കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഎസ്എന്‍എല്ലും എംടിഎന്‍എല്ലും ലയിപ്പിക്കാന്‍ തീരുമാനം; ജീവനക്കാര്‍ക്ക് വിആര്‍എസ് പദ്ധതി

Google Oneindia Malayalam News

ദില്ലി: പൊതുമേഖലാ ടെലികോം കമ്പനികളായ ബിഎസ്എന്‍എല്ലും എംടിഎന്‍എല്ലും ലയിപ്പിക്കാന്‍ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതുസംബന്ധിച്ച പദ്ധതിക്ക് മന്ത്രിസഭ അനുമതി നല്‍കി. ജീവനക്കാര്‍ക്ക് വിആര്‍എസ് പദ്ധതിയും പ്രഖ്യാപിച്ചു. നഷ്ടത്തിലുള്ള കമ്പനികള്‍ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് തീരുമാനമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

BSnl

പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള ക്യാബിനറ്റ് കമ്മിറ്റി ബിഎസ്എന്‍എല്ലും എംടിഎന്‍എല്ലും അടച്ചുപൂട്ടുകയോ ഓഹരി വിറ്റഴിക്കല്‍ നടത്തുന്നതിനോ അനുമതി നല്‍കിയിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ് രണ്ട് പൊതുമേഖലാ കമ്പനികളും. ലയിപ്പിക്കുന്നതിലൂടെ കമ്പനി കൂടുതല്‍ ശക്തിപ്പെടുമെന്നാണ് വിലയിരുത്തല്‍.

നവാസ് ഷെരീഫിന് വിഷം കൊടുത്തെന്ന് ആരോപണം; സര്‍ദാരിയും ആശുപത്രിയില്‍, ആരോഗ്യനില ഗുരുതരംനവാസ് ഷെരീഫിന് വിഷം കൊടുത്തെന്ന് ആരോപണം; സര്‍ദാരിയും ആശുപത്രിയില്‍, ആരോഗ്യനില ഗുരുതരം

ബോണ്ടുകള്‍ വഴി 15000 കോടി രൂപ സമാഹരിക്കാനാണ് തീരുമാനം. ഇതുപയോഗിച്ച് കമ്പനിയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. അടുത്ത നാല് വര്‍ഷത്തിനകം ഇരുകമ്പനികളുടെയും 38000 കോടി രൂപയുടെ ആസ്തി പണമാക്കി മാറ്റും. ജീവനക്കാര്‍ക്ക് സ്വയം വിരമിക്കല്‍ പദ്ധതിയും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇതിന് വേണ്ടി 29937 കോടി രൂപ ചെലവ് വരുമെന്നാണ് കരുതുന്നത്.

ഡികെ ശിവകുമാറിന് ജാമ്യം; തിഹാര്‍ ജയിലില്‍ നിന്ന് ഉടന്‍ പുറത്തിറങ്ങും, കര്‍ശന ഉപാധികള്‍ഡികെ ശിവകുമാറിന് ജാമ്യം; തിഹാര്‍ ജയിലില്‍ നിന്ന് ഉടന്‍ പുറത്തിറങ്ങും, കര്‍ശന ഉപാധികള്‍

2010 മുതല്‍ രണ്ട് ടെലികോം കമ്പനികളും നഷ്ടത്തിലാണ്. എംടിഎന്‍എല്‍ എല്ലാവര്‍ഷവും നഷ്ടം തുടരുകയാണ്. ഇനിയൊരു തിരിച്ചുവരവ് ഈ കമ്പനിക്ക് സാധ്യമല്ല എന്നാണ് വിലയിരുത്തല്‍. അതേസമയം, 2014-15 കാലയളവില്‍ 672 കോടിയുടെ ലാഭമുണ്ടായിരുന്നു. പിന്നീട് തുടര്‍ച്ചയായ രണ്ടു വര്‍ഷങ്ങളിലും ലാഭമുണ്ടായി. എന്നാല്‍ പിന്നീട് വന്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തി.

ഇന്ത്യയിലേക്ക് സൗദിയുടെ ഏഴ് ലക്ഷം കോടി രൂപ; മോദി റിയാദിലേക്ക്, 29ന് നിര്‍ണായക കൂടിക്കാഴ്ചഇന്ത്യയിലേക്ക് സൗദിയുടെ ഏഴ് ലക്ഷം കോടി രൂപ; മോദി റിയാദിലേക്ക്, 29ന് നിര്‍ണായക കൂടിക്കാഴ്ച

അമ്പത്തിമൂന്നര വയസ് പൂര്‍ത്തിയായ ജീവനക്കാര്‍ക്കാണ് വിആര്‍എസ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇവര്‍ക്ക് 60 വയസ് വരെയുള്ള ശമ്പളവും പെന്‍ഷനും ഗ്രാറ്റുവിറ്റിയും സര്‍ക്കാര്‍ നല്‍കും.

English summary
Cabinet approves BSNL-MTNL merger, employees to get VRS
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X