കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിഎഎയില്‍ നിന്ന് പിന്നോട്ടില്ല.... പ്രതിഷേധിക്കുന്നവര്‍ക്ക് അത് തുടരാം, നിലപാട് കടുപ്പിച്ച് അമിത് ഷാ

Google Oneindia Malayalam News

ലഖ്‌നൗ: പൗരത്വ നിയമം എന്ത് വന്നാലും നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ഒരിക്കലും പൗരത്വ നിയമം പിന്‍വലിക്കാന്‍ പോകുന്നില്ല. സിഎഎയ്‌ക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് അത് തുടരാമെന്നും അമിത് ഷാ പറഞ്ഞു. സിഎഎ അനുകൂല പ്രചാരണത്തിനായി ലഖ്‌നൗവില്‍ എത്തിയതായിരുന്നു അമിത് ഷാ. പ്രതിപക്ഷം യാഥാര്‍ത്ഥ്യമെന്താണെന്ന് കാണുന്നില്ല. അവരുടെ കണ്ണുകള്‍ മുഖംമൂടി കൊണ്ട് മൂടിയിരിക്കുകയാണെന്നും അമിത് ഷാ കുറ്റപ്പെടുത്തി.

1

സിഎഎ കാരണം ആര്‍ക്കെങ്കിലും പൗരത്വം നഷ്ടമാകുമെന്ന് പ്രതിപക്ഷം തെളിയിക്കട്ടെയെന്നും അമിത് ഷാ വെല്ലുവിളിച്ചു. രാഹുല്‍ ഗാന്ധി, അഖിലേഷ് യാദവ്, മായാവതി, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എന്നിവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് അമിത് ഷാ ഉയര്‍ത്തി. ഇവരെ പരസ്യ സംവാദത്തിനും ക്ഷണിച്ചിട്ടുണ്ട് അമിത് ഷാ. അതേസമയം സിഎഎയ്‌ക്കെതിരെ കോണ്‍ഗ്രസ് നിലപാട് കടുപ്പിച്ച സാഹചര്യത്തിലാണ് അമിത് ഷാ പ്രചാരണം ശക്തിപ്പെടുത്തിയത്.

അതേസമയം പ്രതിപക്ഷത്തെ ഭയപ്പെടുന്നില്ലെന്ന് ഷാ പറഞ്ഞു. ഞങ്ങള്‍ അതിനിടയിലാണ് ജനിച്ചത്. പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ അത് തുടരട്ടെ. സിഎഎയില്‍ മുസ്ലീം വിഭാഗത്തിന് പൗരത്വ നഷ്ടമാകുമെന്ന ഏതെങ്കിലും വരികളുണ്ടെന്ന് തെളിയിക്കാന്‍ മമതാ ബാനര്‍ജിക്കോ അഖിലേഷ് യാദവിനോ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ഇത്രയും കാലം പാകിസ്താനില്‍ നിന്നുള്ള അനധികൃത കുടിയേറ്റത്തെയും തീവ്രവാദത്തെയും കണ്ണുമടച്ച് പ്രോത്സാഹിപ്പിക്കുകയായിരുന്നുവെന്നും അമിത് ഷാ ആരോപിച്ചു.

പല സംഘടനകളും പാകിസ്്താനില്‍ നിന്ന് വന്ന് ഇവിടെ തീവ്രവാദ ആക്രമണങ്ങള്‍ നടത്തി. എന്നാല്‍ മൗനി ബാബയായ മന്‍മോഹന്‍ ഒന്നും മിണ്ടിയില്ലെന്നും അമിത് ഷാ ആരോപിച്ചു. അതേസമയം സിഎഎയ്‌ക്കെതിരെ ഏറ്റവും പ്രതിഷേധം നടന്ന സ്ഥലമാണ് ലഖ്‌നൗ. ഇവിടെ തന്നെ സിഎഎ അനുകൂല പ്രചാരണത്തിന് അമിത് ഷാ തിരഞ്ഞെടുത്തത് വിമര്‍ശകര്‍ക്ക് മറുപടി നല്‍കാന്‍ കൂടിയാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ കഴിഞ്ഞ ദിവസം സിഎഎക്കെതിരെ പ്രമേയം പാസാക്കാന്‍ തീരുമാനിച്ചിരുന്നു. ഇതാണ് അമിത് ഷാ ആക്രമണം കടുപ്പിക്കാന്‍ കാരണം.

ബിജെപിയെ കുറിച്ചുള്ള നിങ്ങളുടെ നിലപാടെന്താണ്, നിതീഷിനോട് ചോദ്യങ്ങളുമായി ജെഡിയു ജനറല്‍ സെക്രട്ടറി!!ബിജെപിയെ കുറിച്ചുള്ള നിങ്ങളുടെ നിലപാടെന്താണ്, നിതീഷിനോട് ചോദ്യങ്ങളുമായി ജെഡിയു ജനറല്‍ സെക്രട്ടറി!!

English summary
caa will stay wont back down says amit shah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X