കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രിസഭാ പുന:സംഘടന: ഇതാണ് മുഴുവന്‍ വകുപ്പുകളും മന്ത്രിമാരും.. ഇനി ഇവര്‍ നയിക്കും..

  • By Anoopa
Google Oneindia Malayalam News

പുതിയ 9 മന്ത്രിമാരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ മന്ത്രിസഭാ പുന:സംഘടനക്ക് അവസാനമായി. നാല് വര്‍ഷത്തിനിടെ മോദി നടത്തുന്ന മൂന്നാമത്തെ മന്ത്രിസഭാ പുനസംഘടനയാണ് ഇത്. മന്ത്രിസഭ പുനസംഘടിപ്പിക്കുന്നതിന് മുന്നോടിയായി പ്രമുഖരടക്കം പല മന്ത്രിമാരും രാജിവെച്ചിരുന്നു. മലയാളിയായ അല്‍ഫോണ്‍സ് കണ്ണന്താനവും പുതിയ മന്ത്രിസഭയില്‍ ഇടം നേടിയിരിക്കുന്നു എന്നത് കേരളത്തിനും അഭിമാനമാകുന്നു.

pm-modi

മന്ത്രിസഭാ പുന:സംഘടന പൂര്‍ത്തിയാകുമ്പോള്‍ പല സുപ്രധാന വകുപ്പുകളിലും മാറ്റം വന്നിട്ടുണ്ട്. താഴെ പറയുന്നവയാണ് സുപ്രധാന വകുപ്പുകളും മന്ത്രിമാരും..

ക്യാബിനറ്റ് മന്ത്രിമാര്‍...
ആഭ്യന്തരം- രാജ്‌നാഥ് സിങ്ങ്
വിദേശകാര്യം- സുഷമാ സ്വരാജ്
ധനകാര്യം- അരുണ്‍ ജയ്റ്റ്‌ലി
ഗതാഗതം,ജലവിഭവം- നിതിന്‍ ഗഡ്കരി
വ്യവസായം- സുരേഷ് പ്രഭു
കുടിവെള്ളം, ശുചിത്വം- ഉമാ ഭാരതി
ഭക്ഷ്യ, പൊതുവിതരണം, ഉപഭോക്തൃകാര്യ വകുപ്പ്- രാംവിലാസ് പാസ്വാന്‍
സ്ത്രീ, ശിശുക്ഷേമം- മേനകാ ഗാന്ധി
പാര്‍ലമെന്ററി കാര്യം- അനന്ത്കുമാര്‍
നിയമം, ഐടി - രവിശങ്കര്‍ പ്രസാദ്
ആരോഗ്യം,കുടുംബം- ജഗത് പ്രകാശ് നഡ്ഡ
സിവില്‍ ഏവിയേഷന്‍-അനന്ത് ഗീതെ
ഭക്ഷ്യസംസ്‌കരണം-ഹര്‍സിമ്രത് കൗര്‍
കൃഷി- രാധാമോഹന്‍ സിങ്ങ്
ടെക്‌സ്‌റ്റൈല്‍സ്,വിവരസാങ്കേതിക വകുപ്പ്- സ്മൃതി ഇറാനി
നഗരവികസനം, പഞ്ചായത്ത്‌രാജ്- നരേന്ദ്രസിങ്ങ് തോമാര്‍
സാമൂഹ്യനീതി- തവാര്‍ ചന്ദ് ഗേഹ്‌ലോട്ട്
മാനവവിഭവശേഷി- പ്രകാശ് ജാവദേക്കര്‍
പെട്രോളിയം, പ്രകൃതിവാതകം- ധര്‍മ്മേന്ദ്ര പ്രധാന്‍
റെയല്‍വേ- പീയൂഷ് ഗോയല്‍
പ്രതിരോധം- നിര്‍മ്മലാ സീതാരാമന്‍
ന്യൂനപക്ഷകാര്യം- മുക്താര്‍ അബ്ബാസ് നഖ്‌വി

മലയാളിയും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായ അല്‍ഫോണ്‍സ് കണ്ണന്താനത്തിന് ടൂറിസം വകുപ്പിന്റെ സ്വതന്ത്ര ചുമതലയാണ് ലഭിച്ചത്.

English summary
Cabinet rejig: Portfolios announced, complete list
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X