കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമ്മു കശ്മീർ സംവരണ ഭേഗദതി ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം; ഇനി 10 % സാമ്പത്തിക സംവരണം‌

Google Oneindia Malayalam News

ദില്ലി: ജമ്മു കശ്മീരിലെ സംവരണ ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് പത്ത് ജോലിയിലും വിദ്യാഭ്യാസത്തിലും പത്ത് ശതമാനം സംവരണം നൽകാനാണ് തീരുമാനം. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് ബില്ലിന് മന്ത്രിസഭ അനുമതി നൽകിയ വിവരം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയത്.

സിദ്ധാര്‍ഥക്കായി 36 മണിക്കൂര്‍ നീണ്ട തിരച്ചില്‍; ഒടുവില്‍ മൃതദേഹം കണ്ടെത്തിയത് മത്സ്യത്തൊഴിലാളിസിദ്ധാര്‍ഥക്കായി 36 മണിക്കൂര്‍ നീണ്ട തിരച്ചില്‍; ഒടുവില്‍ മൃതദേഹം കണ്ടെത്തിയത് മത്സ്യത്തൊഴിലാളി

വിദ്യാഭ്യാസ മേഖലയിലും സർക്കാർ തൊഴിൽ മേഖലകളിലും സംവരണം ബാധകമാകും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ ഉന്നമനത്തിന് വേണ്ടയുളളതാണ് പുതിയ ബിൽ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചിട്ടി ഫണ്ട് തട്ടിപ്പുകൾ തടയാൻ ലക്ഷ്യം വെച്ചുള്ള ചിട്ടി ഫണ്ട് ഭേദഗതി ബില്ലിനും മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്.

javadekkar

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 30ൽ നിന്നും 33 ആക്കി ഉയർത്താനും തീരുമാനമായിട്ടുണ്ട്. കേസുകളുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിലാണ് നടപടി. 22,875 കോടി രൂപ രാസവള സബ്സീഡിക്കായി വിനിയോഗിക്കും, ഇത് കർഷകർക്ക് നേട്ടമാകുമെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു.

അതേസമയം കഴിഞ്ഞ ജനുവരിയിൽ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ സാമ്പത്തിക സംവരണം കൂടി ഏർപ്പെടുത്തിയതോടെ പരമാവധി 50 ശതമാനം സംവരണം എന്ന പരിധി മറികടന്നിരുന്നു. വാർഷിക വരുമാനം 8 ലക്ഷത്തിൽ താഴെയുള്ളവരെയാണ് പിന്നാക്ക വിഭാഗത്തിൽപെടുത്തിയിരുന്നത്. കഴിഞ്ഞ ജനുവരിയിൽ ബിൽ രാജ്യസഭയിൽ പാസായിരുന്നു.

English summary
Cabinet approved Jammu Kashmir reservation amendment bill.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X