കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞാൻ ജീവനോടെയുള്ളപ്പോൾ ബംഗാളിൽ പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കില്ല, ആഞ്ഞടിച്ച് മമത

Google Oneindia Malayalam News

കൊൽക്കത്ത: താൻ ജീവനോടെയുള്ളപ്പോൾ ബംഗാളിൽ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. കൊൽക്കത്തയിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധ റാലിയിൽ സംസാരിക്കുകയായിരുന്നു മമതാ ബാനർജി. പൗരത്വം പോലുള്ള രാജ്യത്തെ ജനങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കാൻ ആരെയും അനുവദിക്കരുതെന്നും മമതാ ബാനർജി പറഞ്ഞു.

പൗരത്വ നിയമ ഭേദഗതി, ദില്ലിയിൽ വ്യാപക പ്രതിഷേധം, യുപി ഭവന് മുന്നിൽ സംഘർഷം, നിരവധി പേർ കസ്റ്റഡിയിൽപൗരത്വ നിയമ ഭേദഗതി, ദില്ലിയിൽ വ്യാപക പ്രതിഷേധം, യുപി ഭവന് മുന്നിൽ സംഘർഷം, നിരവധി പേർ കസ്റ്റഡിയിൽ

18 വയസാകുമ്പോൾ രാജ്യം ഭരിക്കുന്നവരെ തിരഞ്ഞെടുക്കാനായി വോട്ട് ചെയ്യാനുള്ള അവകാശമുള്ളവർക്ക് പ്രതിഷേധിക്കാനും അവകാശമുണ്ടെന്നമ് മമതാ ബാനർജി പറഞ്ഞു, പൗരത്വ നിയമ ഭേദഗതികകെതിരെ നടക്കുന്ന വിദ്യാർത്ഥി സമരങ്ങൾക്ക് പൂർണ പിന്തുണയുണ്ടെന്നും മമതാ ബാനർജി വ്യക്തമാക്കി.

mamata

ഞാൻ ജീവനോടെ ഉള്ളപ്പോൾ ബംഗാളിൽ പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കില്ല, ആർക്കും രാജ്യവും സംസ്ഥാനവും വിട്ടു പോകേണ്ടി വരില്ല. ബംഗാളിൽ തടങ്കൽ പാളയങ്ങൾ നിർമിക്കില്ലെന്നും മമതാ ബാനർജി വ്യക്തമാക്കി. സംസ്ഥാനത്ത് തടങ്കൽ പാളയങ്ങൾ നിർമിക്കുമെന്നാണ് അവർ പറയുന്നത്. പക്ഷെ ഇവിടെ ആരാണ് അധികാരത്തിൽ ഇരിക്കുന്നത്? എന്റെ ജീവൻ നൽകാൻ ഞാൻ തയ്യാറാണ്, പക്ഷെ ബംഗാളിൽ തടങ്കൽ പാളയങ്ങൾ നിർമിക്കാൻ ഞാൻ ബിജെപിയെ അനുവദിക്കില്ല. അതിനായി മരിക്കാനും തയ്യാറാണെന്ന് മമതാ ബാനർജി പറഞ്ഞു.

മമതാ ബാനർജിയുടെ പ്രതിഷേധം ഭരണ ഘടനാ വിരുദ്ധമാണെന്ന ബംഗാൾ ഗവർണർ ജഗ്ദീപ് ധൻകറിന്റെ ആരോപണത്തിനും മമതാ ബാനർജി മറുപടി നൽകി. 7 തവണ എംപിയായെ തന്നെ നിയമം പഠിപ്പിക്കാൻ വരേണ്ട, ദില്ലിയിലെ നിരവധി മന്ത്രാലയങ്ങളുടെ ചപുമതല വഹിച്ചയാളാണ് താൻ, ഞാൻ ഭരണ ഘടന നന്നായി മനസിലാക്കിയിട്ടുണ്ട്. അിനെ തെറ്റായി വ്യാഖായനിക്കാൻ വരേണ്ടെന്നും മമതാ ബാനർജി പറഞ്ഞു.

English summary
CAA will not implement in West Bengal, says Mamata Banerjee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X