കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മംഗലാപുരം പോലീസ് വെടിവയ്പ്പ്; കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം പ്രഖ്യാപിച്ചു

Google Oneindia Malayalam News

ബെംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ മംഗളൂരുവില്‍ പോലീസ് വെടിയേറ്റ് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. പണം കൈമാറുന്നതിന് ദക്ഷിണ കന്നഡ ജില്ലയിലെ ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

Ye

ജലീല്‍ (42), നൗസീന്‍ (23) എന്നിവരാണ് പോലീസ് വെടിയേറ്റ് കഴിഞ്ഞ വ്യാഴാഴ്ച മരിച്ചത്. പ്രക്ഷോഭം അക്രമാസക്തമായതാണ് പോലീസ് വെടിവയ്പ്പിന് പറഞ്ഞ കാരണം. ശനിയാഴ്ച നഗരത്തില്‍ മുഖ്യമന്ത്രി സന്ദര്‍ശനം നടത്തിയിരുന്നു. പോലീസ് വെടിവയ്പ്പും സംഘര്‍ഷവും സംബന്ധിച്ച് അന്വേഷണം നടത്തുന്ന കാര്യത്തില്‍ വൈകാതെ തീരുമാനം എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

യുപിയില്‍ പോലീസ് നായാട്ട്; വെടിവയ്ക്കുന്ന ദൃശ്യം!! സ്വത്തുക്കള്‍ കണ്ടുകെട്ടി, സ്ത്രീകള്‍ക്ക് നേരെയുംയുപിയില്‍ പോലീസ് നായാട്ട്; വെടിവയ്ക്കുന്ന ദൃശ്യം!! സ്വത്തുക്കള്‍ കണ്ടുകെട്ടി, സ്ത്രീകള്‍ക്ക് നേരെയും

കര്‍ഫ്യൂവില്‍ ശനിയാഴ്ച ഇളവ് വരുത്തിയിരുന്നു. ഉച്ചയ്ക്ക് ശേഷം മൂന്ന് മണി മുതല്‍ ആറു വരെയാണ് ഇളവ് നല്‍കിയിരിക്കുന്നത്. അതേസമയം രാത്രി കര്‍ഫ്യൂ തുടരും. തിങ്കളാഴ്ച മുതല്‍ പകല്‍ കര്‍ഫ്യൂ പൂര്‍ണമായും എടുത്തുകളയുമെന്നാണ് വിവരം. 144 തുടരും. നാലില്‍ കൂടുതല്‍ പേര്‍ സംഘടിക്കുന്നത് പ്രശ്‌ന സാധ്യതയുണ്ട് എന്ന് കണ്ടാണ് തീരുമാനം. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ മുഖ്യമന്ത്രി ശനിയാഴ്ച കണ്ടിരുന്നു. വിവിധ മത നേതാക്കളുമായും അദ്ദേഹം ചര്‍ച്ച നടത്തി.

English summary
CAA protests: CM BSY announces Rs 10L relief for Mangaluru victims
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X