കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജി ഭീഷണിയുമായി നേതാക്കള്‍ നട്ടം തിരിഞ്ഞ് യെഡിയൂരപ്പ!! എങ്ങുമെത്താതെ മന്ത്രിസഭ വികസനം

  • By Aami Madhu
Google Oneindia Malayalam News

ബെംഗളൂരു: സഖ്യസര്‍ക്കാരിനെ താഴെയിറക്കിയ വിമതരെ ഉപതിരഞ്ഞെടുപ്പില്‍ ജയിപ്പിക്കുകയെന്നതായിരുന്നു ബിജെപിയ്ക്കും മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയ്ക്കും മുന്നില്‍ ഉണ്ടായിരുന്ന പ്രധാന വെല്ലുവിളി. പ്രതീക്ഷിച്ചതിനേക്കാള്‍ വിജയം നേടി യെഡ്ഡി ആ വെല്ലുവിളിയെ അതിജീവിച്ചു. തിരഞ്ഞെടുപ്പില്‍ മത്സരിച്ച 11 പേരും വിജയിച്ചു.

എന്നാല്‍ വിജയിച്ചവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതാണ് യെഡിയൂരപ്പയ്ക്കും ബിജെപിയ്ക്കും പുതിയ വെല്ലുവിളിയായിരിക്കുന്നത്. കൂറുമാറിയെത്തിയ 11 പേര്‍ക്കും മന്ത്രിസ്ഥാനം നല്‍കുമെന്നാണ് യെഡിയൂരപ്പ അറിയിച്ചിരിക്കുന്നത്. ഇതില്‍ പാര്‍ട്ടിക്കുള്ളില്‍ അതൃപ്തി ശക്തമാണ്. ഇത് കൂടാതെ ബാക്കി വരുന്ന അഞ്ച് മന്ത്രിസ്ഥാനത്തിന് വേണ്ടിയും നേതാക്കള്‍ ചരടുവലി ശക്തമാക്കിയതോടെ പൊറുതിമുട്ടിയിരിക്കുകയാണ് മുഖ്യമന്ത്രി. വിശദാംശങ്ങളിലേക്ക്

 തലവേദന ഒഴിയാതെ

തലവേദന ഒഴിയാതെ

ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്ന് യെഡിയൂരപ്പ തിരഞ്ഞെടുപ്പിന് തൊട്ട് പിന്നാലെ തന്നെ വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട എംടിബി നാഗരാജിന് ഒഴികെയുള്ള 11 പേര്‍ക്കുമാണ് മന്ത്രി സ്ഥാനം യെഡ്ഡി വാഗ്ദാനം ചെയ്തത്. അര്‍ഹരായ മുതിര്‍ന്ന നേതാക്കളെ തഴയുന്നതാണ് നേതൃത്വത്തിന്‍റെ തിരുമാനമെന്ന വിമര്‍ശനം ശക്തമാണ്.

 പിടിവലി തുടങ്ങി നേതാക്കള്‍

പിടിവലി തുടങ്ങി നേതാക്കള്‍

അതിനിടെ ബാക്കി വരുന്ന 5 മന്ത്രിസ്ഥാനങ്ങള്‍ക്ക് വേണ്ടി സമ്മര്‍ദ്ദം ശക്തമാക്കിയിരിക്കുകയാണ് നേതാക്കള്‍. മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ ഉമേഷ് കട്ടി, മുന്‍ മന്ത്രിയായ ആര്‍ ശങ്കര്‍, കുറൂമാറിയ മുന്‍ കോണ്‍ഗ്രസ് നേതാവ് എംടിബി നാഗരാജ് എന്നിവരാണ് മന്ത്രിസ്ഥാനങ്ങള്‍ക്കായി ചരടുവലി നടത്തുന്നത്.

 കൂടിക്കാഴ്ച നടത്തി

കൂടിക്കാഴ്ച നടത്തി

കൂറുമാറി ബിജെപിയില്‍ എത്തിയ കെപിജെപി അംഗമായ ആര്‍ ശങ്കറിന് ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബിജെപി സീറ്റ് നല്‍കിയിരുന്നില്ല. എംഎല്‍സി സീറ്റ് വഴി മന്ത്രിയാക്കുമെന്നായിരുന്നു ബിജെപി നല്‍കിയ വാഗ്ദാനമെന്നാണ് ശങ്കറിന്‍റെ അവകാശവാദം.ഉടന്‍ അത് നിറവേറ്റണമെന്ന് ശങ്കര്‍ ആവശ്യപ്പെടുന്നുണ്ട്. ഇത് സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രിയെ കഴിഞ്ഞ ദിവസം ശങ്കര്‍ സന്ദര്‍ശിച്ചിരുന്നു.

 പ്രാദേശിക സന്തുലനം

പ്രാദേശിക സന്തുലനം

അതിനിടെ പ്രാദേശിക സന്തുലനം പാലിക്കാന്‍ സാധിക്കാത്തതും യെഡ്ഡിക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്. ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സവാദി, വനിതാ മന്ത്രി ശശികല ജോലെ എന്നിവര്‍ ബെളഗാവി മേഖലയില്‍ നിന്നുള്ള അംഗങ്ങളാണ്. ഇവരെ കൂടാതെ കൂറുമാറിയെത്തിയ രമേശ് ജാര്‍ഖിഹോളി, ഉമേഷ് കട്ടി എന്നിവര്‍ക്ക് കൂടി മന്ത്രി സ്ഥാനം ലഭിച്ചേക്കും.

 നാല് പേര്‍ക്ക്

നാല് പേര്‍ക്ക്

ഇതോടെ ബെലഗാവി മേഖലയില്‍ നിന്നുള്ള മന്ത്രിമാരുടെ എണ്ണം ഉയരും. ഇത് മറ്റ് നേതാക്കളെ ചൊടിപ്പിച്ചേക്കും. ഇതിനിടെ താന്‍ ഉള്‍പ്പെടുന്ന വാത്മീകി സമുദായാംഗത്തിന് ഉപമുഖ്യമന്ത്രി പദം വേണമെന്ന ആവശ്യമുയര്‍ത്തിയിരിക്കുകയാണ് മന്ത്രി ബി രാമലു. ആവശ്യം പരിഗണിച്ചില്ലേങ്കില്‍ വാത്മീകി സമാജ് സന്യാസിമാരുടെ നിര്‍ദ്ദേശം അനുസരിച്ച് രാജിവെയ്ക്കുമെന്നാണ് ശ്രീരാമലു വ്യക്തമാക്കിയിരിക്കുന്നത്.

 ഇനിയും നീളും

ഇനിയും നീളും

നേരത്തേ മന്ത്രിസഭ വികസനം മകരവിളക്കിന് ശേഷം ഉണ്ടാകുമെന്നാണ് യെഡിയൂരപ്പ അറിയിച്ചിരുന്നു. അതേസമയം മന്ത്രിസ്ഥാനം സംബന്ധിച്ച ഉള്‍പ്പോരും ഭിന്നതയുമെല്ലാം ശക്തമായതോടെ തിരുമാനം ഇനിയും നീളാന്‍ സാധ്യതയുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

English summary
Cabinet expansion still in trouble at Karanataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X