India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോവിഡ് സാഹചര്യം അടിസ്ഥാനമാക്കി രാജ്യത്ത് പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കുമെന്ന് അമിത് ഷാ

Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസ് പകർച്ചവ്യാധി നിയന്ത്രണവിധേയമാവുകയോ അവസാനിക്കുകയോ പൗരത്വ ഭേദഗതി നിയമം രാജ്യത്തുടനീളം നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. പൗരത്വ നിയമം കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുകയും അഭയാർഥികൾക്ക് പൗരത്വം നല്‍കുകയും ചെയ്യും. കൊറോണ വൈറസ് വ്യാപനത്തെ ആശ്രയിച്ചാണ് ഇതിന്‍റെ നടപടികള്‍ പുരോഗമിക്കുക. എത്ര വൈകിയാലും ഇക്കാര്യം നടപ്പിലാക്കും. രാജ്യത്ത് ഇതിനോടകം തന്നെ ആ നിയമം നിലവിലുണ്ട്, അടുത്ത വർഷം ആദ്യം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളിൽ പര്യടനം നടത്തുന്നതിനിടെയാണ് അമിത് ഷായുടെ പ്രഖ്യാപനം.

അയൽ രാജ്യങ്ങളിൽ മത വിവേചനം നേരിടുന്നവർക്കുള്ളതാണ് പൗരത്വ നിയമഭേദഗതി. . മമതയും കോൺ​ഗ്രസും ബി.എസ്.പിയുമെല്ലാം സിഎഎയെ എതിർക്കുന്നത് അത് ന്യൂനപക്ഷങ്ങള്‍ക്ക് എതിരാണ് എന്നു പറഞ്ഞു കൊണ്ടാണ്. മറ്റ് പല കാര്യങ്ങളിലെന്ന പോലെ ഈ വിഷയത്തില്‍ പ്രതിപക്ഷം കള്ളം പ്രചരിപ്പിക്കുകയാണെന്നും എല്ലാവര്‍ക്കും പൗരത്വം നൽകുന്ന നിയമമാണ് ഇതെന്നും അമിതഷാ പറഞ്ഞു.

ബംഗാള്‍ തിരഞ്ഞെടുപ്പില്‍ പൗരത്വ നിയമ ഭേദഗതി സജീവ ചര്‍ച്ചാ വിഷയമാക്കാനാണ് ബിജെപി ലക്ഷ്യം വെക്കുന്നത്. മുഖ്യമന്ത്രി മമത ബാനർജിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാനും അവരുടെ പാർട്ടിയായ തൃണമൂൽ കോൺഗ്രസിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന അജണ്ടയിലൂടെ പുറത്താക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ പ്രചാരണം പൂര്‍ത്തിയാക്കിയ അമിത് ഷാ ഇന്നലെ ദില്ലിയിലേക്ക് തിരിക്കുകയും ചെയ്തു.

cmsvideo
  |Oxford University hopes Vaccine will be enter in market soon Oneindia Malayalam

  മോദിക്ക് ഒരു അവസരം നല്‍കിയാന്‍ 5 വര്‍ഷം കൊണ്ട് സുവര്‍ണ്ണ ബംഗാള്‍ സൃഷ്ടിക്കുമെന്നും അമിത് ഷാ അവകാശപ്പെട്ടു. 'കോണ്‍ഗ്രസിനും ഇടത് പാര്‍ട്ടികള്‍ക്കും തൃണമൂല്‍ കോണ്‍ഗ്രസിനും നിങ്ങള്‍ അവസരം നല്‍കി. ഇനി ഞങ്ങള്‍ക്ക് ഒരു അവസരം നല്‍കു. ഞങ്ങള്‍ സുവര്‍ണ്ണ ബംഗാള്‍ സൃഷിടിക്കും. മമത ബാനര്‍ജി നല്‍കിയ വാഗ്ദാനങ്ങളെല്ലാം പാഴായി പോയെന്ന് പത്ത് വര്‍ഷത്തിന് ശേഷം ജനം തിരിച്ചറിഞ്ഞു. ജനങ്ങള്‍ കടുത്ത നിരാശയിലാണ്. കൊവിഡ് പ്രതിരോധത്തില്‍ പ്രളയ ദുരിതാശ്വാസത്തിലും വരെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ അഴിമതി കാട്ടിയെന്നും അദ്ദേഹം ആരോപിച്ചു.

  മധ്യ കേരളത്തില്‍ 5 ജില്ല; ഇടത് ലക്ഷ്യം 30 സീറ്റ്, ജോസ് മാത്രമല്ല, നേട്ടമൊരുക്കാന്‍ മറ്റൊരു നീക്കവുംമധ്യ കേരളത്തില്‍ 5 ജില്ല; ഇടത് ലക്ഷ്യം 30 സീറ്റ്, ജോസ് മാത്രമല്ല, നേട്ടമൊരുക്കാന്‍ മറ്റൊരു നീക്കവും

   'കാശുകൂടിയിട്ടുള്ള തിളപ്പല്ല സർ';പട്ടി ഷോ എന്ന് ആക്ഷേപിച്ചവർക്ക് ചുട്ടമറുപടിയുമായി ഗോപി സുന്ദർ 'കാശുകൂടിയിട്ടുള്ള തിളപ്പല്ല സർ';പട്ടി ഷോ എന്ന് ആക്ഷേപിച്ചവർക്ക് ചുട്ടമറുപടിയുമായി ഗോപി സുന്ദർ

  English summary
  caa will be implemented in the country based on the covid situation, says Amit Shah
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X