കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുത്തലാഖിന് ശിക്ഷ; കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കി, മൂന്ന് വര്‍ഷം തടവ്, പിഴ

Google Oneindia Malayalam News

Recommended Video

cmsvideo
മുത്തലാഖ് ക്രിമിനല്‍ കുറ്റം | Oneindia Malayalam

ദില്ലി: മുസ്ലിംകള്‍ക്കിടയിലെ വിവാഹ മോചന രീതിയായ മുത്തലാഖ് കുറ്റകരമാക്കി കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കി. കേന്ദ്രമന്ത്രിസഭ യോഗം ഓര്‍ഡിനന്‍സ് അംഗീകരിച്ചു. പാര്‍ലമെന്റില്‍ ബന്ധപ്പെട്ട ബില്ല് പാസാക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ഓര്‍ഡിനന്‍സ് ഇറക്കിയത്.

26

മുത്തലാഖ് കുറ്റകരമാക്കുന്ന വ്യവസ്ഥകള്‍ നിര്‍ദേശിക്കുന്ന ബില്ല് കഴിഞ്ഞ വര്‍ഷം ലോക്‌സഭ പാസാക്കിയിരുന്നു. മുസ്ലിം വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ്‌സ് ഇന്‍ മാരേജ് ആക്ട് എന്നാണ് ലോക്‌സഭ പാസാക്കിയ ബില്ലിന്റെ നാമം. എന്നാല്‍ രാജ്യസഭയില്‍ ബില്ല് പാസാക്കാന്‍ സാധിച്ചില്ല. ഈ സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിസഭ ഓര്‍ഡിനന്‍സ് ഇറക്കിയത്.

ബില്ലിലെ വ്യവസ്ഥകള്‍ തന്നെയാണ് ഓര്‍ഡിനന്‍സിലുമുള്ളത്. രാജ്യസഭയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് ബില്ല് പാസാക്കാന്‍ സാധിക്കാതിരുന്നത്. ബില്ല് പാര്‍ലമെന്റിന്റെ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. വിശദമായ ചര്‍ച്ച വേണമെന്നും അവര്‍ ആവശ്യപ്പെടുന്നു. മത പണ്ഡിതന്‍മാരുടെ അഭിപ്രായം തേടണമെന്ന് ചില പാര്‍ട്ടികള്‍ നിലപാടെടുത്തു.

വിഷയത്തില്‍ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രസര്‍ക്കാര്‍ പ്രതികരണം തേടിയിരുന്നു. ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളും പിന്തുണ അറിയിച്ചു. മറ്റു ചില സംസ്ഥാനങ്ങള്‍ അനുകൂലമായി പ്രതികരിച്ചില്ല.

ഭര്‍ത്താവ് ഒറ്റയടിക്ക് മൂന്ന് തവണ തലാഖ് ചൊല്ലിയെന്ന് ഭാര്യയോട് പറയുന്ന രീതിയാണ് മുത്തലാഖ്. ഇങ്ങനെ ചെയ്താല്‍ മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ ലഭിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലില്‍ പറയുന്നത്. കൂടാതെ പിഴയുമുണ്ടാകും.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ മുത്തലാഖ് നിയമവിരുദ്ധമായി സുപ്രീംകോടതി പ്രഖ്യാപിച്ചിരുന്നു. പുതിയ നിയമം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. പിന്നീടാണ് പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിമാര്‍ ഉള്‍പ്പെടുന്ന സമിതി പുതിയ ബില്ല് തയ്യാറാക്കിയത്.

English summary
Modi Govt Takes Ordinance Route to Make Triple Talaq a Punishable Offense, Bypasses Rajya Sabha Hurdle
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X