കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാതാപിതാക്കളെ സംരക്ഷിച്ചില്ലെങ്കിൽ 'പണി കിട്ടും'; കേസ് മരുമക്കൾക്കെതിരെ, പുതിയ നിയമം ഇങ്ങനെ...

Google Oneindia Malayalam News

ദില്ലി: ഇന്ത്യയിലെ 70 ശതമാനം വൃദ്ധരും ഒറ്റപ്പെടല്‍ അനുഭവിക്കുന്നതായി സന്നദ്ധ സംഘടന ഹെല്‍പ്‍ഏജ്‍ ഇന്ത്യ നടത്തിയ പഠനത്തില്‍ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. മുതിര്‍ന്നവര്‍ നേരിടുന്ന ക്രൂരതകളെക്കുറിച്ചുള്ള ദേശീയ റിപ്പോര്‍ട്ടിലാണ് വിവരങ്ങള്‍. കഴിഞ്ഞ ജൂൺ മാസത്തിലായിരുന്നു റിപ്പോർട്ട് പുറഫത്ത് വന്നിരുന്നത്. സര്‍വേയില്‍ പങ്കെടുത്ത 33 ശതമാനം കുടുംബങ്ങളും മുതിര്‍ന്നവരെ സംരക്ഷിക്കുന്നത് ഒരു ബാധ്യതയാണെന്ന് വെളിപ്പെടുത്തി എന്നായിരുന്നു സർവ്വെയിൽ വ്യക്തമായിരുന്നത്.

മുതിര്‍ന്ന ആളുകളുടെ എണ്ണംകൊണ്ട് ഏറ്റവും വലിയ പ്രശ്‍നം നേരിടുന്നത് ജപ്പാന്‍ ആണ്. എന്നാല്‍ അവിടെ മുതിര്‍ന്നവര്‍ക്ക് ജോലി നല്‍കിയാണ് അവരെ സാമൂഹിക സംവിധാനത്തിന്‍റെ ഭാഗമായി നിലനിര്‍ത്തുന്നത്. ഈ അവസ്ഥ ഇന്ത്യയിലും വരുമെന്നാണ് ഹെല്‍പ്‍ഏജ്‍ ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നത്. നിലവിലെ അവസ്ഥയ്‍ക്ക് വലിയ മാറ്റംവരാന്‍ കാരണം വിദ്യാഭ്യാസ സമ്പ്രദായം ആണെന്നും പഠനത്തില്‍ പരാമര്‍ശിച്ചിരുന്നു. എന്നാൽ ഇതിലെല്ലാം ഒരു മാറ്റം വരാൻ നിയമ പരിഷ്ക്കരണവുമായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് സർക്കാർ.

മരുമക്കൾക്കെതിരെ ശക്തമായ നടപടി

മരുമക്കൾക്കെതിരെ ശക്തമായ നടപടി


പ്രായമായ മാതാപിതാക്കളെ സംരക്ഷിച്ചില്ലെങ്കിൽ മരുമക്കൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ നിഷ്കർഷിച്ച്കൊണ്ടുള്ള നിയമ ഭേദഗതിക്കാണ് സർക്കാർ മുന്നിട്ടിറങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട് 2007ലെ വയോജന സംരക്ഷണ നിയമം ഭേഗദഗതി ചെയ്യുന്നതിനുള്ള കരട് ബിൽ പാർലമെന്റിൽ ഉടൻ വരുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. പ്രായമായവരെ സംരക്ഷിച്ചില്ലെങ്കിൽ മരുമക്കൾക്കെതിരെ കേസെടുക്കാൻ നിഷികർശിക്കുന്നതാണ് കരട് ബിൽ.

Recommended Video

cmsvideo
Union Cabinet gives green signal to Citizenship Amendment Bill | Oneindia Malayalam
മന്ത്രിസഭയുടെ അംഗീകാരം

മന്ത്രിസഭയുടെ അംഗീകാരം


ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്. മരുമക്കളിൽ നിന്ന് നഷ്ടപരിഹാരമായി 10000 രൂപ ഈടാക്കാനുള്ള നിർദേശവും ഭേദഗതി നിയമത്തിൽ നിന്ന് എടുത്ത് കളഞ്ഞിട്ടുണ്ട്. അതിന് പകരം, കൂടുതൽ വരുമാനമുള്ളവർ കൂടുതൽ തുക നൽകണം എന്ന വ്യവസ്ഥ കൊണ്ടു വരും. എൺപത് വയസിന് മുകളിലുള്ള മാതാപിതാക്കളാണ് മക്കൾ സംരക്ഷിക്കുന്നില്ലെന്ന് പരാതി നൽകുന്നത് എങ്കിൽ പരാതിക്ക് മുൻഗണന ലഭിക്കുമെന്നും ബില്ലിൽ വ്യക്തമാക്കുന്നുണ്ട്.

കർശന ശിക്ഷ വിധി

കർശന ശിക്ഷ വിധി

നിയമം ലംഘിക്കുന്നവർക്ക് കർശന ശിക്ഷാവിധിയാണ് പരാമർസിക്കുന്നത്. മൂന്ന് മാസത്തെ ജയിൽ ശിക്ഷയോ 5000 രൂപ പിഴയൊടുക്കുകയോ വേണം. വൃദ്ധരായ മാതാപിതാക്കളെ മക്കളോ, മാതാപിതാക്കളോ സംരക്ഷിക്കുന്നില്ലെങ്കിൽ‌ അവർക്ക് ട്രൈബ്യൂണലിനം സമീപിക്കുകയും ചെയ്യാം. അതുമാത്രമല്ല എല്ലാ പോലീസ് സ്റ്റേഷനുകലിലും മുതിർന്നവർക്കായി നോഡൽ ഓഫീസർമാരെ നിയമിക്കണമെന്നും കരട് ബില്ലിൽ വ്യക്തമാക്കുന്നു.

സംഘടനകൾ രജിസ്റ്റർ ചെയ്യണം

സംഘടനകൾ രജിസ്റ്റർ ചെയ്യണം


അഗതി മന്ദിരങ്ങളിലും മറ്റും എത്തിക്കുന്ന മാതാപിതാക്കൾക്ക് അവിടെ പീഡനങ്ങൾ സഹിക്കേണ്ടി വരുന്ന സാഹചര്യങ്ങളും രാജ്യത്തുണ്ട്. അതുകൊണ്ട് തന്നെ അഗതി മന്ദിരങ്ങളിലും വീടുകളിലുമെത്തി വയോജനങ്ങൾക്ക് ശുശ്രൂഷ നൽകുന്ന സ്ഥാപനങ്ങളും രജിസ്റ്റർ ചെയ്യണമെന്നും, ഇത്തരം സ്ഥാപനങ്ങൾ പാലിക്കേണ്ട മാർഗ നിർദേശങ്ങളും കരട് ബില്ലിൽ വ്യക്തമായി വ്യവസ്ഥ ചെയ്യുന്നുണ്ട്.

English summary
Cabinet approves Maintenance and Welfare of Parents and Senior Citizens Bill
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X