കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാമിയ കോര്‍ഡിനേഷന്‍ കമ്മിറ്റി മീഡിയ കോര്‍ഡിനേറ്റര്‍ അറസ്റ്റില്‍

Google Oneindia Malayalam News

ദില്ലി: പൗരത്വഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധത്തിന് സാക്ഷ്യം വഹിച്ച ഇടമായിരുന്നു ദില്ലി ജാമിയ മിലിയ. ജാമിയ മിലിയ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ മീഡിയ കോര്‍ഡിനേറ്റര്‍ സഫൂറ സാഗറിന്റെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. വടക്കു കിഴക്കന്‍ ദില്ലിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചുവെന്ന കുറ്റത്തിനാണ് അറസ്റ്റ് ചെയ്തത്.

പൗരത്വ നിയമത്തിനെതിരെ ജാഫ്രാബാദില്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ നടന്ന വലിയ പ്രതിഷേധം സംഘടിപ്പിച്ചത് ഇയാളാണെന്ന് ദില്ലി പൊലീസ് ജോയിന്റ് കമ്മീഷണര്‍ അലോക് കുമാര്‍ പറഞ്ഞു. ഇത് പിന്നീട് വലിയ കലാപത്തിലേക്കെത്തെക്കുകയും ഐബി ഓഫീസര്‍ അങ്കിത് ശര്‍മയും ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ലാലയുമടക്കം 53 പേരുടെ മരണത്തിലേക്ക് നയിക്കുകയും ചെയ്തുവെന്നും അലോക് കുമാര്‍ പറഞ്ഞു.

caa

നേരത്തെ പൗരത്വഭേദഗതി നിയമ സമരവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത ജാമിയ മിലിയ വിദ്യാര്‍ത്ഥികളുടെ കസ്റ്റഡി ദില്ലി കോടതി ഏപ്രില്‍ ആറിന് ഒമ്പത് ദിവസത്തേക്ക് കൂടി നീട്ടിയിരുന്നു. രാജ്യത്താകമാനം കൊറോണ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും മുന്‍കരുതല്‍ നടപടികളുമെല്ലാം സ്വീകരിച്ചു വരുന്നതിനിടെയാണ് സഫൂറ സാഗറിന്റെ അറസ്റ്റ്.

നൂറ് ദിവസമായി തുടര്‍ന്ന് പോരുന്ന ജാമിയ മിലിയ പ്രതിഷേധം കൊറോണ വൈറസ് രോഗം പടര്‍ന്നു പിടിക്കുന്ന സാഹചര്യം കണക്കിലെടുത്ത് താല്‍ക്കാലികമായി നിര്‍ത്തി വെക്കുകയായിരുന്നു. പ്രതിഷേധത്തിന്റെ നൂറാം നാള്‍ ജാമിയ കോര്‍ഡിനേഷന്‍ കമ്മിറ്റിയും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനകളും ചേര്‍ന്ന് പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരായി നടക്കുന്ന പ്രതിഷേധം താല്‍ക്കാലികമായി അവസാനിപ്പിച്ചതായി ജാമിയ കോഡിനേഷന്‍ കമ്മിറ്റിയാണ് അറിയിച്ചത്. പ്രതിഷേധം നടക്കുമ്പോള്‍ പൊലീസ് കാമ്പസില്‍ കയറി പ്രതിഷേധക്കാരെ മര്‍ദിച്ചതിന് പിന്നാലെയാണ് ജാമിയമയില്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കുന്നത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാപ്പകല്‍ പ്രതിഷേധം നടന്ന ഷാഹിന്‍ബാഗ് സമരപ്പന്തല്‍ പൊലീസ് ഇടപെട്ട് ഒഴിപ്പിക്കുകയായിരുന്നു. രാജ്യത്ത് സമ്പൂര്‍ണ്ണലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സമരത്തിന്റെ നൂറ്റിയൊന്നാം ദിവസമാണ് പ്രതിഷേധക്കാര്‍ ഒഴിഞ്ഞുപോയത്. ഇവര്‍ ഒഴിഞ്ഞതോടെ പ്രാദേശിക ഭരണകൂടത്തിന്റെ സഹാത്തോടെ പ്രതിഷേധ സ്ഥലം ശുചീകരിക്കുകയായിരുന്നു. കൊറോണയുടെ പശ്ചാത്തലത്തില്‍ ദില്ലിയില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയത്.

ഇന്ത്യയില്‍ 273 പേരാണ് കൊറോണ മൂലം മരണപ്പെട്ടത്. 8356 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 909 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചുവെന്നത് ആശങ്കപ്പെടുത്തുന്ന കാര്യമാണ്.

English summary
CAA Protest: Jamia Coordination Committee Member Arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X