Get Updates
Get notified of breaking news, exclusive insights, and must-see stories!

പോക്സോ നിയമത്തിൽ വധശിക്ഷ വരെ... നിയമ ഭേദഗതിക്ക് അംഗീകാരം, കനത്ത പിഴയും, ശിക്ഷയും!!

ദില്ലി: കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷവരെ നല്‍കാന്‍ വ്യവസ്ഥചെയ്യുംവിധം നിയമത്തിലെ 4,5,6 വകുപ്പുകളാവും ഭേദഗതി ചെയ്യുന്നതിന് മന്ത്രിസഭയുടെ അംഗീകാരം. കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. കത്വയിലെ കൂട്ട ബലാത്സംഗവും നിർഭയ സംഭവത്തിന്റെ ആറാം വാർഷിക ദിനത്തിൽ 40കാരൻ മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ചതും വാർത്തയായിരുന്നു.

ഇതിന്റെ പശ്ചാത്തലത്തിലാണ് നിയമം ഭേദഗതി ചെയ്യാൻ ഒരുങ്ങിയത്. കുട്ടികളുടെ അശ്ലീല ചിത്രം പ്രചരിപ്പിക്കുന്നത് തടയാനും കര്‍ശന വ്യവസ്ഥകള്‍ നിയമത്തിൽ ഉൾപ്പെടുത്തും. അതേസമയം കുട്ടികളിൽ ഹോർമോൺ കുത്തിവെച്ച് പീഡിപ്പിക്കുന്നത് തടയാനും നിയമം കൊണ്ടുവരും. കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് സംബന്ധിച്ച കൃത്യമായ വിവരങ്ങൾ നൽകാതിരിക്കുന്നതും വലിയ കുറ്റമാണ്. ഇതിന് കടുത്ത ശിക്ഷ തന്നെ നിയമ ഭേദഗതിയിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

Molest

ആഗോള തലത്തില്‍ നടന്ന പല സര്‍വേകളിലും പെണ്‍കുട്ടികള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഉള്‍പ്പെട്ടിട്ടുണ്ട്. കുട്ടികൾക്കും സ്ത്രീകൾക്കും എതിരായ അക്രമങ്ങൾ രാജ്യത്ത് കൂടി വരുന്ന ലാഹചര്യമാണുള്ളത്. ഇതിന്റെ പശ്ചാത്തലത്തിൽ മനേക ഗാന്ധിയുടെ ഇടപെടലിനെ തുടർന്നാണ് പോക്സോ നിയമത്തിൽ ഭേദഗതി വരുത്താൻ മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+