കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളില്‍ പ്രക്ഷോഭം കൈവിടുന്നു; റെയില്‍വെ സ്‌റ്റേഷന് വീണ്ടും തീവച്ചു, ശക്തമായ നടപടിയെന്ന് മമത

Google Oneindia Malayalam News

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം കൈവിടുന്നു. സമരക്കാര്‍ ഇന്ന് വീണ്ടും റെയില്‍വെ സ്റ്റേഷന് തീവച്ചു. പ്രധാന ഹൈവേകള്‍ തടസപ്പെടുത്തി. സമാധാന അന്തരീക്ഷം തകര്‍ക്കരുതെന്നും നിയമം കൈയ്യിലെടുത്താല്‍ ശക്തമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി വ്യക്തമാക്കി. സംഘര്‍ഷം അവസാനിപ്പിക്കാന്‍ മമത സര്‍ക്കാര്‍ ഇടപെടണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടു.

West

ഹൗറ ജില്ലയിലെ സന്‍ക്‌റെയില്‍ റെയില്‍വേ സ്റ്റേഷനാണ് പ്രക്ഷോഭകര്‍ തീവച്ചത്. ഇതിനോട് ചേര്‍ന്ന ചില കടകളും നശിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ച സമരക്കാര്‍ ഹൗറയിലെ പ്രധാന റോഡുകള്‍ ഉപരോധിച്ചു. ഏറെ നേരം പുറത്ത് പ്രതിഷേധം സംഘടിപ്പിച്ച ജനങ്ങള്‍ ഉച്ചയ്ക്ക് ശേഷമാണ് റെയില്‍വെ സ്റ്റേഷന് അകത്തേക്ക് കയറിയത്. ടിക്കറ്റ് കൗണ്ടറിന് തീവച്ചു. തടയാന്‍ ശ്രമിച്ച ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്ക് നേരെയും ആക്രമണമുണ്ടായി. സമരം ട്രെയിന്‍ സര്‍വീസിനെ ബാധിച്ചു.

എന്റെ പേര് രാഹുല്‍ ഗാന്ധി എന്നാണ്; രാഹുല്‍ സവര്‍ക്കര്‍ എന്നല്ല, നിലപാട് കടുപ്പിച്ച് പ്രസംഗംഎന്റെ പേര് രാഹുല്‍ ഗാന്ധി എന്നാണ്; രാഹുല്‍ സവര്‍ക്കര്‍ എന്നല്ല, നിലപാട് കടുപ്പിച്ച് പ്രസംഗം

ജനാധിപത്യ രീതിയില്‍ പ്രതിഷേധിക്കണമെന്നും അക്രമം നടത്തിയാല്‍ ശക്തമായ നടപടിയെടുക്കുമെന്നും മമത ബാനര്‍ജി വ്യക്തമാക്കി. നിയമം ആരും കൈയ്യിലെടുക്കരുത്. ജനങ്ങളുടെ സ്വസ്ഥത നശിപ്പിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മമത ബാനര്‍ജി പറഞ്ഞു.

വിവാദങ്ങള്‍ക്കിടെ ഷെയ്‌നിന്റെ നീക്കം; നിര്‍മാതാക്കള്‍ക്ക് എട്ടിന്റെ പണിയോ? പുതിയ റോളില്‍ വീണ്ടും...വിവാദങ്ങള്‍ക്കിടെ ഷെയ്‌നിന്റെ നീക്കം; നിര്‍മാതാക്കള്‍ക്ക് എട്ടിന്റെ പണിയോ? പുതിയ റോളില്‍ വീണ്ടും...

കോന എക്‌സ്പ്രസ് വേയിലും ഹൗറയിലെ ദേശീയ പാത ആറിലുമാണ് സംഘര്‍ഷമുണ്ടായത്. ഭരണഘടന സംരക്ഷിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് ഗവര്‍ണര്‍ ജഗ്ദീപ് ദാന്‍കര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം പ്രതിഷേധക്കാര്‍ മുര്‍ഷിദാബാദ് ജില്ലയിലെ ബെല്‍ദങ്ക റെയില്‍വെ സ്റ്റേഷന് തീവച്ചിരുന്നു. ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലയാണ് മുര്‍ഷിദാബാദ്.

English summary
CAB Protest: West Bengal's Howrah district was set on fire by a mob
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X