കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിഎഎ പ്രക്ഷോഭകര്‍ക്ക് മാനസിക രോഗം.... നല്ല ചികിത്സ വേണം, യുപി ഉപമുഖ്യമന്ത്രി പറയുന്നത് ഇങ്ങനെ

Google Oneindia Malayalam News

Recommended Video

cmsvideo
Those opposing CAA mentally affected, need treatment: UP Dy CM Maurya | Oneindia Malayalam

ലഖ്‌നൗ: പൗരത്വ നിയമ പ്രതിഷേധക്കെതിരെ ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. സിഎഎയെ എതിര്‍ക്കുന്നവര്‍ക്ക് മാനസിക രോഗമാണെന്നും, അവര്‍ നല്ല ചികിത്സ അത്യാവശ്യമാണെന്നും മൗര്യ പറഞ്ഞു. പൗരത്വ നിയമം കാരണം ആരുടെയും പൗരത്വം നഷ്ടമാകില്ല. ഇത് മതത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെടുന്ന അയല്‍രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കുന്നതിന് വേണ്ടിയുള്ളതാണെന്നും മൗര്യ പറഞ്ഞു.

1

പൗരത്വ നിയമത്തെ എതിര്‍ക്കുന്നവര്‍ക്കെല്ലാം അടിയന്തര ചികിത്സ അത്യാവശ്യമാണ്. അവര്‍ക്ക് മാനസിക വിഭ്രാന്തിയുണ്ടെന്നും മൗര്യ വ്യക്തമാക്കി. അതേസമയം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രക്ഷോഭകര്‍ക്കെതിരെ രംഗത്തെത്തി. സിഎഎ ഒരു ഇന്ത്യക്കാരനും എതിരല്ല. എന്നാല്‍ പൗരത്വ നിയമ പ്രക്ഷോഭം ഇന്ത്യയെ തകര്‍ക്കുകയാണ്. സ്ത്രീകളെ മുന്‍നിര്‍ത്തിയാണ് ഇവര്‍ പ്രക്ഷോഭം നടത്തുന്നതെന്നും യോഗി ആരോപിച്ചു.

സ്വാതന്ത്ര്യത്തിന് ശേഷം ഇടതുപാര്‍ട്ടികള്‍ക്ക് നിരവധി കള്ളം പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. ഇപ്പോള്‍ കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും സമാന കാര്യം തന്നെയാണ് ചെയ്യുന്നതെന്നും യോഗി പറഞ്ഞു. രാജ്യത്ത് അതിക്രമിച്ച് കയറുന്നവര്‍ക്ക് വേണ്ടിയാണ് ഈ നിയമം. തീവ്രവാദം, വിഘടനവാദം, എന്നിവ ഇവരാണ് രാജ്യത്ത് വളര്‍ത്തുന്നത്. സിഎഎയ്‌ക്കെതിരെ നടക്കുന്ന ഓരോ സമരങ്ങളും രാജ്യത്തെ തകര്‍ക്കുന്നവയാണെന്ന് യോഗി പറഞ്ഞു.

അതേസമയം ബിജെപി ഈ വിഷയത്തില്‍ മിണ്ടാതിരിക്കല്ല. ഓരോ ജനങ്ങളെയും ബോധവത്കരിക്കേണ്ടത് ഞങ്ങളുടെ കടമയാണ്. കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും ചേര്‍ന്ന് സിഎഎ പ്രക്ഷോഭം നടത്തുന്ന അക്രമികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുകയാണെന്നും യോഗി കുറ്റപ്പെടുത്തി. നേരത്തെ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ് രാജ്യത്തെ അനധികൃത കുടിയേറ്റക്കാരെയും അവരെ പിന്തുണയ്ക്കുന്നവരെയും നാടുകടത്തുമെന്ന് പറഞ്ഞിരുന്നു.

അനധികൃത കുടിയേറ്റക്കാരെയും സംരക്ഷിക്കുന്നവരെയും നാടു കടത്തുമെന്ന് ദിലീപ് ഘോഷ്, മറുപടി ഇങ്ങനെഅനധികൃത കുടിയേറ്റക്കാരെയും സംരക്ഷിക്കുന്നവരെയും നാടു കടത്തുമെന്ന് ദിലീപ് ഘോഷ്, മറുപടി ഇങ്ങനെ

English summary
caa protesters mentally affected says up dy cm
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X