കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടാമതും 'നിയമം' ഉറപ്പിച്ച് രവിശങ്കര്‍ പ്രസാദ്!! വാര്‍ത്ത വിതരണ വകുപ്പും കൈയ്യില്‍

  • By
Google Oneindia Malayalam News

ദില്ലി: നരേന്ദ്ര മോദിയുടെ രണ്ടാം സര്‍ക്കാരില്‍ വീണ്ടും നിയമ വകുപ്പ് ഉറപ്പിച്ച് മന്ത്രി രവിശങ്കര്‍ പ്രസാദ്. ഇന്നാണ് മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ചുള്ള വ്യക്തത വന്നത്. നിയമം, വാര്‍ത്താ വിതരണ വകുപ്പിന്‍റെ ചുമതലയാണ് രവിശങ്കര്‍ പ്രസാദിന്. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ കൂടിയായ രവിശങ്കര്‍ പ്രസാദ് ഇത്തവണ പട്ന സാഹബില്‍ നിന്ന് മത്സരിച്ച് ജയിച്ചാണ് ലോക്സഭാംഗമായത്.

modi-ravi-shankar-prasad

2000 ലാണ് ആദ്യമായി അദ്ദേഹം പാര്‍ലമെന്‍റ് അംഗമാകുന്നത്. 2001 ല്‍ വാജ്പേയി മന്ത്രിസഭയില്‍ പൊട്രോളിയം വകുപ്പ് മന്ത്രിയായി ചുമതലയേറ്റു. 2002 ല്‍ നിയമവകുപ്പിന്‍റെ അധിക ചുമതലയും ചെയ്തി. പിന്നീട് ഇന്‍ഫര്‍മേഷന്‍ ആന്‍റ് ബ്രോഡ്കാസ്റ്റിങ്ങ് മന്ത്രിയായി നിമയിക്കപ്പെട്ടു.

2006 ല്‍ വീണ്ടും രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായും ഔദ്യോഗിക വക്താവായും പ്രവര്‍ത്തിച്ചു. 2012 ല്‍ മൂന്നാം തവണയും രാജ്യസഭാംഗമായി. അയോധ്യ കേസില്‍ അടക്കം ബിജെപിക്ക് വേണ്ടി വാദിച്ചത് രവിശങ്കര്‍ പ്രസാദ് ആയിരുന്നു.

2014 ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ ഏറിയപ്പോള്‍ വീണ്ടും നിയമ മന്ത്രിയായി മന്ത്രിസഭയില്‍ ഇടംപിടിച്ചു. ഇത്തവണ പാട്നയിലെ സാഹേബില്‍ നിന്നാണ് രവിശങ്കര്‍ പ്രസാദ് മത്സരിച്ചത്. ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന ശത്രുഘ്നനന്‍ സിന്‍ഹയായിരുന്നു മണ്ഡലത്തില്‍ രവിശങ്കര്‍ പ്രസാദിന്‍റെ എതിരാളി.

English summary
Cabinet Ministers of India 2019:Ravi shankar prasad will be law and justice minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X