കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തര്‍പ്രദേശില്‍ മരണം ഒമ്പത്; 21 ജില്ലകളില്‍ ഇന്‍റര്‍നെറ്റ് നിരോധിച്ചു, വിദ്യാലയങ്ങള്‍ക്ക് അവധി

Google Oneindia Malayalam News

ലഖ്നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ക്കിടെ ഉത്തര്‍പ്രദേശില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ന്യൂസ് 18, ടൈംസ് ഓഫ് ഇന്ത്യ തുടങ്ങിയമ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ആശുപത്രികളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. അതേസമയം തന്നെ കൊല്ലപ്പെട്ടവരുടെ എണ്ണം 10 ആയി എന്ന് ചില പ്രാദേശിക മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ചന്ദ്രശേഖര്‍ ആസാദ് കസ്റ്റഡിയില്‍; പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ച് നൂറുകണക്കിനാളുകള്‍ചന്ദ്രശേഖര്‍ ആസാദ് കസ്റ്റഡിയില്‍; പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ച് നൂറുകണക്കിനാളുകള്‍

ബിജ്നോര്‍, സംഭാര്‍, ഫിറോസാബാദ്, മീററ്റ്, കാന്‍പൂര്‍, വാരണാസി എന്നിവിടങ്ങളിലാണ് മരണങ്ങള്‍ സംഭവിച്ചിരിക്കുന്നത്. പ്രതിഷേധങ്ങള്‍ക്കിടെ സംസ്ഥാനത്ത് 6 പേര്‍ കൊല്ലപ്പെട്ടതായി നേരത്തെ ഉത്തര്‍പ്രദേശ് പോലീസ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ പോലീസ് നടത്തിയ വെടിവെപ്പിലല്ല ഈ മരണങ്ങള്‍ ഒന്നും ഉണ്ടായതല്ലെന്നാണ് സംസ്ഥാന പോലീസ് മേധാവ് ഡജിപി ഒപി സിങ് അവകാശപ്പെടുന്നത്.

up

പ്രതിഷേധങ്ങള്‍ ശക്തമായതോടെ 21 ജില്ലകളില്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ റദ്ദ് ചെയ്യുകയും കൂടുതല്‍ ഇടങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്തുടനീളമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഷേധങ്ങള്‍ അക്രമാസക്തമായ ഇടങ്ങളില്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.

ദില്ലിയിൽ കസ്റ്റഡിയിലെടുത്തവരിൽ പ്രായപൂർത്തിയാവാത്തവരും? പോലീസ് ആസ്ഥാനത്ത് പ്രതിഷേധം തുടരുന്നുദില്ലിയിൽ കസ്റ്റഡിയിലെടുത്തവരിൽ പ്രായപൂർത്തിയാവാത്തവരും? പോലീസ് ആസ്ഥാനത്ത് പ്രതിഷേധം തുടരുന്നു

പ്രതിഷേധക്കാര്‍ പലയിടത്തും സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് തകര്‍ക്കുകയും കത്തിക്കുകയും ചെയ്തിട്ടുണ്ട്. ബുലന്ത് ഷെങറില്‍ പോലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടി. പോലീസ് ലാത്തിച്ചാര്‍ജ്ജില്‍ നിരവധി പ്രതിഷേധക്കാര്‍ക്ക് പരിക്കേറ്റു. ബഹൈച്ചി, ഫിറോസാബാദ്, ഹാംപൂര്‍ എന്നിവിടങ്ങളിലെല്ലാം പ്രതിഷേധം അക്രമാസക്തമായി.

English summary
caa protest; internet shut down 21 districts in up
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X