കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് കമ്മീഷന്‍!! ബില്ലിന് ക്യാബിനറ്റ് അംഗീകാരം

Google Oneindia Malayalam News

ദില്ലി: സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് കമ്മീഷന്‍ രൂപീകരിക്കാനുള്ള ബില്ലിന് ക്യാബിനറ്റ് അംഗീകാരം ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന് പകരമായി നാഷണല്‍ കമ്മീഷന്‍ ഫോര്‍ സോഷ്യലി ആന്‍ഡ് എഡ്യൂക്കേഷനലി ബാക്ക് വേര്‍ഡ് ക്ലാസെസ് കമ്മീഷനാണ് നിലവില്‍ വരിക. പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ ക്യാബിനറ്റാണ് ഇന്ത്യന്‍ ഭരണഘടനയിലെ 338ബി വകുപ്പ് ഭേദഗതി ചെയ്ത് പുതിയ കമ്മീഷന്‍ രൂപീകരിക്കാന്‍ അംഗീകാരം നല്‍കിയത്. ബില്‍ ഉടന്‍ പാര്‍ലമെന്റില്‍ അവതിപ്പിക്കും.

ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍പേഴ്‌സണ്‍, മറ്റ് മൂന്ന് അംഗങ്ങള്‍ എന്നിവര്‍ക്ക് കീഴിലായിരിക്കും കമ്മീഷന്‍ പ്രവര്‍ത്തിച്ചു തുടങ്ങുക. എന്നാല്‍ കമ്മീഷന് ഭരണഘടനാപരമായ പദവിയ്ക്ക് അനുമതി നല്‍കുന്നതിന് മുമ്പായി ഒരു ആവശ്യം പാര്‍ലമെന്റ് മുന്നോട്ടുവച്ചിട്ടുണ്ട്. നാഷണല്‍ കമ്മീഷന്‍ ഫോര്‍ ഷെഡ്യൂള്‍ഡ് കാസ്റ്റിന്റെയും നാഷണല്‍ കമ്മീഷന്‍ ഫോര്‍ ഷെഡ്യൂള്‍ഡ് ട്രൈബ്‌സിന്റെയും പരാതികള്‍ കേള്‍ക്കുന്നതുപോലെ ഒബിസി വിഭാഗത്തിന്റെ പരാതികളും പ്രശ്‌നങ്ങളും കേള്‍ക്കാന്‍ തയ്യാറാവണമെന്നാണ് പാര്‍ലമെന്റിന്റെ ആവശ്യം.

modi-28
English summary
The Union Cabinet has approved setting up of a new commission for backward classes as a constitutional body. The National Commission for Socially and Educationally Backward Classes(NCSBC) will replace the National Commission for Backward Classes (NCBC)
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X