പാകിസ്ഥാന് ഇന്ത്യ തിരിച്ചടികൊടുക്കും... എങ്ങനെ? ഇതാ അഞ്ച് നിര്‍ദേശങ്ങള്‍
ദില്ലി: ഉറിയിലെ ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാന് തിരിച്ചടി നല്‍കാന്‍ ഇന്ത്യ തയ്യാറെടുക്കുന്നു. എങ്ങിനെ തിരിച്ചടിക്കണം എന്നതിനെ കുറിച്ച് അഞ്ച് നിര്‍ദേശങ്ങളാണ് തിങ്കളാഴ്ച പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഉയര്‍ന്നത്. തിരിച്ചടി എങ്ങിനെ വേണമെന്ന് അന്തിമ തീരുമാനം ആയിട്ടില്ല.
ഉറിയില്‍ 18 സൈനീകര്‍ മരിച്ച ആക്രമണത്തിന് ശക്തമായ തിരിച്ചടി വേണമെന്നാണ് ബിജെപിയുടെ വാദം. അതുകൊണ്ട് തന്നെ നാല് നിര്‍ദേശങ്ങളാണ് തിങ്കളാഴ്ച പ്രധാനമന്ത്രി വിളിച്ച യോഗം ചര്‍ച്ച ചെയ്തത്. അതേസമയം ഉടന്‍ ഒരു തുറന്ന ഏറ്റുമുട്ടലിന് പോകുന്നതിനോട് സൈനീക കമാന്‍ഡര്‍മാര്‍ക്ക് വിയോജിപ്പുണ്ടെന്നാണ് സൂചന.

ഭീകര ക്യാപുകള്‍ തകര്‍ക്കുക
കരസേന അതിര്‍ത്തി കടന്ന് മിന്നലാക്രമണത്തിലൂടെ ഭീകര ക്യാംപുകള്‍ തകര്‍ക്കുക. ഭീകര ക്യാംപുകള്‍ക്ക് സംരക്ഷണം നല്‍കുന്നത് പാക് സേന ആമെന്നതിനാല്‍ അവരുടെ ചെറുത്ത് നില്‍പ് ഉണ്ടാകാം.

ബ്രഹ്മോസ്
ബ്രഹ്മോസ് മിസൈല്‍ അതിര്‍ത്തിയില്‍ വിന്യസിച്ച് ഭീകര ക്യാംപുകള്‍ക്ക് നേരെ തൊടുക്കുക.

അധിനിവേശ കശ്മീര്‍
ഇന്ത്യുടെ മിറാഷ്, സുഖോയി വിമാനങ്ങള്‍ ഉപയോഗിച്ച് പാക് അധിനിവേശ കശ്മീരിലെ ഭീകര ക്യാംപുകള്‍ തകര്‍ക്കുക. ഇതിന് കൃത്യമായ രഹസ്യാന്വേഷണ വിവരം ആവശ്യമാണെന്ന് സേന വാദിക്കുന്നു.

പ്രത്യാക്രമണം
കീഴടങ്ങിയ ഭീകരര്‍ ഉള്‍പ്പടെ ചില നിഴല്‍ ഗ്രൂപ്പുകളെ ഉപയോഗിച്ച് ഉറിക്കു സമാനമായി പാകിസ്ഥാന്‍ സൈനീക കേന്ദ്രങ്ങളില്‍ പ്രത്യാക്രമണം നടത്തുക

നിയന്ത്രണ രേഖ
അതിര്‍ത്തിയിലും നിയന്ത്രണ രേഖയിലും പാകിസ്ഥാന്‍ സേനയുടെ പോസ്റ്റുകള്‍ ആര്‍ട്ടിലറി യൂണിറ്റ് ഉപയോഗിച്ച് ആക്രമിക്കുക.


Click it and Unblock the Notifications