കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാഭ്യാസ നയത്തില്‍ വന്‍ മാറ്റങ്ങള്‍; 10+2 രീതിയില്‍ നിന്നും 5+3+3+4 ലേക്ക് ചുവട് മാറ്റം

Google Oneindia Malayalam News

ദില്ലി: രാജ്യത്തെ സ്കൂള്‍ വിദ്യാഭ്യാസ ഘടനയില്‍ വന്‍ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കി പുതിയ വിദ്യാഭ്യാസ നയം കേന്ദ്ര കാബിനെറ്റ് അംഗീകരിച്ചു. ഇതോടെ നിലവിലെ ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി രീതികളില്‍ വലിയ മാറ്റം വരും. പുതിയ വിദ്യഭ്യാസ നയം അനുസരിച്ച് നാല് ഘട്ടങ്ങളിലായി പന്ത്രണ്ട് ഗ്രേഡുകള്‍ പൂര്‍ത്തിയാക്കുന്ന പതിനെട്ടു വര്‍ഷ വിദ്യഭ്യാസ സബ്രദായമാണ് രാജ്യത്ത് നിലവില്‍ വരിക. തങ്ങള്‍ക്ക് താല്‍പര്യമുള്ള വിഷയങ്ങള്‍ മാത്രം തെരിഞ്ഞെടുത്ത് പഠിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ അവസരം ഉണ്ടാവുമെന്നാണ് അവകാശവാദം. ഐസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ. കസ്തൂരിരംഗന്‍റെ നേതൃത്വത്തിലുള്ള സമിതിയാണ് പുതിയ വിദ്യാഭ്യാസ നയം സര്‍ക്കാറിന് സമര്‍പ്പിച്ചത്.

2019 ല്‍ മേയില്‍

2019 ല്‍ മേയില്‍

2019 ല്‍ മേയില്‍ സമര്‍പ്പിച്ച വിദ്യാഭ്യാസ നയം ഇന്ന് ചേര്‍ന്ന കേന്ദ്ര ക്യാബിനറ്റ് അംഗീകരിക്കുകയായിരുന്നു. സര്‍ക്കാര്‍ വെബ്സൈറ്റ് വഴി നേരത്തെ പ്രസിദ്ധീകരിച്ച കരട് നയത്തില്‍ പൊതുജനങ്ങളില്‍ നിന്നും വിദ്യാഭ്യാസ വിദഗ്ധരില്‍ നിന്നും വിവിധ സംസ്ഥാനങ്ങളില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചിരുന്നു. ഇതിന് ശേഷമാണ് ഇപ്പോള്‍ അംഗീകരിച്ച അന്തിമ നയത്തിന് രൂപം നല്‍കിയത്.

പതിറ്റാണ്ടുകള്‍ക്ക് ശേഷം

പതിറ്റാണ്ടുകള്‍ക്ക് ശേഷം

പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് രാജ്യത്ത് വിദ്യാഭ്യാസ നയത്തില്‍ മാറ്റം വരുത്തുന്നത്. 1986 ലാണ് ഇതിന് മുമ്പ് വിദ്യാഭ്യാസ നയം നടപ്പിലാക്കിയത്. 1992 ല്‍ ഇതില്‍ മാറ്റം വരുത്തി. വിദ്യാഭ്യാസത്തിനുള്ള അവകാശം മൂന്ന് വയസ്സുമുതല്‍ 18 വസയസുവരേയുള്ള കുട്ടികള്‍ക്ക് ഉറപ്പാക്കണമെന്നും പുതിയ വിദ്യാഭ്യാസ നയം വ്യവസ്ഥ ചെയ്യുന്നു. 2030തോട് കൂടി എല്ലാവര്‍ക്കും വിദ്യാഭ്യാസം ഉറപ്പാക്കും. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ദേശീയ വിദ്യാഭ്യാസ കമ്മീഷന്‍ രൂപീകരിക്കും.

പേര് മാറ്റം

പേര് മാറ്റം

മാനവവിഭവശേഷി വികസന മന്ത്രാലയത്തിന്റെ പേര് വിദ്യാഭ്യാസ മന്ത്രാലയമെന്ന് മാറ്റാമെന്നും കാബിനെറ്റ് അംഗീകരിച്ചിട്ടുണ്ട്. 1985 ല്‍ രാജീവ് ഗാന്ധിയുടെ കാലത്താണ് വിദ്യാഭ്യാസവകുപ്പ് എന്ന പേര് മാനവശേഷി വകുപ്പ് എന്നാക്കിയത്. കരട് നയമനുസരിച്ച്, പാഠ്യപദ്ധതിയുടെ അടിസ്ഥാനത്തിൽ ശാസ്ത്രം, മാനവികത തുടങ്ങിയ പഠന മേഖലകളെ വേർതിരിക്കാനാവില്ല.നിലവില്‍ പിന്തുടര്‍ന്നുവരുന്ന 10+2 രീതി 5+3+3+4 ലേക്ക് മാറ്റും.

Recommended Video

cmsvideo
Why Rafale jet took three days to land in India | Oneindia Malayalam
നാല് ഘട്ടം

നാല് ഘട്ടം

1968 ല്‍ കോത്താരി കമ്മീഷന്‍റെ നിര്‍ദേശങ്ങള്‍ സ്വീകരിച്ചുള്ള വിദ്യാഭ്യാസ നയപ്രകാരമാണ് സ്കൂള്‍ വിദ്യാഭ്യാസത്തില്‍ 10+2 എന്ന രീതി അവലംഭിച്ചത്. കസ്തൂരി രംഗന്‍ സമിതിയുടെ ശുപാര്‍ശ പ്രകാരം ഹയര്‍ സെക്കന്‍ഡറി എന്ന വിഭാഗം ഒഴിവാക്കി 11, 12 ക്ലാസുകളെ സെക്കന്‍ഡറി വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കാനാണ് ശുപാര്‍ശ ചെയ്യുന്നത്. 5+3+3+4 രീതിയില്‍ 3 മുതല്‍ 18 വയസുവരെ പ്രായമുള്ള കുട്ടികളെ വളര്‍ച്ചയുടെ നാല് വെവ്വേറെ ഘട്ടങ്ങളാക്കിക്കൊണ്ടുള്ള വിദ്യാഭ്യാസമായിരിക്കും നല്‍കുക.

സെക്കന്‍ഡറി ലെവലില്‍

സെക്കന്‍ഡറി ലെവലില്‍

3-8, 8-11, 11-14, 14-18 എന്നിങ്ങനെയാണ് പ്രായത്തിന്‍റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികളെ വേര്‍തിരിച്ചിരിക്കുന്നത്. ഇതോടെ നിലവിലെ പ്രീ-പ്രൈമറി വിദ്യാഭ്യാസവും സ്കൂള്‍ വിദ്യഭ്യാസത്തിന്‍റെ ഭാഗമാവും. മൂന്ന് മുതല്‍ 8 വയസുവരെ പ്രീ-പ്രൈമറി ക്സാസുകളും ഒന്നും രണ്ടും ക്ലാസുകളും ഉള്‍പ്പെടു. അടുത്ത ഘട്ടം 3,4,5 ക്ലാസുകള്‍ ഉള്‍പ്പെടുന്ന ലേറ്റര്‍ പ്രൈമറി ഘട്ടമാണ്. മുന്നാം ഘട്ടമായ അപ്പര്‍ പ്രൈമറിയിലാണ് 6,7,8 ക്ലാസുകള്‍ വരുന്നത്. നാലാംഘട്ടമായ സെക്കന്‍ഡറി ലെവലില്‍ 9 മുതല്‍ 12 വരേയുള്ള ക്ലാസുകള്‍ വരുന്നു.

സെമസ്റ്റര്‍

സെമസ്റ്റര്‍

സെമസ്റ്റുറുകളാക്കി തിരിച്ചായിരിക്കണം സെക്കന്‍ഡറി ഘട്ടത്തിലെ വിദ്യാഭ്യാസമെന്നും നിര്‍ദ്ദേശമുണ്ട്. ഇവിടെ താല്‍പര്യമനുസരിച്ച് ഓരോ സെമസ്റ്ററിലും അഞ്ചോ ആറോ വിഷയങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിരഞ്ഞെടുക്കാം. ഇതില്‍ ചില വിഷയങ്ങള്‍ മാത്രമായിരിക്കും ഓരോ സെമസ്റ്ററിലും നിര്‍ബന്ധം. പരീക്ഷ രീതികള്‍, അധ്യാപകരുടെ പരിശീലന പരിപാടികള്‍ എന്നിവയും സമിതി മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുന്നു.

മാതൃഭാഷയില്‍

മാതൃഭാഷയില്‍

അഞ്ചാംക്ലാസ് വരെ പഠനം മാതൃഭാഷയില്‍ തന്നെയായിരിക്കും. ഒന്ന് മുതല്‍ മൂന്ന് വരേയുള്ള ക്സാസുകള്‍ ഭാഷയും കണക്ക് മാത്രമായിരിക്കണം പഠന വിഷയമെന്നും പുതിയ നയത്തില്‍ ശുപാര്‍ശയുണ്ട്. ഉന്നത വിദ്യാഭ്യാസത്തിലും കാതലായ മാറ്റങ്ങള്‍ വേണമെന്ന് സമിതി ശുപാര്‍ശ ചെയ്യുന്നു. വിദ്യാഭാസ നയം പരിഷ്കരിക്കുന്നതിനായി 2017 ലാണ് കസ്തൂരിരംഗന്‍റെ നേതൃത്വത്തിലുള്ള സമിതിയെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചത്.

 മണിപ്പൂരിൽ കോൺഗ്രസിന്റെ പൂഴിക്കടകൻ! ബിജെപി സർക്കാരിനെ വീഴ്ത്തും; നിര്‍ണായക രാഷ്ട്രീയ നീക്കം! മണിപ്പൂരിൽ കോൺഗ്രസിന്റെ പൂഴിക്കടകൻ! ബിജെപി സർക്കാരിനെ വീഴ്ത്തും; നിര്‍ണായക രാഷ്ട്രീയ നീക്കം!

English summary
Cabinet approves new educational policy; here is the changes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X