കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ പ്രക്ഷോഭം; അറസ്റ്റ് ചെയ്ത മദ്രസ വിദ്യാര്‍ഥികളെ പീഡിപ്പിച്ചെന്ന് വാര്‍ത്ത, അന്വേഷണം തുടങ്ങി

  • By Desk
Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ മുസഫര്‍നഗറില്‍ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ അറസ്റ്റ് ചെയ്ത മദ്രസ വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ അന്വേഷണം. വ്യാജ വാര്‍ത്തയാണ് നല്‍കിയതെന്നും അന്വേഷണം ആരംഭിച്ചുവെന്നും ഉത്തര്‍ പ്രദേശ് പോലീസ് അറിയിച്ചു.

28

ഡിസംബര്‍ 20നാണ് മുസഫര്‍നഗറില്‍ പൗരത്വ നിയമത്തിനെതിരെ വന്‍ പ്രതിഷേധം അരങ്ങേറിയത്. സമാധാനപരമായി നടന്ന പ്രതിഷേധത്തിനിടെ പോലീസ് ബലം പ്രയോഗിച്ചതോടെ ജനം ചിതറിയോടി. പിന്നീട് വ്യാപക അറസ്റ്റ് നടന്നു. ഇതിനിടെയാണ് മദ്രസ വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തത്. ഇവരെ കസ്റ്റഡിയില്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്.

ലോക്‌സഭ എംപിമാരുടെ എണ്ണം 1000 ആക്കും? പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ 1350 ഇരിപ്പിടം,അടിമുടി മാറ്റംലോക്‌സഭ എംപിമാരുടെ എണ്ണം 1000 ആക്കും? പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ 1350 ഇരിപ്പിടം,അടിമുടി മാറ്റം

എന്നാല്‍ ഈ വാര്‍ത്ത വ്യാജമാണെന്ന് പ്രത്യേക അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കുന്ന പോലീസ് സൂപ്രണ്ട് ആര്‍ബി ചൗരാസിയ പറഞ്ഞു. വാര്‍ത്തയുടെ ഉറവിടം എവിടെ നിന്നാണെന്ന് അന്വേഷിക്കുകയാണ് പോലീസ്. സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയായിരുന്നു വാര്‍ത്ത. ബോളിവുഡ് നടി സ്വര ഭാസ്‌കര്‍, മനുഷ്യാവകാശ പ്രവര്‍ത്തക കവിത കൃഷ്ണന്‍ തുടങ്ങിയവരെല്ലാം വാര്‍ത്തയില്‍ നടുക്കം രേഖപ്പെടുത്തിയിരുന്നു.

ബിജെപി പ്രവര്‍ത്തകരെ വിറപ്പിച്ച് വനിതാ ഓഫീസര്‍മാര്‍; മുടി പിടിച്ചുവലിച്ച് പ്രവര്‍ത്തകര്‍, വീഡിയോബിജെപി പ്രവര്‍ത്തകരെ വിറപ്പിച്ച് വനിതാ ഓഫീസര്‍മാര്‍; മുടി പിടിച്ചുവലിച്ച് പ്രവര്‍ത്തകര്‍, വീഡിയോ

Recommended Video

cmsvideo
India’s new citizenship law unnecessary, says Sheikh Hasina

അക്രമത്തിന് ശ്രമിച്ചുവെന്ന് കാണിച്ചാണ് മദ്രസ വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്തത്. അന്വേഷണം തുടങ്ങിയ പോലീസ് അജ്ഞാതരായ പ്രതികള്‍ക്കെതിരെ കേസെടുത്തു. വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. പോക്‌സോ നിയമ പ്രകാരവും കേസ് എടുത്തിട്ടുണ്ട്. ഡിസംബര്‍ 20ലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് 51 കേസുകളാണ് മുസഫര്‍നഗറില്‍ രജിസ്റ്റര്‍ ചെയ്തതെന്ന് എസ്പി ആര്‍ബി ചൗരാസിയ പറഞ്ഞു. 81 പേരെ അറസ്റ്റ് ചെയ്തുവെന്നും അദ്ദേഹം അറിയിച്ചു.

English summary
CAA protests: SIT begins probe into false news on assault of madrassa students in UP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X