കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ നിയമ പ്രക്ഷോഭം ദില്ലിയിലേക്ക്, ജാമിയ മിലിയയില്‍ പ്രക്ഷോഭം ഏറ്റെടുത്ത് വിദ്യാര്‍ത്ഥികള്‍!!

Google Oneindia Malayalam News

ദില്ലി: പൗരത്വ നിയമത്തില്‍ പ്രക്ഷോഭം വടക്ക് കിഴക്കന്‍ മേഖലയില്‍ നിന്ന് ദില്ലിയിലേക്ക്. ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളും പോലീസും തമ്മില്‍ സമരത്തിനിടെ പ്രശ്‌നങ്ങളുണ്ടായി. വമ്പന്‍ പ്രക്ഷോഭങ്ങളാണ് വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ചത്. വിദ്യാര്‍ത്ഥികള്‍ കല്ലെറിഞ്ഞെന്ന് ആരോപിച്ച് പോലീസ് ഇവര്‍ക്ക് നേരെ കണ്ണീര്‍വാതകം പ്രയോഗിച്ചു. വിദ്യാര്‍ത്ഥികള്‍ പോലീസുകാരുമായി ഏറ്റുമുട്ടി. പോലീസ് തടയാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് കണ്ണീര്‍ വാതകം പ്രയോഗിച്ചത്.

1

സര്‍വകലാശാല ക്യാമ്പസ് മുതല്‍ പാര്‍ലമെന്റ് വരെയാണ് പ്രതിഷേധക്കാര്‍ മാര്‍ച്ച് പ്ലാന്‍ ചെയ്തത്. പൗരത്വ നിയമത്തിനെതിരെയുള്ള തങ്ങളുടെ പ്രതിഷേധം ഇത്തരത്തിലുള്ളതാണെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ഇവരെ സര്‍വകലാശാലയില്‍ വെച്ച് തന്നെ പോലീസ് തടഞ്ഞു. ഇതോടെ വിദ്യാര്‍ത്ഥികള്‍ പോലീസുമായി ഏറ്റുമുട്ടി. പോലീസ് തങ്ങള്‍ക്കെതിരെ അതിക്രമം നടത്തിയെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. പോലീസ് അതിക്രമത്തിന്റെ ചിത്രങ്ങളും വിദ്യാര്‍ത്ഥികള്‍ പുറത്തുവിട്ടിട്ടുണ്ട്.

അതേസമയം പ്രതിഷേധം നടത്തിയ നിരവധി വിദ്യാര്‍ത്ഥികളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. രണ്ടായിരത്തോളം വിദ്യാര്‍ത്ഥികളാണ് പ്രക്ഷോഭത്തിനായി എത്തിയത്. പോലീസ് ബാരിക്കേഡുകള്‍ തകര്‍ത്തത് കൊണ്ടാണ് ലാത്തിച്ചാര്‍ജ് വേണ്ടി വന്നതെന്ന് പോലീസ് പറഞ്ഞു. പട്ടേല്‍ ചൗക്കിനും ജന്‍പഥിനും ഇടയിലുള്ള എന്‍ട്രി, എക്‌സിറ്റുകള്‍ അടയ്കത്കാന്‍ ദില്ലി പോലീസ് മെട്രോ റെയില്‍ കോര്‍പ്പറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍ ഇത് നേരത്തെ അടച്ചിരുന്നുവെന്നും ഇപ്പോള്‍ അതൊക്കെ തുറന്നുവെന്നും ഡിഎംആര്‍സി അറിയിച്ചു. അതേസമയം പൗരത്വ ബില്ലിനെതിരെ വടക്കുകിഴക്കന്‍ മേഖലയില്‍ പ്രക്ഷോഭം ആളിക്കത്തുകയാണ്. ബില്ലിനെതിരെ കേരള മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാക്കളും ചേര്‍ന്ന് സത്യഗ്രഹം ഇരിക്കും. ഈ മാസം 16നാണ് സത്യഗ്രഹം. മുന്‍ ഹൈക്കമ്മീഷണര്‍ ദേബ് മുഖര്‍ജി അടക്കമുള്ളവര്‍ നിയമത്തിനെതിരെ സുപ്രീം കോടതിയെയും സമീപിച്ചിട്ടുണ്ട്.

 തൃണമൂലിന് പിന്നാലെ കോണ്‍ഗ്രസും സുപ്രീം കോടതിയിലേക്ക്, പൗരത്വ നിയമത്തിനെതിരെ ജയറാം രമേശ് തൃണമൂലിന് പിന്നാലെ കോണ്‍ഗ്രസും സുപ്രീം കോടതിയിലേക്ക്, പൗരത്വ നിയമത്തിനെതിരെ ജയറാം രമേശ്

English summary
cab protests comes to the capital jamia under lockdown
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X