പുനഃസംഘടനയ്ക് ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗം ഇന്ന് : ഒഴിവാക്കപ്പെട്ടവര്‍ പാര്‍ട്ടി ചുമതലകളിലേക്ക്
ദില്ലി: കേന്ദ്ര മന്ത്രിസഭാ വികസനത്തിന് ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗം ഇന്ന് ചേരും. പുതിയ മന്ത്രിമാരുടെ വകുപ്പ് വിഭജനവും ഇന്നലെ രാത്രിയോടെ തന്നെ പൂര്‍ത്തിയായിരുന്നു. 6 കാബിനറ്റ് മന്ത്രിമാര്‍ ഉള്‍പ്പടെ മൊത്തം 12 പേരെയായിരുന്നു ആദ്യ പുനഃസംഘടനയുടെ ഭാഗമായി മന്ത്രിസഭയില്‍ നിന്നും ഒഴിവാക്കപ്പെട്ടത്. ഒഴിവാക്കപ്പെട്ട മന്ത്രിമാർക്ക് പാർട്ടിയിൽ ചുമതല നൽകുമെന്നു സൂചനയുണ്ട്. മന്ത്രി സഭയില്‍ നിന്നും രാജിവെക്കുന്നതിന് മുന്‍പ് തന്നെ താവർചന്ദ് ഗെലോട്ടിനെ കര്‍ണാടക ഗവര്‍ണ്ണറായി നിയമിച്ചിരുന്നു
ആരോഗ്യമന്ത്രി സ്ഥാനത്ത് നിന്നും ഹര്‍ഷ വര്‍ധന്‍ സിങ് ഒഴിഞ്ഞ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന് പകരക്കാരനായി എത്തിയിരിക്കുന്ന മന്‍സൂഖ് മാണ്ഡവ്യയാണ്. തുറമുഖം, ജലം, ആയുഷ് മന്ത്രാലയുടെ ചുമതല സര്‍ബാനന്ദ സോനോവാളിനാണ്. മുന്‍ അസം മുഖ്യമന്ത്രിയായ ഇദ്ദേഹം ഒന്നാം നരേന്ദ്ര മോദി മന്ത്രിസഭയില്‍ കായിക വകുപ്പിന്‍റെ ചുമതല വഹിച്ചിരുന്നു. രവി ശങ്കര്‍ പ്രസാദിന് പകരം ഒഡീഷ എംപി അശ്വിനി വൈഷ്ണോവാണ് ഐടി മന്ത്രി. അനുരാഗ് ടാക്കൂറിന് വാര്‍ത്ത വിതരണവും, ജ്യോതിരാദിത്യ സിന്ധ്യക്ക് വ്യോമയാന മന്ത്രാലയവും കിട്ടി. വിദ്യാഭ്യാസത്തിന്‍റെ ചുമതല ധര്‍മ്മേന്ദ്ര പ്രധാനാണ്.

മലയാളിയായ രാജീവ് ചന്ദ്രശേഖറിന് ലഭിച്ചിരിക്കുന്നത് നൈപുണ്യ വികസനം, ഇലക്ട്രോണിക്സ്, ഐടി സഹമന്ത്രി സ്ഥാനമാണ്. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന നിര്‍ണ്ണായകമായ ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളും 2024 ലോക്സഭാ തിരഞ്ഞെടുപ്പും ലക്ഷ്യം വെച്ച് കൊണ്ട് കൂടിയാണ് ഇപ്പോഴത്തെ അഴിച്ചു പണി. മന്ത്രിസഭാ വികസനത്തോടെ ആകെ മന്ത്രിമാരുടെ എണ്ണം 77 ആയും ഉയര്‍ന്നു.












Click it and Unblock the Notifications