കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ നിയമം; 132 ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും, കേന്ദ്രത്തിന് സമയം നീട്ടി നല്‍കിയേക്കും

Google Oneindia Malayalam News

Recommended Video

cmsvideo
Supreme Court to hear more than 140 pleas challenging CAA today | Oneindia Malayalam

ദില്ലി: പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കുക. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. മുസ്ലിംലീഗ്, സിപിഎം, ഡിവൈഎഫ്ഐ, കോണ്‍ഗ്രസ് എന്നീ രാഷ്ട്രീയപാര്‍ട്ടികള്‍ ഉള്‍പ്പടെ സമര്‍പ്പിച്ച 133 ഹര്‍ജികളാണ് സുപ്രീംകോടതിക്ക് മുന്നിലുള്ളത്. സുപ്രീംകോടതിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു കേസില്‍ ഇത്രയും അധികം ഹര്‍ജികള്‍ വരുന്നത്.

കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ നിയമം നടപ്പിലാക്കുന്നത് സ്റ്റേ ചെയ്യുക, ഹൈക്കോടതികളിലെ ഹരജികള്‍ സുപ്രീംകോടതിയിലേക്ക് മാറ്റുക എന്നീ ആവശ്യങ്ങളാകും ആദ്യം കോടതി പരിഗണിക്കുക. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ സൂട്ട് ഹര്‍ജി ഇന്ന് കോടതി പരിഗണിക്കില്ല. സൂട്ട് ഹര്‍ജി പ്രത്യേകമായിട്ടാവും കോടതി പരിഗണിക്കുക. എസ് എ ബോബ്ഡെക്ക് പുറമെ ജസ്റ്റിസുമാരായ അബ്ദുൽ നസീര്‍, സജ്ഞീവ് ഖന്ന എന്നിവരടങ്ങിയ ബഞ്ചാണ് ഹരജികള്‍ പരിഗണിക്കുന്നത്.

nrc

അതേസമയം നിയമം ഭരണഘടന വിരുദ്ധമാണെന്ന കാര്യത്തിലും, സ്റ്റേ ചെയ്യണമെന്ന ആവശ്യത്തിലും ജനുവരി രണ്ടാം വാരത്തിനകം നിലപാട് അറിയിക്കണമെന്ന് കാണിച്ച് കോടതി കേന്ദ്രത്തിന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഇതുവരെ മറുപടിയൊന്നു നല്‍കിയിട്ടില്ല. ഈ സാഹചര്യത്തില്‍ കേന്ദ്രത്തിന് കോടതി സമയം നീട്ടി നല്‍കിയേക്കും. പൗരത്വ ഭേദഗതി ബില്ല് പാര്‍ലമെന്‍റ് പാസാക്കിയതിന് പിന്നാലെ ആദ്യം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത് മുസ്ലിംലീഗായിരുന്നു. കപിൽ സിബലാണ് ലീഗിന് വേണ്ടി കോടതിയിൽ ഹാജരാവുക.

'ചിന്തിക്കണം, എന്നിട്ട് സംസാരിക്കു' പെരിയാർ വിവാദത്തിൽ രജനികാന്തിനെതിരെ എംകെ സ്റ്റാലിൻ'ചിന്തിക്കണം, എന്നിട്ട് സംസാരിക്കു' പെരിയാർ വിവാദത്തിൽ രജനികാന്തിനെതിരെ എംകെ സ്റ്റാലിൻ

 രാഷ്ട്രീയത്തില്‍ ഒരുവര്‍ഷം തികച്ച് പ്രിയങ്ക... നേട്ടങ്ങള്‍ ഇങ്ങനെ, ഇനി ലക്ഷ്യം തിരഞ്ഞെടുപ്പ് വിജയം രാഷ്ട്രീയത്തില്‍ ഒരുവര്‍ഷം തികച്ച് പ്രിയങ്ക... നേട്ടങ്ങള്‍ ഇങ്ങനെ, ഇനി ലക്ഷ്യം തിരഞ്ഞെടുപ്പ് വിജയം

English summary
caa: supreme court hear 132 petitions challenging constitutionality of CAA today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X