ഉത്തര്‍ പ്രദേശില്‍ വീണ്ടും പ്രക്ഷോഭം; റാംപൂരില്‍ ഒരാള്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്
ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ വിവിധ പ്രദേശങ്ങളില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ വ്യാപകമായ പ്രതിഷേധം നടക്കുന്നതിനിടെ ഒരാള്‍കൂടി കൊല്ലപ്പെട്ടു. റാംപൂരിലാണ് സംഘര്‍ഷവും വെടിവയ്പുമുണ്ടായത്. ഒരാള്‍ കൊല്ലപ്പെട്ടതോടെ ജനം കൂടുതല്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. പ്രതിഷേധക്കാര്‍ കല്ലേറ് നടത്തിയതോടെയാണ് പോലീസ് നടപടിയുണ്ടായത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

പോലീസുകാര്‍ക്കും പ്രക്ഷോഭകര്‍ക്കും പരിക്കുണ്ട്. പ്രക്ഷോഭകര്‍ക്ക് നേരെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചിരുന്നു. അഞ്ചുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, ഉത്തര്‍ പ്രദേശിലെ വിവിധ ഇടങ്ങളില്‍ കഴിഞ്ഞദിവസമുണ്ടായ വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 13 ആയി. പോലീസ് വെടിയുതിര്‍ത്തിട്ടില്ല എന്നാണ് ഡിജിപി പറയുന്നത്.
എട്ട് വയസുകാരന്‍ ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. മീററ്റ് ജില്ലയിലാണ് നാല് പേര്‍ കൊല്ലപ്പെട്ടത്. രണ്ടു പേര്‍ കാണ്‍പൂരിലും വാരണാസിയിലും കൊല്ലപ്പെട്ടു. പ്രക്ഷോഭകരെ പോലീസ് വിരട്ടിയോടിച്ചപ്പോഴാണ് കുട്ടി മരിച്ചത്. ബിജ്‌നോര്‍, ഫിറോസാബാദ്, സാംബാല്‍ എന്നിവിടങ്ങളിലും മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ എവിടെയും പോലീസ് വെടിവച്ചിട്ടില്ലെന്നാണ് ഡിഡിപി ഒപി സിങ് പറയുന്നത്.
പരസ്പരം രണ്ടു വിഭാഗങ്ങള്‍ തമ്മിലാണ് വെടിവയ്പ്പുണ്ടയാത്. പോലീസ് വെടിവച്ചിട്ടില്ല. ഇക്കാര്യം പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാകുമെന്നും ഡിജിപി പറഞ്ഞു. പോലീസ് വെടിവയ്പ്പില്‍ ആരെങ്കിലും മരിച്ചുവെന്ന് വന്നാല്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തും. ശക്തമായ നടപടിയുമെടുക്കും. എന്നാല്‍ അങ്ങനെ സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications