കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യോജിച്ച പോരാട്ടത്തിന് മമതയുടെ ആഹ്വാനം; മുഖ്യമന്ത്രിമാര്‍ക്ക് കത്ത്, ഐക്യമാണ് വേണ്ടത്

Google Oneindia Malayalam News

കൊല്‍ക്കത്ത: പൗരത്വ നിയമത്തിനെതിരെയും എന്‍ആര്‍സിക്കെതിരെയും യോജിച്ച പോരാട്ടം നടത്താന്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയുടെ ആഹ്വാനം. ഇക്കാര്യം ആവശ്യപ്പെട്ട് ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ക്ക് മമത ബാനര്‍ജി കത്തയച്ചു. രാജ്യം നേരിടുന്ന പ്രതിസന്ധികള്‍ മമത കത്തില്‍ സൂചിപ്പിച്ചു.

Dow

ആശങ്കയുണ്ടാക്കുന്ന സംഭവങ്ങളാണ് ദിവസവും നടക്കുന്നത്. ക്രൂരമായ നടപടികള്‍ തുടരുന്ന കേന്ദ്രസര്‍ക്കാരിനെതിരെ ഐക്യത്തോടെ നിലയുറപ്പിക്കണമെന്നും മമത ബാനര്‍ജി ആവശ്യപ്പെട്ടു. ജനാധിപത്യത്തെ സംരക്ഷിക്കാന്‍ യോജിച്ച പോരാട്ടമാണ് വേണ്ടതെന്ന് മമത പറയുന്നു.

മുമ്പുള്ളതിനേക്കാള്‍ ശക്തമായ ഐക്യത്തോടെ പോരാടേണ്ട സമയമാണിത്. വളരെ ആശങ്കയോടെയാണ് ഈ കത്ത് അയക്കുന്നത്. എല്ലാ വിഭാഗത്തിലും പെട്ടവര്‍ ആശങ്കയിലാണ്. സ്ത്രീകളും കുട്ടികളും കര്‍ഷകരും തൊഴിലാളികളും പട്ടിക ജാതി, വര്‍ഗ വിഭാഗക്കാരും ന്യൂനപക്ഷങ്ങളും ഒബിസി സമൂഹവും ഭയപ്പാടിലാണ്. പുതിയ പൗരത്വ ഭേദഗതി നിയമവും നിര്‍ദിഷ്ട എന്‍ആര്‍സിയുമാണ് എല്ലാവരെയും ആശങ്കപ്പെടുത്തുന്നത്. ഗുരുതരമായ സാഹചര്യമാണ് രാജ്യത്തുള്ളതെന്നും മമത കത്തില്‍ സൂചിപ്പിക്കുന്നു.

Recommended Video

cmsvideo
NRC May Not be Required at All, Says Goa CM | Oneindia Malayalam

എന്‍ആര്‍സിക്കെതിരെ നേരത്തെ പ്രതിഷേധം സംഘടിപ്പിച്ച നേതാവാണ് മമത ബാനര്‍ജി. ബംഗാളില്‍ എന്‍ആര്‍സി നടപ്പാക്കില്ലെന്ന് അവര്‍ വ്യക്തമാക്കിയതാണ്. എന്നാല്‍ ബംഗാളില്‍ എന്‍ആര്‍സി നടപ്പാക്കുമെന്നാണ് കേന്ദ്ര ആഭ്യന്തരമ മന്ത്രി അമിത് ഷാ പറഞ്ഞത്. ഇതോടെ ഇരുനേതാക്കളും പരസ്പരം കൊമ്പു കോര്‍ത്തിരുന്നു. തുടര്‍ന്നാണ് ദേശീയ തലത്തില്‍ ബിജെപി ഇതര മുഖ്യമന്ത്രിമാരുമായി ചേര്‍ന്ന് യോജിച്ച പോരാട്ടത്തിന് മമത മുന്‍കൈയ്യെടുക്കുന്നത്.

English summary
CAA Protest: Mamata writes to CMs for United fight against NRC, CAA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X