കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യോഗിയെ വിറപ്പിച്ച പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നത് വീട്ടമ്മ; ആരാണ് കൗസര്‍ ഇമ്രാന്‍

Google Oneindia Malayalam News

ലഖ്‌നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉത്തര്‍ പ്രദേശ് തലസ്ഥാനമായ ലഖ്‌നൗവില്‍ വെള്ളിയാഴ്ച ആരംഭിച്ച സമരത്തിന് നേതൃത്വം നല്‍കുന്നത് 35കാരിയായ വീട്ടമ്മ. ഇന്നുവരെ ഒരു കൂട്ടായ്മയിലോ യോഗത്തിലോ എഴുന്നേറ്റ് നിന്ന് സംസാരിക്കുക പോലും ചെയ്യാത്ത കൗസര്‍ ഇമ്രാന്‍. പക്ഷേ, ഇവര്‍ തന്റെ മക്കള്‍ക്കൊപ്പം കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ലഖ്‌നൗവിലെ ക്ലോക്ക് ടവറിലെത്തി പ്രതിഷേധം തുടങ്ങി.

അധികം വൈകാതെ ഒട്ടേറെ പേര്‍ എത്തി. പിന്നീട് മഹാജനക്കൂട്ടമായി എത്തി. ജാതി മത ഭേദമന്യേ എല്ലാവരും ഒത്തു ചേര്‍ന്നതോടെ യോഗി ആദിത്യനാഥ് നേതൃത്വം നല്‍കുന്ന ബിജെപി സര്‍ക്കാരിന് ആശങ്ക. സമരം അടിച്ചൊതുക്കാന്‍ നീക്കം തുടങ്ങി. പിന്നീട് നടന്നത് മറ്റുചില കാര്യങ്ങള്‍....

എന്തുകൊണ്ട് സമരം തുടങ്ങിക്കൂടാ...

എന്തുകൊണ്ട് സമരം തുടങ്ങിക്കൂടാ...

ദില്ലി ഷഹീന്‍ ബാഗിലെ സ്ത്രീ സമരമാണ് കൗസര്‍ ഇമ്രാനിലും പ്രചോദനമുണ്ടാക്കിയത്. ടെലിവിഷനില്‍ ഷഹീന്‍ബാഗിലെ സമരം അവര്‍ കണ്ടിരുന്നു. എന്തുകൊണ്ട് സമാനമായ സമരം ലഖ്‌നൗവിലും ആരംഭിച്ചുകൂടാ എന്ന് ഭര്‍ത്താവിനോട് അവര്‍ ചോദിച്ചു. ഭര്‍ത്താവ് പിന്തുണ നല്‍കി.

വ്യാഴാഴ്ച രാത്രി

വ്യാഴാഴ്ച രാത്രി

വ്യാഴാഴ്ച രാത്രിയാണ് ടെലിവിഷനില്‍ ഷഹീന്‍ ബാഗിലെ സമരം അവര്‍ കണ്ടത്. കഴിഞ്ഞ ഡിസംബര്‍ 15ന് വനിതാ കൂട്ടായ്മ ആരംഭിച്ചതാണ് ദില്ലി ഷഹീന്‍ ബാഗിലെ സമരം. ഇപ്പോള്‍ ഒരു മാസം പിന്നിട്ടിട്ടും സമരത്തിന്റെ തീവ്രതിയില്‍ ഒട്ടും കുറവ് വന്നിട്ടില്ല.

നിന്നെ പോലുള്ള സ്ത്രീകള്‍

നിന്നെ പോലുള്ള സ്ത്രീകള്‍

ഷഹീന്‍ ബാഗിലെ സമരം പോലെ ഒരു പ്രക്ഷോഭം ലഖ്‌നൗവില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആരംഭിക്കണമെന്ന് അവര്‍ ഭര്‍ത്താവിനോട് പറഞ്ഞു. നിന്നെ പോലെയുള്ള സ്ത്രീകളാണ് ഷഹീന്‍ ബാഗില്‍ സമരം തുടങ്ങിയതെന്ന് ഭര്‍ത്താവ് അവള്‍ക്ക് മറുപടി നല്‍കി.

 ആദ്യം കൂടെ വന്നത്

ആദ്യം കൂടെ വന്നത്

മൂന്ന് മക്കളാണ് കൗസര്‍ ഇമ്രാന്. ആറ്, എട്ട്, 13 വയസുള്ള മക്കള്‍. മൂന്ന് പേരെയും വിളിച്ചു. കൂടെ ഒരു ബന്ധുവിനെയും. രാത്രി കൈയ്യെഴുത്ത് പോസ്റ്ററുകള്‍ തയ്യാറാക്കി. എങ്ങനെ ഒരു സമരം തുടങ്ങണം, ഇതിന്റെ ഭാവി എന്താകും എന്ന കാര്യങ്ങളൊന്നും കൗസറിലെ അലട്ടിയില്ല.

അഞ്ചാം ക്ലാസ് യോഗ്യത

അഞ്ചാം ക്ലാസ് യോഗ്യത

അഞ്ചാം ക്ലാസ് വരെ പഠിച്ചിട്ടുള്ളൂ കൗസര്‍ ഇമ്രാന്‍. ഇന്നുവരെ ഒരു പൊതുപരിപാടിക്കോ യോഗത്തിനോ അവര്‍ പങ്കെടുത്തിട്ടില്ല. ഒരു വനിതാ കൂട്ടായ്മയിലും അവര്‍ അംഗവുമല്ല. നേരത്തെ ഉത്തര്‍ പ്രദേശില്‍ തുടങ്ങിയ പൗരത്വ നിയമത്തിനെതിരായ സമരങ്ങളെല്ലാം യുപി പോലീസ് അടിച്ചമര്‍ത്തിയ പശ്ചാത്തലത്തിലാണ് കൗസര്‍ ഇമ്രാന്‍ സമരം തുടങ്ങുന്നത്.

 സമീപത്തെ വീട്ടുകാരോട് പറഞ്ഞു

സമീപത്തെ വീട്ടുകാരോട് പറഞ്ഞു

തുരിയഗഞ്ച് സ്വദേശിയായ കൗസര്‍ ഇമ്രാനും മക്കളും വെള്ളിയാഴ്ച രാവിലെ സമീപത്തെ എല്ലാ വീടുകളിലും കയറിയിറങ്ങി സമരത്തിന്റെ കാര്യം പറഞ്ഞു. ഷഹീന്‍ബാഗിലെ പോലെ ഒരു സമരം തുടങ്ങാമെന്നാണ് അവര്‍ എല്ലാവരോടും പറഞ്ഞത്. എല്ലാവരുടെയും മറുപടി അനുകൂലം.

 നോ എന്‍ആര്‍സി

നോ എന്‍ആര്‍സി

വി റിജക്ട് സിഎഎ, നോ എന്‍ആര്‍സി എന്ന പോസ്റ്റര്‍ മാത്രമായിരുന്നു അവരുടെ കൈവശം. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം 2.30ന് സമരം തുടങ്ങാന്‍ തീരുമാനിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 15 പേരെങ്കിലും എത്തുമെന്ന് അവര്‍ പ്രതീക്ഷിച്ചു. എന്നാല്‍ സംഭവിച്ചത് മറിച്ചാണ്.

പോലീസ് എത്തി

പോലീസ് എത്തി

പോസ്റ്ററുകള്‍ ബുര്‍ഖക്ക് അകത്തുവച്ചാണ് അവര്‍ ക്ലോക്ക് ടവറില്‍ എത്തിയത്. പിന്നീട് പോസ്റ്റര്‍ പുറത്തെടുത്ത് സമരം തുടങ്ങിയതോടെ പോലീസ് എത്തി. തങ്ങളോട് വേഗം എഴുന്നേറ്റ് പോകാന്‍ ആവശ്യപ്പെട്ടുവെന്ന് കൗസറിന്റെ ബന്ധു 24കാരിയായ സഫിയ പറയുന്നു.

കൗസറിന്റെ മറുപടി

കൗസറിന്റെ മറുപടി

മുദ്രാവാക്യം വിളിക്കുന്ന എന്റെ വായ നിങ്ങള്‍ കെട്ടിക്കോളൂ, എന്നെ അടിക്കുകയോ മറ്റോ നിങ്ങള്‍ക്ക് ചെയ്യാം. എന്നാലും ഈ സ്ഥലത്ത് നിന്ന് മാറില്ലെന്ന് കൗസര്‍ ഇമ്രാന്‍ പറഞ്ഞു. പ്രതിഷേധിക്കാന്‍ മുന്‍കൂര്‍ അനുമതിയില്ലെന്നായി പോലീസ്. ഞാനൊരു തടസവും ഉണ്ടാക്കുന്നില്ലെന്ന് കൗസര്‍ പ്രതികരിച്ചു.

പിന്നീട് പോലിസ് ചെയ്തത്

പിന്നീട് പോലിസ് ചെയ്തത്

ഭീഷണിപ്പെടുത്തി തിരിച്ചുപോയ പോലീസ് പക്ഷേ അടങ്ങിയിരുന്നില്ല. സമരസ്ഥലത്തെ വൈദ്യുതി ബന്ധം വിഛേദിച്ചു. തന്റെ ചെറിയ മക്കള്‍ കരയുകയോ വീട്ടിലേക്ക് പോകാം എന്ന് പറയുകയോ ചെയ്തില്ലെന്ന് കൗസര്‍ പറയുന്നു. ഇന്ന് നൂറുകണക്കിന് സ്ത്രീകളാണ് സമരത്തില്‍ പങ്കെടുക്കുന്നതെന്നും കൗസര്‍ പറഞ്ഞു.

ജനപങ്കാളിത്തം വര്‍ധിച്ചു

ജനപങ്കാളിത്തം വര്‍ധിച്ചു

വെള്ളിയാഴ്ച രാത്രി മുതല്‍ സ്ത്രീകളും കുട്ടികളും സമരസ്ഥലത്ത് കൂടി വന്നു. പിന്നീട് പുരുഷന്‍മാരും പിന്തുണ നല്‍കിയെത്തി. മുസ്ലിങ്ങളല്ലാത്ത സ്ത്രീകളും വന്നു. എത്തുന്നവരെല്ലാം ഭക്ഷണവും മറ്റും വിതരണം ചെയ്തു. വീട്ടില്‍ നിന്ന് സമരക്കാര്‍ക്കുള്ള ഭക്ഷണവുമായിട്ടാണ് പലരും എത്തിയത്. ശനിയാഴ്ച രാത്രി സമരക്കാരുടെ ഭക്ഷണവും പുതപ്പുമെല്ലാം പോലീസ് എടുത്തുകൊണ്ടുപോയി.

പുരുഷന്‍മാരെക്കേള്‍ ശക്തര്‍

പുരുഷന്‍മാരെക്കേള്‍ ശക്തര്‍

സമരക്കാരെ ഒഴിപ്പിക്കാന്‍ പോലീസ് ശ്രമിക്കുന്നുണ്ട്. പുരുഷന്‍മാരെക്കേള്‍ ശക്തരാണ് സ്ത്രീകളെന്ന് ഇപ്പോള്‍ തെളിയുകയാണെന്ന് കൗസര്‍ പറയുന്നു. സ്ത്രീകളെയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ സമരത്തിന് മുന്നില്‍ നിര്‍ത്തുന്നതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോപിച്ചു. വിദ്യാര്‍ഥികള്‍ കൂടി സമരത്തില്‍ പങ്കെടുത്തതോടെ മാധ്യമങ്ങള്‍ സമരം റിപ്പോര്‍ട്ട് ചെയ്തു. ദിനം പ്രതി ജനം കൂടിവരുന്നത് സര്‍ക്കാരിന്റെ ഉറക്കം നഷ്ടപ്പെടുത്തിയിട്ടുണ്ട്. ലഖ്‌നൗവിലെ ഷഹീന്‍ ബാഗ് ആയി മാറുകയാണ് ക്ലോക്ക് ടവര്‍ പരിസരം.

ലോക്‌സഭ എംപിമാരുടെ എണ്ണം 1000 ആക്കും? പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ 1350 ഇരിപ്പിടം,അടിമുടി മാറ്റം

ബിജെപി പ്രവര്‍ത്തകരെ വിറപ്പിച്ച് വനിതാ ഓഫീസര്‍മാര്‍; മുടി പിടിച്ചുവലിച്ച് പ്രവര്‍ത്തകര്‍, വീഡിയോ

English summary
CAA protests: How a housewife began anti-CAA protests in Lucknow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X