കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഎസ്പിയും എസ്പിയും കോണ്‍ഗ്രസ് മന്ത്രിസഭയിലേക്ക്; ബിജെപി നീക്കങ്ങളെ പ്രതിരോധിക്കാന്‍ തന്ത്രം

Google Oneindia Malayalam News

ഭോപ്പാല്‍: ലോക്സഭാ തിരഞ്ഞെടുപ്പില്‍ മധ്യപ്രദേശില്‍ മികച്ച വിജയം സ്വന്തമാക്കിയതിന് പിന്നാലെ സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാറിനെ മറിച്ചിടാനുള്ള ശ്രമങ്ങള്‍ ബിജെപി ആരംഭിച്ചിരുന്നു. കര്‍ണാടകയില്‍ നടത്തിയത് പോലുള്ള ഓപ്പറേഷന്‍ ലോട്ടസ് നീക്കമായിരുന്നു ബിജെപി ലക്ഷ്യമിട്ടത്. കമല്‍നാഥ് സര്‍ക്കാറിന് സഭയില്‍ ഭൂരിപക്ഷമില്ലെന്നും പ്രത്യേക നിയമസഭാ യോഗം എത്രയും പെട്ടെന്ന് വിളിച്ചു ചേര്‍ക്കണമെന്നും ബിജെപി ഗവര്‍ണര്‍ക്ക് കത്തെഴുതുക വരെ ചെയ്തു.

<strong> പള്ളിയും കൈവിട്ടു; രണ്ട് വഴിക്കെന്നുറപ്പിച്ച് കേരള കോണ്‍ഗ്രസ്, ഭാവിയിലെ മന്ത്രി പദവിയിലും തര്‍ക്കം</strong> പള്ളിയും കൈവിട്ടു; രണ്ട് വഴിക്കെന്നുറപ്പിച്ച് കേരള കോണ്‍ഗ്രസ്, ഭാവിയിലെ മന്ത്രി പദവിയിലും തര്‍ക്കം

പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഈ ആഴ്ച്ച സംസ്ഥാനത്ത് എത്തുന്നുണ്ട്. ഷായുടെ വരവോടെ മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ ബിജെപി ശക്തമാക്കിയേക്കും. അതേസമയം, ബിജെപി തന്ത്രങ്ങളെ പ്രതിരോധിക്കാനുള്ള നീക്കം മറുവശത്ത് കോണ്‍ഗ്രസും ആവിഷ്കരിച്ച് തുടങ്ങിയിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ..

മന്ത്രിസഭാ വിപൂലീകരണം

മന്ത്രിസഭാ വിപൂലീകരണം

ബിജെപി ഉയര്‍ത്തുന്ന വെല്ലുവിളികളെ മറികടക്കാന്‍ മന്ത്രിസഭാ വിപൂലീകരണം എന്നാതാണ് കോണ്‍ഗ്രസ് മുന്നില്‍ കാണുന്ന പ്രതിവിധി. ബിജെപി ലക്ഷ്യമിടുന്ന സ്വതന്ത്ര അംഗങ്ങളേയും ബുഹജന്‍ സമാജ് വാദി പാര്‍ട്ടി, സമാജ്വാദി പാര്‍ട്ടി തുടങ്ങിയവര്‍ക്ക് കൂടി പ്രാതിനിധ്യം നല്‍കിക്കൊണ്ടായിരിക്കും മന്ത്രിസഭ വിപൂലീകരിക്കുക.

സമ്മേളനത്തിന് ശേഷം

സമ്മേളനത്തിന് ശേഷം

സ്വതന്ത്രനായി ജയിച്ച പ്രദീവ് ജയ്സ്വാള്‍ ഇപ്പോള്‍ത്തന്നെ മന്ത്രിയാണ്. ഇതിന് പുറമെ ഓന്നോ രണ്ടോ സ്വതന്ത്ര അംഗങ്ങള്‍ കൂടി മന്ത്രിസഭയില്‍ അംഗങ്ങളായേക്കും. ജൂലൈ 8 മുതല്‍ 26 വരെയാണ് ബജറ്റ് സമ്മേളനം. ഇതിനുശേഷം മാത്രമേ മന്ത്രിസഭയില്‍ അഴിച്ചുപണി ഉണ്ടാകുകയുള്ളുവെന്നാണ് കോണ്‍ഗ്രസ് മീഡിയ സെല്ലിന്‍റെ ചുമതലയുള്ള ശോഭ ഓജ വ്യക്തമാക്കുന്നത്.

15 വര്‍ഷത്തിന് ശേഷം

15 വര്‍ഷത്തിന് ശേഷം

15 വര്‍ഷത്തിന് ശേഷമായിരുന്നു 2018 ഡിസംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയത്. 230 അംഗ സംഭയില്‍ 114 അംഗങ്ങളാണ് കോണ്‍ഗ്രസിന് ഉണ്ടായിരുന്നു. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 116 സീറ്റുകളായിരുന്നു. 2 ബിഎസ്പി. ഒരു എസ്പി, 4 സ്വതന്ത്രര്‍ എന്നിവരുടെ പിന്തുണയോടെ കോണ്‍ഗ്രസ് അധികാരം പിടിക്കുകയായിരുന്നു.

ബിജെപിക്ക്

ബിജെപിക്ക്

109 അംഗങ്ങളാണ് ബിജെപിക്ക് ഉള്ളത്. കഴിഞ്ഞ വര്‍ഷം അവസാനം നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ രാജസ്ഥാനിലും ഛത്തീസ്ഗഢിലും തിരിച്ചടി പ്രതീക്ഷിച്ചിരുന്നെങ്കിലും മധ്യപ്രദേശില്‍ അധികാരം കൈവിടുമെന്ന് ബിജെപി കരുതിയിരുന്നില്ല.

ഓപ്പറേഷന്‍ ലോട്ടസ്

ഓപ്പറേഷന്‍ ലോട്ടസ്

അപ്രതീക്ഷമായ തിരിച്ചടിയില്‍ നിന്ന് കരകയറാനാണ് കര്‍ണാടക മോഡല്‍ ഓപ്പറേഷന്‍ ലോട്ടസ് മധ്യപ്രദേശിലും പരീക്ഷിക്കാന്‍ ബിജെപി ഒരുങ്ങിയത്. ചില കോണ്‍ഗ്രസ് അംഗങ്ങളെ രാജിവെപ്പിച്ചും സ്വതന്ത്രരെ തങ്ങളെ പക്ഷത്ത് ചേര്‍ത്തും അധികാരം പിടിക്കാമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്.

പ്രതിവിധി

പ്രതിവിധി

ഈ സാഹചര്യത്തിലാണ് മന്ത്രിസഭാ വികസനമെന്ന പ്രതിവിധി കമല്‍നാഥ് സര്‍ക്കാര്‍ മുന്നില്‍ കണ്ടത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന് വലിയ തോല്‍വി ഉണ്ടായപ്പോള്‍ തന്നെ മന്ത്രിസഭാ വികസനം നടന്നേക്കുമെന്ന സൂചനയുണ്ടായിരുന്നു. സംസ്ഥാനത്തെ 29 സീറ്റില്‍ ഒരു സീറ്റില്‍ മാത്രമായിരുന്നു ലോക്സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയിക്കാന്‍ കഴിഞ്ഞത്.

English summary
cabinet expansion in madyapradesh including bsp, sp memebers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X