കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ മന്ത്രിമാരാകേണ്ടെന്ന് സുപ്രീം കോടതി

  • By Meera Balan
Google Oneindia Malayalam News

ദില്ലി: ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ മന്ത്രിമാരാക്കരുതെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം. ഇത്തരക്കാരെ മന്ത്രിമാരാക്കുന്നത് ഭരണഘടനാ വിരുദ്ധമെന്നും സുപ്രീം കോടതി. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി വിവേകപൂര്‍വ്വം തീരുമാനം എടുക്കണമെന്നും സുപ്രീം കോടതി. സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റേതാണ് വിധി.

ജനാധിപത്യത്തിന്റെ വിശ്വാസ്യത കാത്തു സൂക്ഷിയ്‌ക്കേണ്ടതാണ്. ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ മന്ത്രിമാരായാല്‍ ജനാധിപത്യത്തിന്റെ വിശ്വാസ്യത നഷ്ടമാകും. ഇത്തരത്തില്‍ മന്ത്രിമാര്‍ ക്രിമിനല്‍ പശ്ചാത്തലമില്ലാത്തവരാണെന്ന് ഉറപ്പ് വരുത്തേണ്ടതിന്റെ ഉത്തരവാദിത്തം പ്രധാനമന്ത്രിയ്ക്കാണെന്നും സുപ്രീം കോടതി പറഞ്ഞു. ജനങ്ങള്‍ക്ക് ഇക്കാര്യങ്ങളില്‍ വിശ്വാസ്യതയുണ്ടാവേണ്ടതും അനിവാര്യമാണ്.

Supreme Court

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ മന്ത്രിമാരാകരുതെന്നത് ഭരണഘടന വിരുദ്ധമാണെന്ന നിര്‍ദ്ദേശമാണ് സുപ്രീം കോടതി പുറപ്പെടുവിച്ചിരിയ്ക്കുന്നത്. അതിനാല്‍ തന്നെ ഇത് എത്രത്തോളം പ്രാവര്‍ത്തികമാകുമെന്നത് കാത്തിരുന്നു കാണാം.

English summary
Cabinet ministers with criminal cases against them can't continue: Supreme Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X