കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപി അക്രമം; വെടിയേറ്റ് മരിച്ച യുവാവിന്റെ കുടുംബം പോലീസിനെതിരെ പരാതി നല്‍കി

  • By Desk
Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ വെടിയേറ്റ് മരിച്ച യുവാവിന്റെ കുടുംബം പോലീസിനെതിരെ പരാതി നല്‍കി. ആറ് പോലീസ് ഓഫീസര്‍മാരെ പ്രതി ചേര്‍ത്താണ് പരാതി നല്‍കിയിരിക്കുന്നത്. യുപിയിലെ ബിജ്‌നോറില്‍ കൊല്ലപ്പെട്ട 20കാരന്‍ സുലൈന്‍മാന്റെ ബന്ധുക്കളാണ് പരാതിക്കാര്‍. ഈമാസം 20നാണ് ബിജ്‌നോറിലെ നഹ്‌തോറില്‍ പൗരത്വ നിയമത്തിനെതിരെ വന്‍ പ്രക്ഷോഭമുണ്ടായത്.

28

ഇവിടെയുണ്ടായ സംഘര്‍ഷത്തിലും വെടിവയ്പ്പിലും രണ്ടു പേര്‍ കൊല്ലപ്പെടുകയും ഒട്ടേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 21കാരനായ അനസാണ് കൊല്ലപ്പെട്ട മറ്റൊരാള്‍. അനസ് ആശുപത്രിയിലെത്തുമ്പോള്‍ തന്നെ മരിച്ചിരുന്നു. ചികില്‍സക്കിടെയാണ് സുലൈമാന്‍ മരിച്ചത്. അനസ് പോലീസ് വെടിയേറ്റാണ് മരിച്ചതെന്ന് പോലീസ് സമ്മതിച്ചിരുന്നു.

എന്നാല്‍ സുലൈമാനെ കൊലപ്പെടുത്തിയത് ആരാണെന്ന് വ്യക്തമല്ലെന്നാണ് പോലീസ് പറഞ്ഞത്. സിവില്‍സര്‍വീസ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു സുലൈമാന്‍. പോലീസ് വെടിവച്ച് കൊല്ലുകയായിരുന്നുവെന്ന് കുടുംബം നല്‍കിയ പരാതിയില്‍ പറയുന്നു.

കശ്മീരില്‍ ഇടപെടാന്‍ സൗദി; മുസ്ലിം രാജ്യങ്ങളുടെ യോഗം ചേരുന്നു, കരുനീക്കി പാകിസ്താന്‍കശ്മീരില്‍ ഇടപെടാന്‍ സൗദി; മുസ്ലിം രാജ്യങ്ങളുടെ യോഗം ചേരുന്നു, കരുനീക്കി പാകിസ്താന്‍

വെള്ളിയാഴ്ച നമസ്‌കാരം കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്നു സുലൈന്‍മാന്‍. എസ്‌ഐ രാജേഷ് സോളങ്കി, ആശിഷ് തോമര്‍, ചില കോണ്‍സ്റ്റബിള്‍മാര്‍ എന്നിവര്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. ബലം പ്രയോഗിച്ച് വലിച്ചുകൊണ്ടുപോയ ശേഷം മോഹിത് എന്ന കോണ്‍സ്റ്റബിളാണ് ഓഫീസര്‍മാരുടെ നിര്‍ദേശ പ്രകാരം വെടിവച്ചത്. ഒട്ടേറെ പേര്‍ സംഭവം കണ്ടിട്ടുണ്ട്. എന്നാല്‍ ഭയം കാരണം ആരും പറയുന്നില്ലെന്നും പരാതിയില്‍ പറയുന്നു. വെടിയേറ്റ സുലൈമാനെ പോലീസ് ശ്രദ്ധിച്ചില്ല. കുടുംബാംഗങ്ങളാണ് ആശുപത്രിയില്‍ എത്തിച്ചത്. പോലീസിന്റെ നേതൃത്വത്തിലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയതെന്നും പരാതിയില്‍ പറയുന്നു.

English summary
CAA protests: Deceased IAS aspirant's family files complaint against six cops
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X