ദില്ലിയില്‍ ജാമിയ വിദ്യാര്‍ഥികളുടെ പ്രതിഷേധം വീണ്ടും; നിരോധനാജ്ഞ പ്രഖ്യാപിച്ചു
ദില്ലി: പൗരത്വ നിയമത്തിനും എന്‍ആര്‍സിക്കുമെതിരെ രാജ്യത്ത് കത്തിപ്പടര്‍ന്ന പ്രതിഷേധത്തിന് തുടക്കമിട്ടവരാണ് ജാമിയ മില്ലിയയിലെ വിദ്യാര്‍ഥികള്‍. ഇന്ന് ഇവര്‍ വീണ്ടും പ്രതിഷേധത്തിന്റെ ഭാഗമായി ഒത്തുചേര്‍ന്നു. മധ്യ ദില്ലിയിലെ മാണ്ഡി ഹൗസിന് സമീപമായിരുന്നു പ്രതിഷേധം. തീര്‍ത്തും സമാധാനപരമായിട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

അതേസമയം, മേഖലയുടെ സുരക്ഷ കണക്കിലെടുത്ത് പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. മൂന്ന് കമ്പനി ദില്ലി പോലീസിനെയും രണ്ടു കമ്പനി സിആര്‍പിഎഫുകാരെയും വിന്യസിച്ചിരുന്നു. സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവിന്റെ നേതൃത്വത്തിലും ദില്ലിയില്‍ മാര്‍ച്ച് നടന്നു. മാണ്ഡി ഹൗസില്‍ നിന്ന് ജന്ദര്‍ മന്ദറിലേക്കായിരുന്നു മാര്‍ച്ച്.
പൗരത്വം നഷ്ടമാകുന്നവര്‍ക്ക് വേണ്ടി തടങ്കല്‍ പാളയങ്ങള്‍ ഒരുങ്ങുന്നില്ലെന്നാണ് മോദി കഴിഞ്ഞ ദിവസം പ്രസംഗിച്ചത്. ഇതിനെ യോഗേന്ദ്ര യാദവ് ചോദ്യം ചെയ്തു. പലിയടങ്ങളിലും തടങ്കല്‍ കേന്ദ്രങ്ങളുടെ നിര്‍മാണം നടക്കുന്നതായി എല്ലാവര്‍ക്കും അറിയാമെന്ന് അദ്ദേഹം പറഞ്ഞു. മോദിയും അമിത് ഷായും എന്‍ആര്‍സിയുമായി ബന്ധപ്പെട്ട് രണ്ട് കാര്യങ്ങളാണ് പറയുന്നതെന്നും യാദവ് കുറ്റപ്പെടുത്തി. മാണ്ഡി ഹൗസിന് മുന്നില്‍ നടന്ന രണ്ടു പ്രതിഷേധങ്ങള്‍ക്കും പോലീസ് അനുമതിയുണ്ടായിരുന്നില്ല.
അതേസമയം, കൊല്‍ക്കത്തയില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ പൗരത്വ നിയമത്തിനെതിരെ കൂറ്റന്‍ മാര്‍ച്ച് നടന്നു. സ്വാമി വിവേകാനന്ദ മന്ദിരത്തില്‍ നിന്നും ഗാന്ധി ഭവനിലേക്കായിരുന്നു മാര്‍ച്ച്. കര്‍ണാടകത്തിലെ ഹുബ്ലിയില്‍ നടന്ന മാര്‍ച്ചില്‍ ആയിരങ്ങള്‍ പങ്കെടുത്തു. തിരുവനന്തപുരത്ത് രാജ്ഭവനിലേക്ക് മുസ്ലിം കോ ഓഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി.












Click it and Unblock the Notifications