കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രി സഭായോഗം ഇന്ന് അംഗീകാരം നല്‍കിയേക്കും

Google Oneindia Malayalam News

ദില്ലി: പൗരത്വ നിയമഭേദഗതി ബില്‍ ഇന്ന് ചേരുന്ന കേന്ദ്രമന്ത്രിസഭ യോഗം പരിഗണിക്കും. ബില്‍ മന്ത്രിസഭായോഗം യോഗം അംഗീകരിക്കുമെന്നാണ് കരുതുന്നത്. പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തില്‍ തന്നെ ബില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാറിന്‍റെ നീക്കം. ആഭ്യന്തര മന്ത്രി അമിത് ഷാ ബില്‍ അവതരിപ്പിക്കുമ്പോള്‍ പാര്‍ട്ടിയുടെ എല്ലാ എംപിമാരും സംഭയിലുണ്ടാകണമെന്ന് രാജ്നാഥ് സിങ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

ഇപ്പോൾ നടത്തിയ വിലാപം ഇപ്പോൾ നടത്തിയ വിലാപം " എന്തു പ്രഹസനമാണു സജി"; ബി ഉണ്ണികൃഷ്ണനെതിരെ സഹസംവിധായക

ജമ്മു കശ്മീരിന് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന 370-ാം വകുപ്പ് പരിഷ്കരിച്ച ബില്‍പോലെ വലിയ പ്രാധാന്യത്തോടെ പൗരത്വ ഭേദഗതി ബില്ലിനേയും കാണണമെന്ന് ബിജെപിയുടെ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ നിര്‍ദ്ദേശം ഉയര്‍ന്നിരുന്നു. പൗരത്വ ഭേദഗതി ബില്‍ ഒരു വിഭാഗത്തെ ഒഴിവാക്കാനുള്ളതാണെന്ന പ്രതിപക്ഷ പ്രചാരണം തെറ്റാണെന്നും ബിജെപി രാജ്യത്തിന്‍റെ ഐക്യത്തിന് വേണ്ടിയാണ് നിലകൊള്ളുന്നതെന്നും രാജ്നാഥ് സിങ് വ്യക്തമാക്കി.

pic

പാകിസ്താന്‍, അഫ്ഗാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്‌ലിംകളല്ലാത്ത അഭയാര്‍ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതാണ് ബില്‍. ഈ രാജ്യങ്ങള്‍ അടിസ്ഥാനപരമായി ഇസ്ലാമിക രാജ്യങ്ങളാണെന്നും മറ്റ് മതസ്ഥരാണ് അവിടെ വിവേചനങ്ങള്‍ക്ക് ഇരയാകുന്നതെന്നുമാണ് കേന്ദ്ര സര്‍ക്കാറിന്‍റെ വാദം. അതിനാലാണ് അത്തരക്കാര്‍ക്ക് പൗരത്വം നല്‍കുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നു.

എഫ്ബി ലൈവില്‍ പൊട്ടിക്കരഞ്ഞ് നടി അഞ്ജലി അമീര്‍; ലിവിങ് ടുഗദറില്‍ കൂടെയുണ്ടായ ആളില്‍ നിന്ന് ഭീഷണിഎഫ്ബി ലൈവില്‍ പൊട്ടിക്കരഞ്ഞ് നടി അഞ്ജലി അമീര്‍; ലിവിങ് ടുഗദറില്‍ കൂടെയുണ്ടായ ആളില്‍ നിന്ന് ഭീഷണി

കഴിഞ്ഞ ലോക്സഭയില്‍ ബില്‍ പാസാക്കിയിരുന്നെങ്കില്‍ രാജ്യസഭ കടക്കാത്തതിനാല്‍ ബില്‍ ലാപ്സായിരുന്നു. ബില്ലിന് അനുമതി നേടിയെടുക്കാന്‍ രാജ്യസഭയില്‍ സമവായത്തിന്‍ ഇത്തവണ സര്‍ക്കാര്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചു ചേര്‍ത്തേക്കും.

English summary
cabinet meeting likely to clear citizenship amendment bill
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X