രതിഷേധാർഹമെന്ന് ഡിവൈഎഫ്ഐ കേരള സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. കോൺഗ്രസ്സ് അധികാരത്തിലുള്ള ഒരു സംസ്ഥാനമാണ് മഹാരാഷ്ട്ര. എന്നിട്ടും എൻആർസിക്കും സിഎഎയ്ക്കും തൊഴിലില്ലായ്മയ്ക്കുമെതിരെ ഡിവൈഎഫ്ഐ സംഘടിപ്പിച്ച ലോങ്‌മാർച്ച് പോലീസ് തടഞ്ഞുവെന്നും ഡിവൈഎഫ്ഐ അഭിപ്രായപ്പെട്ടു.

dydi

അഖിലേന്ത്യ പ്രസിഡന്റു പി എ മുഹമ്മദ് റിയാസ്, ജോയിന്റ് സെക്രട്ടറി പ്രീതിശേഖർ ഉൾപ്പെടെ നൂറുകണക്കിന് ഡിവൈഎഫ്ഐ പ്രവർത്തകരെയാണ് അറസ്റ്റു ചെയ്തു. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള കോൺഗ്രസിൻറെ ഇരട്ടത്താപ്പാണ് ഇതിലൂടെ പുറത്തുവരുന്നത്.

ഡികെ ശിവകുമാര്‍ വരും, കോണ്‍ഗ്രസിനെ നയിക്കും; പ്രഖ്യാപനം അടുത്ത ആഴ്ച ഉണ്ടായേക്കുംഡികെ ശിവകുമാര്‍ വരും, കോണ്‍ഗ്രസിനെ നയിക്കും; പ്രഖ്യാപനം അടുത്ത ആഴ്ച ഉണ്ടായേക്കും

സിഎഎയ്ക്കും എൻആർസിയ്ക്കുമെതിരെ പ്രസംഗിക്കുകയും എന്നാൽ പ്രവൃത്തിയിൽ ബിജെപി സർക്കാരിനെ അനുകരിക്കുകയും ചെയ്യുകയാണ് മഹാരാഷ്ട്രയിലെ കോൺഗ്രസ് സർക്കാർ. കോൺഗ്രസ് കേന്ദ്രനേതൃത്വം ഇതിന് മറുപടി പറയണം. അറസ്റ്റിൽ പ്രതിഷേധിച്ച് ബ്ലോക്ക് കേന്ദ്രങ്ങളിൽ ഡിവൈഎഫ്ഐ പ്രതിഷേധ പ്രകടനം നടത്തുമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.

English summary
CAA protest; DYFI ledaers including Muhammed Riyas taken into custody
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X