കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ ഒരു വ്യക്തിയുടെ സ്വന്തമല്ല... ഇത് എല്ലാവരുടെ രാജ്യം, ബിജെപിക്കെതിരെ വാളെടുത്ത് സഞ്ജയ് റാവത്ത്

Google Oneindia Malayalam News

മുംബൈ: പൗരത്വ നിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധം കത്തുന്നതിനിടെ ബിജെപിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. റാഹത്ത് ഇന്‍ഡോറിയുടെ കവിതയുടെ വരികളാണ് വിമര്‍ശനത്തിനായി റാവത്ത് തിരഞ്ഞെടുത്തത്. ഈ മണ്ണില്‍ എല്ലാവരുടെയും ചോര കലര്‍ന്നിട്ടുണ്ട്. ഈ രാജ്യം ഒരു വ്യക്തിയുടെ മാത്രമല്ലെന്നും റാവത്തിന്റെ ട്വീറ്റില്‍ പറയുന്നു. നേരത്തെ പൗരത്വ നിയമത്തിലൂടെ ലഭിക്കുന്ന വോട്ടുബാങ്ക് ലക്ഷ്യമിട്ട് ഹിന്ദു-മുസ്ലീം വിഭജനത്തിന് ശ്രമിക്കുകയാണ് ബിജെപിയെന്നും റാവത്ത് പറഞ്ഞിരുന്നു.

1

പൗരത്വ നിയമത്തിനെതിരെ രൂക്ഷമായ ഭാഷയിലാണ് ശിവസേന തുറന്നടിച്ചക്കുന്നത്. ബിജെപിയുടെ ഹിന്ദു രാഷ്ട്രമെന്ന സ്വപ്‌നത്തിന് വേണ്ടിയാണ് പൗരത്വ നിയമം ബിജെപി കൊണ്ടുവന്നതെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിനെയും അദ്ദേഹം വിമര്‍ശിച്ചിട്ടുണ്ട്. മൂന്ന് രാജ്യങ്ങളില്‍ നിന്ന് വരുന്ന ഹിന്ദു അഭയാര്‍ത്ഥികളെ സര്‍ക്കാര്‍ എവിടെയാണ് താമസിപ്പിക്കാന്‍ പോകുന്നതെന്നും ഉദ്ധവ് ചോദിച്ചു.

ബിജെപി ഹിന്ദുക്കളുടെ കാര്യത്തില്‍ വലിയ കാര്യങ്ങള്‍ പറയുന്നുണ്ട്. എന്നാല്‍ ഹിന്ദു അഭയാര്‍ത്ഥികളെ എവിടെ ഉള്‍പ്പെടുത്തുമെന്ന കാര്യത്തില്‍ ബിജെപി ഒരു പ്ലാനുമില്ല. അക്കാര്യം ബിജെപി തുറന്ന് പറയണമെന്നും ഉദ്ധവ് ആവശ്യപ്പെട്ടു. അതേസമയം പൗരത്വ നിയമത്തില്‍ പ്രതികരണവുമായി ബംഗ്ലാദേശ് രംഗത്തെത്തി. സിഎഎ, എന്‍ആര്‍സി എന്നിവ ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളാണെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി എകെ അബ്ദുള്‍ മേമന്‍ പറഞ്ഞു.

അതേസമയം ഇന്ത്യയില്‍ നിയമത്തിനെ കുറിച്ചുള്ള അനിശ്ചിതത്വം ബംഗ്ലാദേശിനെയും ബാധിക്കുമെന്നും മേമന്‍ പറഞ്ഞു. ഇപ്പോഴുള്ള പ്രശ്‌നങ്ങള്‍ അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്നും, ബംഗ്ലാദേശ് അതില്‍ മോചിപ്പിക്കപ്പെടുമെന്ന് കരുതുന്നുണ്ടെന്നും അബ്ദുള്‍ മേമന്‍ പറഞ്ഞു. നേരത്തെ പൗരത്വ നിയമത്തില്‍ മതത്തിന്റെ പേരില്‍ ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെടുന്നുണ്ടെന്ന അമിത് ഷായുടെ പ്രസ്താവനയില്‍ ചൊടിച്ച് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ഇന്ത്യ സന്ദര്‍ശനം റദ്ദാക്കിയിരുന്നു.

ഞാന്‍ ഹിന്ദുവാണ്, ഇന്ത്യക്കാരനാണ്, പൗരത്വ നിയമത്തിനെതിരാണ്, തേജസ്വിയുടെ വേറിട്ട പ്രതിഷേധം!!ഞാന്‍ ഹിന്ദുവാണ്, ഇന്ത്യക്കാരനാണ്, പൗരത്വ നിയമത്തിനെതിരാണ്, തേജസ്വിയുടെ വേറിട്ട പ്രതിഷേധം!!

English summary
caa protest sanjay raut dig at bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X