Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവതിയെ നിരീക്ഷിച്ച സംഭവത്തില്‍ കേന്ദ്രാന്വേഷണം

ദില്ലി: ഗുജറാത്ത മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് വേണ്ടി യുവതിയെ നിരീക്ഷിച്ചു എന്ന ആരോപണം അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനായി പ്രത്യേക കമ്മീഷനെ നിയമിക്കാനും തീരുമാനമായിട്ടുണ്ട്.

യുവതിയെ നിയമവിരുദ്ധമായി നിരീക്ഷിച്ചു എന്നാണ് ഗുലൈല്‍ ഡോട്ട് കോം എന്ന ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമം തെളിവുകള്‍ സഹിതം വാര്‍ത്ത പ്രസിദ്ധീകരിച്ചത്. എന്നാല്‍ ആര്‍ക്കിടെക്റ്റ് ആയ യുവതിയുടെ വീട്ടുകാരുടെ ആവശ്യപ്രകാരം സുരക്ഷക്കായാണ് നിരീക്ഷണം ഏര്‍പ്പെടുത്തിയതെന്നാണ് ബിജെപിയും ഗുജറാത്ത് സര്‍ക്കാരും വ്യക്തമാക്കിയിരുന്നത്.

Narendra Modi

കമ്മീഷന്‍ ഓഫ് ഇന്ക്വയറി ആക്ടിന്‌റെ സെക്ഷന്‍3 പ്രകാരം ആണ് അന്വേഷണത്തിന് ഉത്തരവിട്ടുട്ടുള്ളത്. കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്കെതിരെ ബിജെപി നേതാവ് അരുണ്‍ ജെയ്റ്റ്‌ലി രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്രത്തിന്റെ നടപചി സംശയാസ്പദമാണെന്നും കോടതിയില്‍ നേരിടുമെന്നും അരുണ്‍ ജെയ്റ്റ്‌ലി ട്വിറ്ററിലൂടെ അറിയിച്ചു.

സുപ്രീം കോടതിയില്‍ നിന്നുള്ള സിറ്റിങ് ജഡ്ജിയോ വിരമിച്ച സുപ്രീം കോടതി ജഡ്ജിയോ ആയിരിക്കും കേസ് അനമ്വേഷിക്കുക. നേരത്തെ ഗുജറാത്ത് സര്‍ക്കാര്‍ തന്നെ സംഭവം അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിച്ചിരുന്നു. എന്നാല്‍ ഈ കമ്മീഷന് ഗുജറാത്തിന് പുറത്തുള്ള വിവരങ്ങള്‍ അന്വേഷിക്കാന്‍ സാധിക്കുമായിരുന്നില്ല.

ഗുലൈല്‍ ഡോട്ട് കോമിനെ കൂടാതെ കോബ്രാപോസ്റ്റ് എന്ന ഓണ്‍ലൈന്‍ മാധ്യമത്തിലും യുവതിയെ നിരീക്ഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതിന്റെ വാര്‍ത്തകള്‍ വന്നിരുന്നു. ഇവര്‍ ചില ഓഡിയോ ടേപ്പുകളും പ്രസിദ്ധപ്പെടുത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+