കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിര്‍ത്തിയിൽ ഇനി ശത്രുക്കളുടെ മുട്ടുവിറയ്ക്കും; വ്യോമസേനയ്ക്ക് കരുത്ത് പകരാൻ 83 തേജസ് യുദ്ധവിമാനങ്ങൾ കൂടി

Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ വ്യോമസേനയ്ക്ക് ശക്തിയേകാന്‍ 83 തേജസ് പോര്‍വിമാനങ്ങള്‍ വാങ്ങുന്നതിനായി കേന്ദ്ര മന്ത്രിസഭ സമിതി അനുമതി നല്‍കി. തദ്ദേശ നിര്‍മ്മിത ലഘുപോര്‍വിമാനമായ തേജസ് വാങ്ങുന്നതിന് ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡുമായി 48,000 കോടിയോളം രൂപയുടെ കരാറിനാണ് കേന്ദ്ര മന്ത്രിസഭ സമിതി അംഗീകാരം നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ സുരക്ഷ സമിതിയാണ് വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള അനുമതി നല്‍കിയതെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചു.

tejas

ഇന്ത്യന്‍ പ്രതിരോധ ഉത്പാദന രംഗത്തെ സാശ്രയത്വത്തിനുള്ള ഒരു ഗെയിം ചെയ്ഞ്ചറാകും ഈ കരാറെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. വരും വര്‍ഷങ്ങളില്‍ തേജസ് വ്യോമസേനയുടെ നട്ടെല്ലാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് 83 തേജസ് വിമാനങ്ങള്‍ വാങ്ങുന്നതിനായി വ്യോമസേന പ്രാഥമിക ടെണ്ടര്‍ നല്‍കിയിരുന്നു. 40 വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള കരാറിന് പുറമെയാണ് പുതിയ കരാര്‍. അടുത്ത ആറ് മുതല്‍ ഏഴ വര്‍ഷത്തിനുള്ളില്‍ ഈ യുദ്ധ വിമാനങ്ങള്‍ വ്യോമസേനയുടെ ഭാഗമാകും.

മകരവിളക്ക് മഹോത്സവത്തിന് ശബരിമല പൂര്‍ണ സജ്ജം, കൊവിഡ് മാനദണ്ഡങ്ങള്‍ ശക്തമായി പാലിക്കുംമകരവിളക്ക് മഹോത്സവത്തിന് ശബരിമല പൂര്‍ണ സജ്ജം, കൊവിഡ് മാനദണ്ഡങ്ങള്‍ ശക്തമായി പാലിക്കും

ശനിയാഴ്ച അവധി ഇനിയില്ല; എല്ലാ ദിവസവും പ്രവര്‍ത്തി ദിനം, സര്‍ക്കാര്‍ ഓഫീസുകള്‍ സാധാരണ നിലയിലേക്ക്ശനിയാഴ്ച അവധി ഇനിയില്ല; എല്ലാ ദിവസവും പ്രവര്‍ത്തി ദിനം, സര്‍ക്കാര്‍ ഓഫീസുകള്‍ സാധാരണ നിലയിലേക്ക്

കെസി ജോസഫ് 40 വര്‍ഷത്തിന് ശേഷം ഇരിക്കൂര്‍ വിടുന്നു: അങ്കം ചങ്ങനാശ്ശേരിയില്‍, സീറ്റ് ഏറ്റെടുക്കുംകെസി ജോസഫ് 40 വര്‍ഷത്തിന് ശേഷം ഇരിക്കൂര്‍ വിടുന്നു: അങ്കം ചങ്ങനാശ്ശേരിയില്‍, സീറ്റ് ഏറ്റെടുക്കും

English summary
Cabinet approves purchase of 83 Tejas light combat aircraft, deal worth Rs 48,000 crore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X