കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീര്‍ പ്രതിസന്ധി: ആര്‍ട്ടിക്കിള്‍ 35 എ റദ്ദാക്കിയേക്കുമെന്ന് സൂചന? ക്യാബിനറ്റ് യോഗം തുടങ്ങി

Google Oneindia Malayalam News

ദില്ലി: കശ്മീര്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ചേരുന്ന കേന്ദ്രസര്‍ക്കാറിന്‍റെ നിര്‍ണ്ണായക ക്യാമ്പിനറ്റ് യോഗത്തില്‍ ജമ്മു കശ്മീരിലെ സ്ഥിരതാമസക്കാരായ പൗരൻമാർക്ക് ഭൂമി വാങ്ങുന്നതടക്കമുള്ള കാര്യങ്ങളിൽ പ്രത്യേക അവകാശങ്ങൾ ഉറപ്പാക്കുന്ന ആര്‍ട്ടിക്കിള്‍ 35 എ റദ്ദാക്കാന‍ുള്ള തീരുമാനം എടുത്തേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നു. മന്ത്രിസഭായോഗത്തിന്‍റെ അജണ്ടയെക്കുറിച്ച് വ്യക്തമായ വിവരം ഇല്ലെങ്കിലും കശ്മീര്‍ വിഷയം ചര്‍ച്ചയാവുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

<strong>കശ്മീര്‍ പ്രതിസന്ധി; പ്രത്യേക ക്യാബിനറ്റ് യോഗം വിളിച്ച് പ്രധാനമന്ത്രി, അമിത് ഷാ കശ്മീരിലേക്ക്</strong>കശ്മീര്‍ പ്രതിസന്ധി; പ്രത്യേക ക്യാബിനറ്റ് യോഗം വിളിച്ച് പ്രധാനമന്ത്രി, അമിത് ഷാ കശ്മീരിലേക്ക്

ലോക് കല്യാണ്‍ മാര്‍ഗില്‍ രാവിലെ 9.30 മുതല്‍ ക്യാബിനറ്റ് യോഗം ചേരുകയാണ്. ക്യാബിനറ്റ് യോഗത്തിന് മുന്നോടിയായി പ്രധാനമന്ത്രിയുമായി അമിത് ഷാ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, പ്രതിരോധമന്ത്രി രാജ്‍നാഥ് സിംഗ്, ധനമന്ത്രി നിർമലാ സീതാരാമൻ, വിദേശകാര്യമന്ത്രി എസ് ജയ്‍ശങ്കർ എന്നിവരും യോഗത്തിൽ പങ്കെടുത്തു. അജിത് ഡോവൽ, ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗഡ എന്നിവരും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായി ഇന്നലേയും അമിത് ഷാ ഇന്നലെ ചർച്ച നടത്തിയിരുന്നു.

kasmir

അതേസമയം, കശ്മീര്‍ വിഷയത്തില്‍ അമിത് ഷാ ഇന്ന് പാര്‍ലമെന്‍റില്‍ പ്രസ്താവന നടത്തിയേക്കും. ജമ്മു കശ്മീർ റിസർവേഷൻ (രണ്ടാം ഭേദഗതി) ബില്ലും അമിത് ഷാ നാളെ രാജ്യസഭയിൽ അവതരിപ്പിക്കുന്നുണ്ട്. ജമ്മു കശ്മീരിലെ സാമ്പത്തിക ദുർബല വിഭാഗങ്ങള്‍ക്ക്ക്ക് 10 ശതമാനം സംവരണം ഉറപ്പാക്കുന്നതാണ് ഈ ബില്‍. പാര്‍ലമെന്‍റ് സമ്മേളനം കഴിയുന്നതോടെ അമിത് ഷാ കശ്മീര്‍ സന്ദര്‍ശിക്കുമെന്ന് അഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്.

<strong> പാതിരാത്രിയില്‍ കശ്മീരില്‍ നാടകീയ നീക്കങ്ങള്‍; മുന്‍മുഖ്യമന്ത്രിമാര്‍ വീട്ടുതടങ്കലില്‍, നിരോധനാജ്ഞ</strong> പാതിരാത്രിയില്‍ കശ്മീരില്‍ നാടകീയ നീക്കങ്ങള്‍; മുന്‍മുഖ്യമന്ത്രിമാര്‍ വീട്ടുതടങ്കലില്‍, നിരോധനാജ്ഞ

Recommended Video

cmsvideo
എന്താണ് ആര്‍ട്ടിക്കിള്‍ 35 Aയും 370ഉം? | Oneindia Malayalam

ഇതിനിടെ കശ്മീര്‍ വിഷയത്തില്‍ രാജ്യസഭയിലും ലോക്സഭയിലും കോൺഗ്രസും സിപിഎമ്മും അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. വീട്ടു തടങ്കലിലാക്കപ്പെട്ട കശ്മീരിലെ നേതാക്കൾക്ക് പിന്തുണയുമായി കോൺഗ്രസ് നേതാക്കളായ പി ചിദംബരവും, ശശി തരൂരും, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും രംഗത്തെത്തിയിട്ടുണ്ട്.

English summary
Cabinet meeting decide on scrapping Article 35A in J&K?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X