കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിങ്ങള്‍ ഈ നാടിന്റെ മുഖ്യമന്ത്രിയായതില്‍ ലജ്ജിക്കുന്നു; നടന്‍ സിദ്ധാര്‍ഥ് സര്‍ക്കാരിനെതിരെ

Google Oneindia Malayalam News

Recommended Video

cmsvideo
Actor Siddharth Slams Tamil Nadu CM for Supporting CAB | Oneindia Malayalam

ചെന്നൈ: വിവാദമായ പൗരത്വ ഭേദഗതി ബില്ലിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ച നടന്‍ സിദ്ധാര്‍ഥ് തമിഴ്‌നാട് സര്‍ക്കാരിനെതിരെ രംഗത്ത്. ബില്ലിനെ അനുകൂലിച്ച എഐഎഡിഎംകെയുടെ നിലപാടാണ് നടന്റെ പ്രതികരണത്തിന് കാരണം. എടപ്പാടി പളനി സ്വാമി ഈ നാടിന്റെ മുഖ്യമന്ത്രിയായതില്‍ ലജ്ജിക്കുന്നുവെന്ന് സിദ്ധാര്‍ഥ് പറഞ്ഞു. എഐഎഡിഎംകെ അംഗങ്ങള്‍ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ തനിനിറം പുറത്തായി എന്ന് സിദ്ധാര്‍ഥ പറഞ്ഞു.

Si

ജയലളിതയുണ്ടായിരുന്നെങ്കില്‍ ഒരിക്കലും ബില്ലിനെ അനുകൂലിക്കില്ലായിരുന്നു.അവരുടെ അസാന്നിധ്യത്തില്‍ എഐഎഡിഎംകെ പൂര്‍ണമായും തകര്‍ന്നിരിക്കുകയാണെന്നും സിദ്ധാര്‍ഥ് പറഞ്ഞു. ഏറെ പ്രയാസം നേരിടുന്ന വിഭാഗമാണ് ശ്രീലങ്കന്‍ തമിഴര്‍. അവരെ പൗരത്വ ബില്ലിന്റെ പരിധിയില്‍ കൊണ്ടുവന്നിട്ടില്ലെന്നും സിദ്ധാര്‍ഥ് പറഞ്ഞു. അതേസമയം, രജനികാന്ത്, കമല്‍ഹാസന്‍ എന്നിവര്‍ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

കോണ്‍ഗ്രസിനെ ശിവസേന 'ചതിച്ചു'; പിന്തുണച്ചത് ബിജെപിയെ... '25 വര്‍ഷം വോട്ടവകാശം നല്‍കരുത്'കോണ്‍ഗ്രസിനെ ശിവസേന 'ചതിച്ചു'; പിന്തുണച്ചത് ബിജെപിയെ... '25 വര്‍ഷം വോട്ടവകാശം നല്‍കരുത്'

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പൗരത്വ ബില്ലിനെതിരെ വ്യാപക പ്രതിഷേധം തുടരുകയാണ്. പ്രമുഖ അസമീസ് നടന്‍ രവി ശര്‍മ ബിജെപിയില്‍ നിന്ന് രാജിവച്ചു. ബില്ല് നിയമമായാല്‍ താന്‍ മുസ്ലിമായി പ്രഖ്യാപിക്കുമെന്ന് കോളമിസ്റ്റ് ഹര്‍ഷ് മന്ദര്‍ പറഞ്ഞു. ലോക്‌സഭ പാസാക്കിയ പൗരത്വ ഭേദഗതി ബില്ല് ബുധനാഴ്ച രാജ്യസഭയില്‍ അവതരിപ്പിക്കും. രാജ്യസഭയില്‍ പാസാകുകയും രാഷ്ട്രപതി ഒപ്പുവയ്ക്കുക കൂടി ചെയ്താല്‍ പുതിയ നിയമമാകും.

പ്രമുഖ നടന്‍ ബിജെപി വിട്ടു; മുസ്ലിമാകുമെന്ന് ഹര്‍ഷ് മന്ദര്‍, പൗരത്വ ബില്ലിനെതിരെ വ്യാപക പ്രതിഷേധംപ്രമുഖ നടന്‍ ബിജെപി വിട്ടു; മുസ്ലിമാകുമെന്ന് ഹര്‍ഷ് മന്ദര്‍, പൗരത്വ ബില്ലിനെതിരെ വ്യാപക പ്രതിഷേധം

പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍ അഭയം ചോദിച്ചെത്തിയ മുസ്ലിങ്ങളല്ലാത്ത ആറ് മതവിഭാഗക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം കൊടുക്കുന്നതിനാണ് പുതിയ ബില്ല്. ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, പാഴ്‌സി, ജൈന, ബുദ്ധ മതക്കാര്‍ക്കാണ് പൗരത്വം നല്‍കുക. മതം അടിസ്ഥാനമാക്കി പൗരത്വം നല്‍കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

English summary
CAB Protest: Actor Siddharth Slams Tamil Nadu CM for Supporting Bill
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X