കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്മൃതി ഇറാനിക്ക് വീണ്ടും തിരിച്ചടി... സിസിപിഎയില്‍ നിന്നും പുറത്ത്!

  • By Desk
Google Oneindia Malayalam News

ദില്ലി: ബി ജെ പി നേതാവ് സ്മൃതി ഇറാനിയെ പാര്‍ലമെന്ററി കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി (സി സി പി എ) യില്‍ നിന്നും ഒഴിവാക്കി. പ്രത്യേക ക്ഷണിതാവായിട്ടായിരുന്നു സ്മൃതി ഇറാനി പാര്‍ലമെന്ററി കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി യോഗങ്ങളില്‍ പങ്കെടുത്തിരുന്നത്. സ്മൃതി ഇറാനിക്ക് പകരം മാനവ വിഭവ ശേഷി വകുപ്പ് മന്ത്രിസ്ഥാനം ഏറ്റെടുത്ത പ്രകാശ് ജാവദേക്കറിനെ സി സി പി എ സ്ഥിരാംഗമാക്കിയിട്ടുണ്ട്.

<strong>വഴിവിട്ട് ചെയര്‍മാന്‍ നിയമനം: സ്മൃതി ഇറാനിയെ തള്ളി നരേന്ദ്ര മോദി!</strong>വഴിവിട്ട് ചെയര്‍മാന്‍ നിയമനം: സ്മൃതി ഇറാനിയെ തള്ളി നരേന്ദ്ര മോദി!

സ്മൃതി ഇറാനിയെപ്പോലെ മുമ്പ് സി സി പി എ യോഗങ്ങളില്‍ പ്രത്യേക ക്ഷണിതാവായിരുന്നു സഹമന്ത്രിയായിരുന്ന പ്രകാശ് ജാവദേക്കര്‍. ജൂണ്‍ മാസത്തില്‍ നടന്ന മന്ത്രിസഭ അഴിച്ചുപണിയിലാണ് പ്രകാശ് ജാവദേക്കറിന് കാബിനറ്റ് മന്ത്രിസ്ഥാനം നല്‍കിയത്. മന്ത്രിസഭാ വികസനത്തിന് പിന്നാലെ നിര്‍ണായക സമിതികളിലും കാതലായ മാറ്റങ്ങളാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ നടത്തുന്നത്.

smriti-irani

കര്‍ണാടകയില്‍ നിന്നുള്ള കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയാണ് സി സി പി എയില്‍ നിന്നും സ്ഥാനം നഷ്ടപ്പെട്ട മറ്റൊരാള്‍. ഗൗഡയില്‍ നിന്നും നിയമവകുപ്പ് ഏറ്റെടുത്ത രിവ ശങ്കര്‍ പ്രസാദ് പകരം അംഗമാകും. രാജീവ് പ്രതാപ് റൂഡിക്ക് പകരം എസ് എസ് അലുവാലിയ കമ്മിറ്റിയില്‍ എത്തും. നിയമ സഹമന്ത്രിയായ പി പി ചൗഝരി കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവാകും. കേന്ദ്രമന്ത്രി അനന്ത് കുമാര്‍ നാല് പ്രധാന കമ്മിറ്റികളില്‍ ഇടംപിടിച്ചിട്ടുണ്ട്.

പാര്‍ലമെന്റ് സമ്മേളനങ്ങളുടെ തീയതി നിശ്ചയിക്കുന്നത് ഉള്‍പ്പെടെയുള്ള നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുന്ന കമ്മിറ്റിയാണ് സി സി പി എ. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗാണ് കമ്മിറ്റി തലവന്‍. മൂന്ന് പ്രത്യേക ക്ഷണിതാക്കള്‍ ഉള്‍പ്പെടെ 11 അംഗങ്ങളാണ് ഇതിലുള്ളത്. സുഷമ സ്വരാജ്, അരുണ്‍ ജെയ്റ്റ്‌ലി, വെങ്കയ്യ നായിഡു, രാം വിലാസ് പാസ്വാന്‍ തുടങ്ങിയവരാണ് മറ്റ് അംഗങ്ങള്‍.

English summary
The Cabinet Committee on Parliamentary Affairs (CCPA) has been rejigged with Smriti Irani being dropped as a special invitee and her successor in the HRD Ministry Prakash Javadekar elevated to a member.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X