കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി കലാപം: കൊല്ലപ്പെട്ടവരുടെ എണ്ണം 38 ആയി, വടക്ക് കിഴക്കന്‍ ദില്ലി ശാന്തമെന്ന് ആഭ്യന്തര വകുപ്പ്

Google Oneindia Malayalam News

ദില്ലി: വടക്ക് കിഴക്കൻ ദില്ലിയിലെ സ്ഥിതിഗതികൾ ശാന്തമെന്ന് വിലയിരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കേന്ദ്ര സേനയെ വിന്യസിച്ച ശേഷം അനിഷ്ട സംഭവങ്ങളെവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ല.

Live Updates

Newest First Oldest First
11:09 AM, 28 Feb

ദില്ലിയ്ക്ക് പുതിയ പോലീസ് കമ്മീഷണർ. എ,സ്എൻ ശ്രീവാസ്തവയെ ആണ് പുതിയ കമ്മീഷണറായി നിയമിച്ചത്
10:28 AM, 28 Feb

ആംആദ്മി പാര്‍ട്ടി പുറത്താക്കിയ താഹിര്‍ ഹുസൈനെതിരെ നാട്ടുകാര്‍. താഹിറിന്‍റെ വീട്ടില്‍ നിന്നും പെട്രോള്‍ ബോംബ് എറിയുന്നത് കണ്ടു.
10:25 AM, 28 Feb

വടക്ക് കിഴക്കൻ ദില്ലിയിലെ സ്ഥിതിഗതികൾ ശാന്തമെന്ന് വിലയിരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കേന്ദ്ര സേനയെ വിന്യസിച്ച ശേഷം അനിഷ്ട സംഭവങ്ങളെവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ല
9:03 PM, 27 Feb

ആം ആദ്മി നേതാവ് താഹിർ ഹുസ്സൈനെതിരെ കൊലപാതകക്കുറ്റത്തിന് കേസ്. ഐബി ഉദ്യോഗസ്ഥന്റെ കൊലപാതകത്തിലാണ് കേസ്
8:36 PM, 27 Feb

ജി‌ടി‌ബി ആശുപത്രിയിൽ മൂന്ന് ഡസനോളം സി‌ആർ‌പി‌എഫ് ഉദ്യോഗസ്ഥർ രക്തം ദാനം ചെയ്തു.
8:36 PM, 27 Feb

ദില്ലി കലാപത്തിൽ മരണസംഖ്യ 38 ആയി
8:35 PM, 27 Feb

ദില്ലിയിൽ ഗുജറാത്ത് മോഡൽ ആവർത്തിച്ചെന്ന് എൻസിപി. ദില്ലി കലാപത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അമിത് ഷാ രാജിവയ്ക്കണമെന്നും എൻസിപി ആവശ്യപ്പെട്ടു. ദില്ലിയിലെ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ അമിത് ഷായ്ക്ക് കഴിയുന്നില്ലേയെന്നും അതോ നടപടിയെടുക്കേണ്ടെന്ന് ദില്ലി പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും എൻസിപി വക്താവ് നവാബ് മാലിക് ആവശ്യപ്പെട്ടു
8:00 PM, 27 Feb

ഖജൂരി ഖാസിൽ സ്ഥിതി ചെയ്യുന്ന ആം ആദ്മി നേതാവ് താഹിർ ഹുസ്സൈന്റെ ഫാക്ടറി ദില്ലി പോലീസ് സീൽ ചെയ്തു
7:24 PM, 27 Feb

ദില്ലി കലാപം; വിദ്വേഷ പ്രസംഗം നടത്തിത് സോണിയയും രാഹുലും പ്രിയങ്കയും, കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി
7:24 PM, 27 Feb

ദില്ലി കലാപം; അന്വേഷണത്തിനായി രണ്ട് പ്രത്യേക സംഘം. ദില്ലി ക്രൈം ബ്രാഞ്ചിന്റെ കീഴിൽ പ്രത്യേക സംഘത്തെ നിയമിച്ചു. ഡിസിപി ജോയ് ടിർകി, ഡിസിപി രാജേഷ് ഡിയോ എന്നിവർ നേതൃത്വം നൽകും
6:11 PM, 27 Feb

ദില്ലി കലാപത്തിൽ അറസ്റ്റിലായ 106 പേരും പ്രദേശവാസികളെന്ന് പോലീസ്
4:39 PM, 27 Feb

ദില്ലി കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് ദില്ലി സര്‍ക്കാര്‍.അക്രമത്തില്‍ പരിക്കേറ്റവരുടെ ചികിത്സാ ചെലവും സര്‍ക്കാര്‍ വഹിക്കും
4:19 PM, 27 Feb

കേസ് ഇനി കോടതി ഏപ്രില്‍ 13ന് വീണ്ടും പരിഗണിക്കും
4:19 PM, 27 Feb

വിദ്വേഷ പ്രസംഗത്തില്‍ നിലപാട് അറിയിക്കാന്‍ കേന്ദ്രത്തിന് 4 ആഴ്ചത്തെ സമയം നല്‍കി കോടതി
2:51 PM, 27 Feb

ഇപ്പോള്‍ കേസെടുക്കുന്നത് സമാധാനം ഉറപ്പാക്കാന്‍ സഹായിക്കില്ലെന്നും ദില്ലി പോലീസ്
2:50 PM, 27 Feb

വിദ്വേഷ പ്രസംഗം നടത്തിയ ആര്‍ക്കെതിരെയും ഈ ഘട്ടത്തില്‍ കേസെടുക്കുന്നില്ലെന്ന് ദില്ലി പോലീസ്
2:45 PM, 27 Feb

പുറത്ത് നിന്നും എത്തിയവരുടെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും അവരെ തിരിച്ചറിയാനുളള അന്വേഷണം നടക്കുകയാണെന്നും പോലീസ് കോടതിയെ അറിയിച്ചു
2:45 PM, 27 Feb

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന് ശേഷം കൂടുതല്‍ അറസ്റ്റുകളുണ്ടാകുമെന്ന് ദില്ലി പോലീസ്
2:44 PM, 27 Feb

ദില്ലിയില്‍ അറസ്റ്റിലായ 106 പേര്‍ പ്രദേശവാസികളെന്ന് പോലീസ് ഹൈക്കോടതിയില്‍
2:41 PM, 27 Feb

കപില്‍ മിശ്രയ്‌ക്കെതിരെ കേസെടുക്കേണ്ടതില്ലെന്ന് സോളിസിറ്ററി ജനറല്‍
2:41 PM, 27 Feb

വിദ്വേഷ പ്രസംഗക്കേസ് ദില്ലി ഹൈക്കോടതി പരിഗണിക്കുന്നു
2:32 PM, 27 Feb

കലാപത്തിന്റെ ഇരകള്‍ക്ക് സഹായമെത്തിക്കാന്‍ തീരുമാനം
2:31 PM, 27 Feb

ദില്ലി കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഉന്നതതല യോഗം വിളിച്ച് അരവിന്ദ് കെജ്രിവാള്‍
2:29 PM, 27 Feb

നേതാക്കള്‍ വിദ്വേഷ പ്രസംഗം നടത്തിയെന്നും കേസെടുക്കണമെന്നും ആവശ്യം
2:29 PM, 27 Feb

സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മനീഷ് സിസോദിയ അടക്കമുളള നേതാക്കള്‍ക്കെതിരെ ദില്ലി ഹൈക്കോടതിയില്‍ ഹര്‍ജി
1:18 PM, 27 Feb

ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജ് ആണ് ഉത്തരവിറക്കിയത്‌
1:18 PM, 27 Feb

തുഷാര്‍ മേത്തയെ കലാപക്കേസുകളിലെ പ്രത്യേക അഭിഭാഷകനായി നിയോഗിച്ചു
12:53 PM, 27 Feb

ആം ആദ്മി സര്‍ക്കാരും കേന്ദ്രവും കലാപത്തിന് മൂകസാക്ഷികളായെന്നും കോണ്‍ഗ്രസ്‌
12:52 PM, 27 Feb

ജനങ്ങളെ സംരക്ഷിക്കണമെന്ന് രാഷ്ട്രപതിക്ക് നല്‍കിയ നിവേദനത്തില്‍ കോണ്‍ഗ്രസ്
12:34 PM, 27 Feb

കലാപത്തിന് കാരണക്കാരായവര്‍ക്കെതിരെ ശക്തമായ നടപടികളെടുക്കണമെന്ന് മായാവതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു
READ MORE

dlhi
English summary
caa protesters clash in north east delhi: live updates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X