കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാമ്പത്തിക രംഗം പൊളിച്ച് പണിയാൻ പുതു ധനകാര്യമന്ത്രി നിർമല സീതാരാമൻ! മോദിക്ക് ഇരട്ടി കരുത്ത്

Google Oneindia Malayalam News

ദില്ലി: രണ്ടാം മോദി സർക്കാരിന്റ ഭരണരഥം ചലിച്ച് തുടങ്ങുമ്പോൾ സേനാ നായകരിൽ മുന്നിൽ തന്നെ ഉണ്ട് ഇക്കുറിയും നിർമല സീതാരാമൻ. റാഫേൽ വിവാദവും പുൽവാമയും ബാലക്കോട്ടും അടക്കം സംഭവ ബഹുലമായ അഞ്ച് വർഷക്കാലം പ്രതിരോധ വകുപ്പിനെ നയിച്ചത് നിർമല സീതാരാമൻ എന്ന ബിജെപിയുടെ പെൺ കരുത്ത് ആയിരുന്നു.

എന്നാൽ മോദി വീണ്ടും അധികാരത്തിൽ എത്തിയപ്പോൾ നിർമല സീതാരാമന് സ്ഥാനചലനം സംഭവിച്ചിരിക്കുന്നു. പ്രതിരോധ വകുപ്പിൽ നിന്നും ധനകാര്യത്തിലേക്കാണ് നിർമല സീതാരാമനെ മാറ്റിയിരിക്കുന്നത്. സാമ്പത്തിക വിദഗ്ധ കൂടിയായ നിർമലയ്ക്ക് ഏറെ പരിചിതമായ തട്ടകം. രാജ്യത്തെ സാമ്പത്തിക രംഗത്തെ തിരിച്ചടികൾ പരിഹരിക്കുന്നതിന് പ്രഥമ പരിഗണന കൊടുക്കുന്ന രണ്ടാം മോദി സർക്കാരിന് ഇരട്ടി കരുത്താവും നിർമല. വരുന്ന അഞ്ച് വർഷക്കാലം രാജ്യത്തെ കാത്തിരിക്കുന്നത് വൻ പരിഷ്ക്കാരങ്ങളാവും എന്നുറപ്പാണ്.

അഞ്ച് വർഷക്കാലം സംഭവ ബഹുലം

അഞ്ച് വർഷക്കാലം സംഭവ ബഹുലം

ഒന്നാം മോദി സർക്കാരിൽ പ്രതിരോധ മന്ത്രിയായുളള നിർമല സീതാരാമന്റെ അഞ്ച് വർഷക്കാലം സംഭവ ബഹുലമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷം ഉന്നയിച്ച പ്രധാന ആരോപണമായ റാഫേൽ വിവാദത്തിൽ പാർലമെന്റിൽ സർക്കാരിന് പ്രതിരോധം തീർത്തത് നിർമ്മല സീതാരാമൻ ആയിരുന്നു.

ജെയ്റ്റ്ലിയുടെ ധനകാര്യ വകുപ്പ്

ജെയ്റ്റ്ലിയുടെ ധനകാര്യ വകുപ്പ്

പുൽവാമ ഭീകരാക്രമണത്തിന് പാക് തീവ്രവാദികൾക്ക് കനത്ത തിരിച്ചടി നൽകിയ ബലാക്കോട്ട് മിന്നലാക്രമണവും നിർമല സീതാരാമന്റെ മന്ത്രിജീവിതത്തിലെ നിർണായക ഏടാണ്. അരുൺ ജെയ്റ്റ്ലിയുടെ ധനകാര്യ വകുപ്പാണ് മോദി ഇക്കുറി നിർമ്മല സീതാരാമനെ വിശ്വസിച്ച് ഏൽപ്പിച്ചിരിക്കുന്നത്. ജെയ്റ്റ്ലിയുടെ വിശ്വസ്ത കൂടിയാണ് നിർമല സീതാരാമൻ.

സ്വന്തം മേഖല തന്നെ

സ്വന്തം മേഖല തന്നെ

പരിചയം ഇല്ലാത്ത പ്രതിരോധ മേഖലയാണ് അഞ്ച് വർഷം കൈകാര്യം ചെയ്തത് എങ്കിൽ ഇനിയുളള 5 വർഷം നിർമല സീതാരാമൻ കൈകാര്യം ചെയ്യേണ്ടത് തന്റെ സ്വന്തം പ്രവർത്തന മേഖല തന്നെയാണ്. ജെഎൻയുവിൽ നിന്ന് ജെഎന്‍യുവില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ പിഎച്ച്ഡി എടുത്തിട്ടുളള നിര്‍മ്മല സീതാരാമന്‍ രാഷ്ട്രീയത്തിലെത്തും മുന്‍പ് വിവിധ മള്‍ട്ടിനാഷണല്‍ കമ്പനികളില്‍ ഉദ്യോഗസ്ഥയായിരുന്നു.

കാത്തിരിക്കുന്നത് വൻ പരിഷ്ക്കാരങ്ങൾ

കാത്തിരിക്കുന്നത് വൻ പരിഷ്ക്കാരങ്ങൾ

പ്രതിരോധ വകുപ്പുമായി താരതമ്യം ചെയ്താൽ ഒട്ടും കുറയാത്ത വകുപ്പ് തന്നെയാണ് ഇന്നത്തെ സാഹചര്യത്തിൽ നിർമല സീതാരാമന് ലഭിച്ചിരിക്കുന്ന ധനകാര്യ വകുപ്പ്. ആദ്യ മോദി സർക്കാർ ഏറ്റവും കൂടുതൽ പഴി കേട്ടിരിക്കുന്നത് നോട്ട് നിരോധനവും ജിഎസ്ടിയും അടക്കമുളള സാമ്പത്തിക രംഗത്തെ പരിഷ്ക്കരണങ്ങളുടെ പേരിലാണ്. സാമ്പത്തിക രംഗം വലിയ തിരിച്ചടിയേറ്റ് മുന്നോട്ട് പോവുകയാണ്.

മോദിക്ക് ഇരട്ടി കരുത്ത്

മോദിക്ക് ഇരട്ടി കരുത്ത്

സാമ്പത്തിക രംഗത്തെ മുന്നോട്ട് നയിക്കാൻ വലിയ പരിഷ്ക്കരണങ്ങൾക്ക് സർക്കാർ ഇക്കുറി മുതിർന്നേക്കും. ജിഎസ്ടി അടക്കം പൊളിച്ച് പണിയും.. ആദ്യത്തെ നൂറ് ദിവസം കൊണ്ട് തന്നെ അതിനുളള കർമ്മ പദ്ധതി നടപ്പിലാക്കും. ഈ പുത്തൻ സാമ്പത്തിക പരിഷ്ക്കരണങ്ങൾക്ക് നരേന്ദ്ര മോദിക്ക് ഇരട്ടി കരുത്താവും ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന സാമ്പത്തിക വിദദ്ധയായ മന്ത്രി എന്നുറപ്പാണ്.

2014ൽ കുറിച്ച ചരിത്രം

2014ൽ കുറിച്ച ചരിത്രം

ഒന്നാം മോദി സര്‍ക്കാരില്‍ ഏറ്റവും അമ്പരപ്പിച്ച മന്ത്രിസ്ഥാനവും വകുപ്പും ആയിരുന്നു നിര്‍മ്മല സീതാരാമന്റെത്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട വകുപ്പായ പ്രതിരോധമാണ് നിര്‍മ്മല സീതാരാമനെ മോദി ഏല്‍പ്പിച്ചത്. ഇന്ദിരാ ഗാന്ധിക്ക് ശേഷം ആദ്യമായി പ്രതിരോധ മന്ത്രിയാകുന്ന വനിത എന്ന ചരിത്രം കൂടിയാണ് അന്ന് നിര്‍മല കുറിച്ചത്. ഇക്കുറി മറ്റൊരു ചരിത്രവും നിർമല എഴുതിയിരിക്കുന്നു.

ഭർത്താവിന്റെ പാതയിൽ

ഭർത്താവിന്റെ പാതയിൽ

ഇന്ദിരാ ഗാന്ധിക്ക് ശേഷം ധനകാര്യ മന്ത്രിയാകുന്ന രണ്ടാമത്തെ വനിതയാണ് നിർമല സീതാരാമൻ. ഭര്‍ത്താവ് പ്രഭാകര്‍ വഴിയാണ് നിർമല ബിജെപിയിലെത്തുന്നത്. വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്ത് ബിജെപിയില്‍ സജീവമായിരുന്നു പ്രഭാകർ. തുടർന്നാണ് നിര്‍മ്മല സീതാരാമനും ബിജെപിയോട് അടുക്കുന്നത്. 2006ൽ നിര്‍മ്മല സീതാരാമന്‍ ബിജെപിയില്‍ ഔദ്യോഗിക അംഗത്വമെടുത്തു.

ബിജെപിയുടെ ദേശീയ വക്താവായി

ബിജെപിയുടെ ദേശീയ വക്താവായി

പിന്നീട് പ്രഭാകര്‍ ബിജെപി വിട്ട് ചിരഞ്ജീവിയുടെ പ്രജാരാജ്യം പാര്‍ട്ടിയില്‍ ചേര്‍ന്നു. എന്നാല്‍ നിര്‍മ്മല സീതാരാമന്‍ ബിജെപിയില്‍ തന്നെ തുടരുകയായിരുന്നു. 2004ലേയും 2009ലേയും കനത്ത തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ നിതിന്‍ ഗഡ്കരിയുടെ നേതൃത്വത്തില്‍ ഉണ്ടാക്കിയ പുതു ടീമില്‍ നിര്‍മ്മല സീതാരാമനും ഇടം പിടിച്ചു. തുടര്‍ന്ന് ബിജെപിയുടെ ദേശീയ വക്താവായി.

അന്ന് അവഗണിക്കപ്പെട്ടു

അന്ന് അവഗണിക്കപ്പെട്ടു

പതറാത്ത വ്യക്തിത്വവും ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്നതിലെ മിടുക്കും പറയുന്ന വാക്കുകളിലെ കരുത്തും നിര്‍മ്മല സീതാരാമനെ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധാ കേന്ദ്രമാക്കി. എന്നാല്‍ 2014ലെ ബിജെപിക്ക് ഏറെ നിര്‍ണായകമായ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ താരതമ്യേനെ പാർട്ടിക്കുളളിൽ ജൂനിയറായ നിര്‍മ്മല സീതാരാമന് ടിക്കറ്റ് ലഭിച്ചില്ല.

പ്രതിരോധത്തിൽ നിന്ന് ധനകാര്യത്തിലേക്ക്

പ്രതിരോധത്തിൽ നിന്ന് ധനകാര്യത്തിലേക്ക്

കര്‍ണാടകത്തില്‍ നിന്നുമാണ് രാജ്യസഭാംഗമായി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റിലെത്തിയത്. മോദി മന്ത്രിസഭയില്‍ പ്രതിരോധവും വാണിജ്യവും ധനകാര്യവും കൈകാര്യം ചെയ്തിരുന്നത് ജെയ്റ്റ്‌ലി തനിച്ചായിരുന്നു. തുടര്‍ന്നാണ് വാണിജ്യ വകുപ്പിലേക്കും പിന്നീട് ആ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ പ്രതിരോധ വകുപ്പിന്റെ തലപ്പത്തേക്കും നിര്‍മ്മല സീതാരാമന്‍ എത്തിയത്. ഇനി അഞ്ച് വർഷക്കാലം ധനകാര്യ വകുപ്പിനെ ആ പെൺകരുത്ത് നയിക്കും

നരേന്ദ്ര മോദിയുടെ അടുത്ത സർപ്രൈസ്, മോദി മന്ത്രിസഭയിൽ ഷാ ആഭ്യന്തര മന്ത്രി! രാജ്നാഥ് സിംഗിന് പ്രതിരോധംനരേന്ദ്ര മോദിയുടെ അടുത്ത സർപ്രൈസ്, മോദി മന്ത്രിസഭയിൽ ഷാ ആഭ്യന്തര മന്ത്രി! രാജ്നാഥ് സിംഗിന് പ്രതിരോധം

കേരളത്തിലുളളവർ മൂന്ന് നേരം മതേതരത്വം തിന്ന് വയർ നിറയ്ക്കട്ടെ! ബിജെപി തോൽവിയിൽ കലിച്ച് ഗോപാലകൃഷ്ണൻ!കേരളത്തിലുളളവർ മൂന്ന് നേരം മതേതരത്വം തിന്ന് വയർ നിറയ്ക്കട്ടെ! ബിജെപി തോൽവിയിൽ കലിച്ച് ഗോപാലകൃഷ്ണൻ!

English summary
Cabinet Ministers of India 2019: Ex- Defence minister Nirmala Sitharaman get Finance this time
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X