കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിന് പകരക്കാരനായി കോണ്‍ഗ്രസ് പ്രതീക്ഷിച്ചു, ഒടുവില്‍ ജ്യോതിരാദിത്യ സിന്ധ്യ മോദി മന്ത്രിസഭയില്‍

Google Oneindia Malayalam News

മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാറിന്‍റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറിനെ വീഴ്ത്തി ബിജെപിയിലെത്തിയ നാള്‍ മുതല്‍ തന്നെ നരേന്ദ്ര മോദി സര്‍ക്കാറില്‍ സീറ്റ് ഉറപ്പിച്ച നേതാവായിരുന്നു ജ്യോതിരാദിത്യ സിന്ധ്യ. ബിജെപിയിലേക്ക് എത്തിയിട്ട് വര്‍ഷം ഒന്ന് പിന്നിട്ടെങ്കിലും ആദ്യ മന്ത്രിസഭ പുനഃസംഘടനയിലെ പ്രഥമ പേരുകാരനായി പഴയ ഗ്വാളിയോര്‍ രാജകുടുംബാഗം.

കരുത്ത് കൂട്ടി ടീം മോദി, രാഷ്ട്രപതിഭവനിൽ മന്ത്രിമാരുടെ സത്യപ്രതിജ്ഞ- ചിത്രങ്ങൾ

2007 ൽ ഒന്നാം മൻമോഹൻ സിംഗ് സർക്കാരിൽ ടെലികോം വകുപ്പിന്റെ ചുമതലയുള്ള സഹമന്ത്രിയായി . 2009 ൽ രണ്ടാം മൻമോഹൻ സിംഗ് സർക്കാരിലും സഹമന്ത്രിയായ സിന്ധ്യ 2012 ഒക്ടോബറിൽ ഊർജ വകുപ്പിന്റെ സ്വത്രത്ര ചുമതലയുള്ള സഹമന്ത്രിയായി പ്രവര്‍ത്തിക്കുകുയം ചെയ്തും. മോദി മന്ത്രിസഭയിലൂടെ ജ്യോതിരാദിത്യ സിന്ധ്യക്ക് കേന്ദ്ര മന്ത്രിസഭയില്‍ ഇത് മൂന്നാം ഉഴമാവുന്നു.

മലയാളികളുടെ 'കണ്ണ് തള്ളിയ' ചില വൈറല്‍ വെഡ്ഡിങ് ഫോട്ടോ ഷൂട്ടുകള്‍

ബിജെപിയില്‍

എഐസിസി ജനറല്‍ സെക്രട്ടറി പദവിയിലിരിക്കെയാണ് 2018 മാര്‍ച്ചില്‍ ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുന്നത്. പലപ്രമുഖരും നേരത്തെ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നെങ്കിലും പാര്‍ട്ടിയുടെ ഇത്രയും ഉന്നതമായ ഒരു പദവി വഹിച്ച നേതാവിന്‍റെ നേതാവിന്‍റെ കൂടുമാറ്റം ഇതാദ്യമായിരുന്നു.

രാഹുലിന് പകരം

2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് പരാജയത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി എഐസിസി പ്രസിഡന്‍റ് സ്ഥാനം രാജിവെച്ചപ്പോള്‍ പകരം പരിഗണിക്കപ്പെട്ട പേരുകളില്‍ ഒരാളുമായിരുന്നു ഗ്വാളിയോര്‍ രാജകുടുംബത്തിലെ ഈ ഇളമുറക്കാരന്‍. എന്നാല്‍ മധ്യപ്രദേശ് രാഷ്ട്രീയത്തില്‍ കമല്‍നാഥുമായുണ്ടായ തര്‍ക്കം അദ്ദേഹത്തെ ബിജെപി പാളയത്തിലേക്ക് എത്തിച്ചു.

2018 ല്‍


2018 ല്‍ കോണ്‍ഗ്രസ് മധ്യപ്രദേശില്‍ അധികാരത്തില്‍ എത്തിയപ്പോള്‍ കമല്‍നാഥിനെ മുഖ്യമന്ത്രിയാക്കാനായിരുന്നു കോണ്‍ഗ്രസ് തീരുമാനം. പകരം കമല്‍നാഥ് കൈവശം വെച്ച പിസിസി അധ്യക്ഷ സ്ഥാനം തനിക്ക് വേണമെന്ന സിന്ധ്യ നിരന്തരം ആവശ്യപ്പെട്ടെങ്കില്‍ കമല്‍നാഥ് വഴങ്ങിയില്ല. സിന്ധ്യയുടെ നീക്കങ്ങള്‍ക്ക് മുന്‍മുഖ്യമന്ത്രി ദ്വിഗ് വിജയ് സിങ് വിഭാഗവും തടസ്സം സൃഷ്ടിച്ചിച്ചു. രാജ്യസഭാ സീറ്റ് വിഷയത്തിലും ഈ തര്‍ക്കം തുടര്‍ന്നു.

ബിജെപിയില്‍

ഇതോടെ നരേന്ദ്ര മോദിയേയും അമിത് ഷായേയും കണ്ട സിന്ധ്യ ബിജെപിയില്‍ ചേരാന്‍ സമ്മതും മൂളി. സിന്ധ്യ കോണ്‍ഗ്രസ് വിട്ടതോടെ അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ച് മധ്യപ്രദേശ് നിയമസഭയിലേ 25 ലേറെ കോണ്‍ഗ്രസ് അംഗങ്ങളും രാജിവെച്ചു. അതോടെ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാവാതെ കമല്‍നാഥ് സര്‍ക്കാര്‍ വീഴുകയും ശിവരാജ് സിങ് ചൗഹാന്‍റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറുകയും ചെയ്തു.

കേന്ദ്ര മന്ത്രി

കേന്ദ്ര മന്ത്രിസഭാ പദവി വാഗ്ദാനം ചെയ്താണ് ജ്യോതിരാദിത്യ സിന്ധ്യയെ ബിജെപിയില്‍ എത്തിച്ചതെന്ന സൂചനകള്‍ അന്ന് തന്നെയുണ്ടായിരുന്നു. കോണ്‍ഗ്രസ് വിട്ടെത്തിയ സിന്ധ്യയെ മധ്യപ്രദേശില്‍ നിന്ന് തന്നെ ബിജെപി രാജ്യസഭയില്‍ എത്തിക്കുകയും ചെയ്തു. സിന്ധ്യയുടെ മന്ത്രിസഭാ പ്രവേശനം വൈകിയപ്പോള്‍ സിന്ധ്യക്ക് അര്‍ഹമായ പരിഗണന നല്‍കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്‍റെ അനുയായികള്‍ രഗംത്ത് എത്തുകയും ചെയ്തു.

മാധവ്റാവു സിന്ധ്യ

1971 ജനുവരി 1നു മഹാരാഷ്ട്രയിലെ മുംബൈയിൽ ജനിച്ച ജ്യോതിരാദിത്യ സിന്ധ്യ പിതാവും പ്രമുഖ കോണ്‍ഗ്രസ് നേതാവുവായ മാധവ്റാവു സിന്ധ്യയുടെ പാത പിന്തുടര്‍ന്നാണ് രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. 1980 മുതല്‍ ഒമ്പത് വട്ടം ഗുണ, ഗ്വാളിയര്‍ മണ്ഡലങ്ങളില്‍നിന്നും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മാധവറാവു സിന്ധ്യ അക്കാലത്ത് കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ജനകീയ മുഖങ്ങളില്‍ ഒന്നായിരുന്നു.

കന്നി ജയം

2001-ല്‍ മാധവറാവു സിന്ധ്യ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടശേഷം 2002-ലാണ് ജ്യോതിരാദിത്യ സിന്ധ്യ രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. തുടര്‍ന്നുള്ള തിരഞ്ഞെടുപ്പുകളില്‍ ഗുണയില്‍ നിന്നും നാല് തവണ തുടര്‍ച്ചായി അദ്ദേഹം ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നാലരലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു കന്നി ജയം. തുടര്‍ന്ന് ഒന്ന്, രണ്ട് യുപിഎ മന്ത്രിസഭയില്‍ അംഗവുമായി

ഗ്വാളിയോര്‍ രാജകുടുംബം

1957 ല്‍ ജ്യോതിരാദിത്യ സിന്ധ്യയുടെ മുത്തശ്ശി വിജയരാജെ സിന്ധ്യയിലൂടെയായിരുന്നു ഗ്വാളിയോര്‍ രാജകുടുംബം ആദ്യമായി രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്. തുടക്കം കോണ്‍ഗ്രസിലൂടെയായിരുന്നെങ്കില്‍ പിന്നീട് ഇവര്‍ ജനസംഘിലേക്ക് മാറി. ജ്യോതിരാദിത്യ സിന്ധ്യയുടെ പിതാവ് മാധവ റാവുവിന്‍റെ തുടക്കവും ജനസംഘിലൂടെയായിരുന്നെങ്കിലും അദ്ദേഹം പിന്നീട് കോണ്‍ഗ്രസ് കൂടാരത്തിലെത്തുകയായിരുന്നു.

രാജസ്ഥാന്‍ മുഖ്യമന്ത്രി

ജ്യോതിരാദിത്യ സിന്ധ്യയുടെ പിതാവിന്‍റെ സഹോദരിമാരായ വസുന്ധരയും യശോധരയും പ്രമുഖ ബിജെപി നേതാക്കളാണ്. 1984-ല്‍ ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗമായ വസുന്ധര രണ്ടുവട്ടം രാജസ്ഥാന്‍ മുഖ്യമന്ത്രിയുമായി. 1994 ല്‍ ബിജെപിയില്‍ എത്തിയ യശോധര അഞ്ചുവട്ടം ബിജെപി ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ചു. കഴിഞ്ഞ ശിവരാജ് സിങ് ചൗഹാന്‍ മന്ത്രിസഭയില്‍ അംഗവുമായിരുന്നു യശോധര.

മികച്ച ക്രിക്കറ്റ് കളിക്കാരൻ

മികച്ച ക്രിക്കറ്റ് കളിക്കാരൻ കൂടിയായ സിന്ധ്യ മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ ചെയര്മാന് കൂടി ആണ്. ഹാർവാർഡ് സർവ്വകലാശാലയില്‍ നിന്നും ബിരുദം നേടിയ അദ്ദേഹം സ്റ്റാൻഫോർഡ് സർവ്വകലാശാലയില്‍ നിന്നും എംബിഎ ബിരുദവും കരസ്ഥമാക്കി. പ്രിയദർശിനി രാജസിന്ധ്യയാണ് ഭാര്യ. രണ്ട് മക്കളാണ് ഇരുവര്‍ക്കുമുള്ളത്.

സൂപ്പര്‍ ലുക്കില്‍ തിളങ്ങി നിവിന്‍ പോളിയുടെ നായിക; ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Covid vaccination: College students, private bus staff to be prioritised

English summary
cabinet reshuffle: Jyotiraditya Scindia's profile, new member of the Union Cabinet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X