കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വര്‍ഗീയ കലാപ വിരുദ്ധബില്‍ മന്ത്രിസഭ അംഗീകരിച്ചു

  • By Meera Balan
Google Oneindia Malayalam News

ദില്ലി: വര്‍ഗീയ കലാപ വിരുദ്ധ ബില്ലിന് കേന്ദ്രമന്ത്രി സഭ അംഗീകാരം നല്‍കി. മന്ത്രിസഭ അംഗീകാരം നല്‍കിയ ബില്‍ ഡിസംബര്‍ 17 ചൊവ്വാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിയ്ക്കും. ഡിസംബര്‍ 20നാണ് പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം അവസാനിയ്ക്കുന്നത്. ഡിസംബര്‍ 16 തിങ്കളാഴ്ചയാണ് കേന്ദ്രമന്ത്രിസഭ ബില്ലിന് അംഗീകാരം നല്‍കിയത്.

ബിജെപിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് ബില്ലില്‍ ചില ഭേദഗതികള്‍ വരുത്തിയിരുന്നു. ആദ്യം തയ്യാറാക്കിയ ബില്ലിലെ ചില വ്യവസ്ഥകളോട് നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ ബിജെപി മുഖ്യമന്ത്രിമാരും, തമിഴ്‌നാട്ടിലെയും ഒഡീഷയിലെയും മുഖ്യമന്ത്രിമാരും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. പുതിയ ബില്ലില്‍ കലാപവേളയില്‍ കേന്ദ്രത്തിന് ഇടപെടാനുള്ള അധികാരം പരിമിതപ്പെടുത്തി.

Parliament

കലാപത്തിന്റെ ഉത്തരവാദിത്തം ഭൂരിപക്ഷ സമുദായത്തിന് എന്ന കാഴ്ചപ്പാടും തിരുത്തി. കലാപ നിയന്ത്രണത്തിന് സംസ്ഥാനസര്‍ക്കാരുകള്‍ക്ക് സേനാവിന്യാസം ഉള്‍പ്പെടയുള്ള കേന്ദ്രസഹായം ആവശ്യപ്പെടാം.

കലാപത്തില്‍ ജീവഹാനി സംഭവിയ്ക്കുക, ജീവനോപാധി നഷ്ടമാവുക എന്നിവയ്‌ക്കൊക്കെ ദേശീയതലത്തില്‍ ഏകീകൃതമായ നഷ്ടപരിഹാരം സംവിധാനം ഉണ്ടാക്കും. പാര്‍ലമെന്റ് സമ്മേളനം അവസാനിയ്്ക്കുന്നതിന് മുന്‍പ് രണ്ട് ബില്ലുകള്‍ പാസാക്കുന്നതിന്റെ തിരക്കിലാണ് സര്‍ക്കാര്‍. ലോക്പാല്‍ ബില്ലും വര്‍ഗീയകലാപ വിരുദ്ധബില്ലുമാണ് സുപ്രധാന ബില്ലുകള്‍.

English summary
Cabinet approved Revised Anti-Commumanl Violence bill
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X