കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്ര മോദിയുടെ അടുത്ത സർപ്രൈസ്, മോദി മന്ത്രിസഭയിൽ ഷാ ആഭ്യന്തര മന്ത്രി! രാജ്നാഥ് സിംഗിന് പ്രതിരോധം

Google Oneindia Malayalam News

ദില്ലി: വന്‍ ഭൂരിപക്ഷത്തില്‍ രാജ്യം നല്‍കിയ രണ്ടാമൂഴത്തിന്റെ തുടക്കം പ്രൗഢഗംഭീരമാക്കി നരേന്ദ്ര മോദി. ഇനിയുളള അഞ്ച് വര്‍ഷം രാജ്യം തന്നില്‍ അര്‍പ്പിച്ച ഈ വിശ്വാസം മോദിക്ക് കാക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ പുതുമുഖങ്ങളേയും പഴയ വമ്പന്മാരേയും അടക്കം ഉള്‍പ്പെടുത്തി അടിയുറപ്പുളള മന്ത്രിസഭയാണ് നരേന്ദ്ര ദാമോദർദാസ് മോദി പണിതിരിക്കുന്നത്.

മോദിക്ക് കരുത്ത് കൂട്ടാന്‍ അമിത് ഷായും ഇക്കുറി സര്‍ക്കാരിന്റെ ഭാഗമായുണ്ട്. അവസാന നിമിഷം വരെ സര്‍പ്രൈസ് നിലനിര്‍ത്തിക്കൊണ്ടായിരുന്നു മന്ത്രിസഭയിലേക്കുളള ഷായുടെ എന്‍ട്രി. പാര്‍ട്ടിയിലെ ഒന്നാമന് സര്‍ക്കാരിലെ ചുമതല എന്താകും എന്നതും സര്‍പ്രൈസ് ആയിത്തന്നെ പുറത്ത് വന്നിരിക്കുന്നു

മൂന്നാമനായി അമിത് ഷാ

മൂന്നാമനായി അമിത് ഷാ

പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം 58 പേര്‍ അടങ്ങുന്നതാണ് രണ്ടാം ബിജെപി സര്‍ക്കാര്‍. ക്യാബിനറ്റ് റാങ്കുളള 25 മന്ത്രിമാരും സഹമന്ത്രിമാരായി കേരളത്തിലെ വി മുരളീധരന്‍ അടക്കം 33 പേരും. രാജ്‌നാഥ് സിംഗ് ആണ് മന്ത്രിസഭയിലെ രണ്ടാമനായി സത്യപ്രതിജ്ഞ ചെയ്ത്. അമിത് ഷാ മൂന്നാമത് ആയാണ് സത്യപ്രതിജ്ഞ ചെയ്തത്.

ഈ പ്രമുഖർ ഇക്കുറി ഇല്ല

ഈ പ്രമുഖർ ഇക്കുറി ഇല്ല

ഒന്നാം മോദി മന്ത്രിസഭയിലെ പ്രമുഖരായ സുഷമ സ്വരാജ്, അരുണ്‍ ജെയ്റ്റ്‌ലി, മനേക ഗാന്ധി, ഉമാ ഭാരതി, സുരേഷ് പ്രഭു, ജെപി നദ്ദ എന്നിവര്‍ ഇക്കുറി സര്‍ക്കാരിന്റെ ഭാഗമായിട്ടില്ല. ആരോഗ്യ കാരണങ്ങളാലാണ് സുഷമ സ്വരാജിനേയും അരുണ്‍ ജെയ്റ്റ്‌ലിയേയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താതിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

മന്ത്രിമാരുടെ വകുപ്പുകള്‍

മന്ത്രിമാരുടെ വകുപ്പുകള്‍

മോദി മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് ഇന്ന് വൈകിട്ട് ചേരുന്ന ആദ്യത്തെ മന്ത്രിസഭാ യോഗത്തില്‍ പ്രഖ്യാപനം ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പട്ടിരുന്നത്. വൈകിട്ട് അഞ്ച് മണിക്കാണ് യോഗം ചേരുക. മന്ത്രിസഭയിലെ അംഗങ്ങളുടെ കാര്യത്തില്‍ സൂക്ഷിച്ച രഹസ്യ സ്വഭാവം വകുപ്പുകളുടെ കാര്യത്തിലും സർക്കാർ സൂക്ഷിച്ചു

പ്രസിഡണ്ടായി തുടർന്നേക്കും

പ്രസിഡണ്ടായി തുടർന്നേക്കും

മന്ത്രിസഭയിലേക്ക് എത്തിയെങ്കിലും അമിത് ഷാ ബിജെപി പ്രസിഡണ്ട് സ്ഥാനത്ത് തന്നെ തുടര്‍ന്നേക്കുമെന്ന് സൂചനയുണ്ട്. അമിത് ഷാ അദ്ധ്യക്ഷ സ്ഥാനത്ത് തുടര്‍ന്ന് ജെപി നദ്ദയെ വര്‍ക്കിംഗ് പ്രസിഡണ്ടായി നിയമിക്കുക എന്ന ഫോര്‍മുലയെ കുറിച്ചും പാര്‍ട്ടി നേതൃത്വം ആലോചിക്കുന്നുണ്ട്. പാര്‍ട്ടി നേതൃസ്ഥാനത്ത് ഷാ തന്നെ വേണമെന്നാണ് പൊതുവികാരം.

അമിത് ഷായ്ക്ക് ആഭ്യന്തരം

അമിത് ഷായ്ക്ക് ആഭ്യന്തരം

അമിത് ഷായ്ക്ക് മോദി ഏത് വകുപ്പാണ് കരുതി വെച്ചിരിക്കുന്നത് എന്നത് സർപ്രൈസ് ആയി സൂക്ഷിച്ചിരിക്കുകയായിരുന്നു. അരുണ്‍ ജെയ്റ്റ്‌ലി കൈകാര്യം ചെയ്തിരുന്ന ധനകാര്യ വകുപ്പാകും അമിത് ഷായ്ക്ക് ലഭിച്ചേക്കുക എന്നായിരുന്നു ആദ്യ സൂചനകള്‍. എന്നാൽ മോദി സർക്കാരിലെ ഏറ്റവും പ്രധാനപ്പെട്ട വകുപ്പായ ആഭ്യന്തരം തന്നെയാണ് ഷായ്ക്ക് നൽകിയിരിക്കുന്നത്.

രാജ്നാഥ് സിംഗിന് പ്രതിരോധം

രാജ്നാഥ് സിംഗിന് പ്രതിരോധം

നേരത്തെ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്ത രാജ്‌നാഥ് സിംഗിന് ഇക്കുറി പ്രതിരോധ വകുപ്പിന്റെ ചുമതലയാണ് നല്‍കിയിരിക്കുന്നത്. അതേസമയം ഇന്ദിരാ ഗാന്ധിക്ക് ശേഷം ആദ്യ വനിതാ പ്രതിരോധ മന്ത്രിയായി ചരിത്രം കുറിച്ച നിര്‍മ്മല സീതാരാമന് ഇത്തവണ വകുപ്പ് മാറ്റമാണ് മോദി നല്‍കിയിരിക്കുന്നത്.

നിർമലയ്ക്ക് ധനകാര്യം

നിർമലയ്ക്ക് ധനകാര്യം

നിര്‍മ്മല സീതാരാമന്‍ രണ്ടാം മോദി സര്‍ക്കാരില്‍ ധനകാര്യ വകുപ്പിന്റെ ചുമതല വഹിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആണവോര്‍ജം, പേഴ്‌സണല്‍, ബഹിരാകാശം അടക്കമുളളവയാണ് ചുമതല. നിതിന്‍ ഗഡ്കരി ഇത്തവണയും ഗതാഗത വകുപ്പിന്റെ ചുമതല തന്നെ വഹിക്കും.

സുഷമയ്ക്ക് പകരം പുതുമുഖം

സുഷമയ്ക്ക് പകരം പുതുമുഖം

ഒന്നാം മോദി സര്‍ക്കാരില്‍ ഏറ്റവും കൂടുതല്‍ കയ്യടി നേടിയ വകുപ്പ് സുഷമാ സ്വരാജ് നയിച്ച വിദേശകാര്യ വകുപ്പ് ആയിരുന്നു. ഇക്കുറി സുഷമ സ്വരാജിന്റെ അഭാവത്തില്‍ മന്ത്രിസഭയിലേക്ക് എത്തിയ പുതുമുഖം എസ് ജയശങ്കര്‍ക്ക് ആണ് വിദേശകാര്യ വകുപ്പിന്റെ ചുമതല. മുന്‍ വിദേശകാര്യ സെക്രട്ടറിയാണ് എസ് ജയശങ്കര്‍.

സ്മൃതിക്ക് രണ്ട് വകുപ്പുകൾ

സ്മൃതിക്ക് രണ്ട് വകുപ്പുകൾ

വനം, പരിസ്ഥിതി, വാര്‍ത്താ വിനിമയം എന്നീ വകുപ്പുകളാണ് പ്രകാശ് ജാവദേക്കറിന് നല്‍കിയിരിക്കുന്നത്. അതേസമയം അമേഠിയില്‍ രാഹുല്‍ ഗാന്ധിയെ വീഴ്ത്തി രണ്ടാം വട്ടവും മോദി മന്ത്രിസഭയിലേക്ക് എത്തിയ സ്മൃതി ഇറാനിക്ക് കഴിഞ്ഞ തവണത്തെ ടെക്‌സ്‌റ്റൈല്‍സ് കൂടാതെ വനിതാ ശിശുക്ഷേമ വകുപ്പിന്റെ കൂടി ചുമതല നല്‍കി.

പസ്വാന്‍ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി

പസ്വാന്‍ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി

കെമിക്കല്‍ ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്‌സ് വകുപ്പാണ് സദാനന്ദ ഗൗഡയ്ക്ക് ലഭിച്ചിരിക്കുന്നത്. രാം വിലാസ് പസ്വാന്‍ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയാകും. റെയില്‍വേക്ക് പുറമേ വാണിജ്യ വകുപ്പിന്റെ കൂടി ചുമതലയാണ് പിയൂഷ് ഗോയലിന് നല്‍കിയിരിക്കുന്നത്. മാനവ വിഭവ ശേഷി വകുപ്പ് രമേഷ് പൊക്രിയാല്‍ കൈകാര്യം ചെയ്യും.

മുരളീധരന് ഈ ചുമതല

മുരളീധരന് ഈ ചുമതല

കേരളത്തില്‍ നിന്നുളള ഏക മന്ത്രിയായ വി മുരളീധരന്‍ വിദേശകാര്യ, പാര്‍ലമെന്ററികാര്യ സഹമന്ത്രിയായി ചുമതലയേല്‍ക്കും. നരേന്ദ്ര സിംഗ് തോമര്‍ ആണ് കൃഷിമന്ത്രി. ആരോഗ്യ വകുപ്പ് അനന്ദ് കുമാര്‍ ഹെഗ്‌ഡെയ്ക്ക് പകരം ഇക്കുറി ഡോ. ഹര്‍ഷ് വര്‍ധന്‍ കൈകാര്യം ചെയ്യും. ധര്‍മേന്ദ്ര പ്രധാനാണ് പെട്രോളിയം മന്ത്രി.

ട്വീറ്റ് വായിക്കാം

മന്ത്രിമാരും പ്രധാന വകുപ്പുകളും

English summary
Cabinet Ministers of India 2019: Amit Shah gets Home affairs in Narendra Modi cabinet.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X