കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൽക്കരി ഖനനത്തിന് 100% വിദേശ നിക്ഷേപം; 75 പുതിയ മെഡിക്കൽ കോളേജുകൾ തുടങ്ങാനും മന്ത്രിസഭാ തീരുമാനം

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് പുതിയതായി 75 മെഡിക്കൽ കോളേജുകൾ തുടങ്ങാൻ കേന്ദ്രസർക്കാർ തീരുമാനം. കേന്ദ്ര മന്ത്രിസഭാ യോഗത്തിന് ശേഷം കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് ഇക്കാര്യം വ്യക്തമാക്കിയത്. മെഡിക്കൽ കോളേജുകൾ ഇല്ലാത്ത ജില്ലകൾക്കാണ് പ്രഥമ പരിഗണന. പുതിയ മെഡിക്കൽ കോളേജുകളുടെ നിർമാണത്തിനായി 24,375 കോടി രൂപ അനുവദിക്കും. പുതിയതായി 15,700 എംബിബിഎസ് സീറ്റുകൾ കൂടി ഇതോടെ സൃഷ്ടിക്കപ്പെടും. മെഡിക്കൽ വിദ്യാഭ്യാസ രംഗത്തെ എറ്റവും വലിയ വിപുലീകരണമാണെന്നും പ്രകാശ് ജാവദേക്കർ വ്യക്തമാക്കി.

ഇന്ത്യ-പാക് യുദ്ധം!! സമയം പ്രഖ്യാപിച്ച് പാക് മന്ത്രി, ഇത് അവസാനത്തേത്... മിസൈല്‍ പരീക്ഷണംഇന്ത്യ-പാക് യുദ്ധം!! സമയം പ്രഖ്യാപിച്ച് പാക് മന്ത്രി, ഇത് അവസാനത്തേത്... മിസൈല്‍ പരീക്ഷണം

ഇത് കൂടാതെ 2019-20 6 മില്യൺ ടൺ പഞ്ചസാര കയറ്റുമതി ചെയ്യുന്നതിന് 6,268 കോടി രൂപ സബ്സിഡിയും സർക്കാർ പ്രഖ്യാപിച്ചു. കരിമ്പ് കർഷകർക്ക് വൻ ആശ്വാസം പകരുന്നതാണ് സർക്കാർ നടപടി. ഒക്ടോബറിൽ ആരംഭിക്കുന്ന അടുത്ത വ്യാപാര വർഷത്തിലേക്കാണ് ഇളവ്.

prakash

അതേസമയം കൽക്കരി ഖനനത്തിന്റെ കാര്യത്തിലെ വിദേശ നിക്ഷേപം നൂറു ശതമാനമാക്കാനും കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഡിജിറ്റൽ മീഡിയ രംഗത്തും 26 ശതമാനം വിദേശനിക്ഷേപം വർദ്ധിപ്പിക്കാൻ അനുമതി നൽകിയിട്ടുണ്ട്. ഇനി മുതൽ സിംഗിൽ ബ്രാൻഡ് റീട്ടെയിൽ സംരംഭങ്ങൾക്ക് ഓൺലൈൻ വിൽപ്പന ആരംഭിക്കാം. മുൻപ് കടകൾ സ്ഥാപിച്ചുള്ള വിൽപ്പന നിർബന്ധമായിരുന്നു.

English summary
Cabinet meeting decisions, 75 medical colalges, subsidy for sugars
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X