പുതിയ കുര്‍ത്തയും പൈജാമയും വെറുതെ; പോയതുപോലെ തിരിച്ച്; നിതീഷിനെ പരിഹസിച്ച് ലാലു
എന്‍ഡിഎയില്‍ ജെഡിയുവിന് കാര്യമായ സ്ഥാനമൊന്നുമില്ല- ലാലുപ്രസാദ് പറഞ്ഞു.
പട്ന: നിതീഷ് കുമാറിനെ പരിഹസിച്ച് ലാലുപ്രസാദ് യാദവ് രംഗത്ത്. കേന്ദ്രമന്ത്രിസഭാ പുനസംഘടനയില്‍ ജനതാദള്‍ യു പരിഗണിക്കപ്പെടാതെപോയ സാഹചര്യത്തിലാണ് നിതീഷ് കുമാറിനെതിരെ കടുത്ത പരിഹാസവുമായി ലാലുപ്രസാദ് യാദവ് രംഗത്തെത്തിരിക്കുന്നത്. സ്വന്തം കൂട്ടത്തില്‍നിന്ന് തെറ്റിപ്പിരിഞ്ഞുപോയവരെ മറ്റാരും വിശ്വസിക്കില്ലെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
സ്വന്തം ജനങ്ങളെ തള്ളിപ്പറഞ്ഞവരെ മറ്റാരും കൂട്ടത്തില്‍ കൂട്ടില്ല. പുതിയ കുര്‍ത്തയും പൈജാമയും കോട്ടും ധരിച്ച് ചില ജെഡിയു നേതാക്കളൊക്കെ മന്ത്രി സ്ഥാനം മോഹിച്ച് ഡല്‍ഹിയില്‍ എത്തിയിരുന്നു. എന്നാല്‍ ഒരാളെയും മന്ത്രിസഭയിലേയ്ക്ക് പരിഗണിച്ചില്ല. മാത്രമല്ല, പുനസ്സംഘടയുടെ ഭാഗമായി ജെഡിയുവുമായി ചര്‍ച്ചകള്‍ പോലും നടത്തിയില്ല. എന്‍ഡിഎയില്‍ ജെഡിയുവിന് കാര്യമായ സ്ഥാനമൊന്നുമില്ലന്നെും ലാലുപ്രസാദ് പറഞ്ഞു.

ബീഹാറില്‍ ആര്‍ജെഡി, ജെഡിയു സഖ്യം പിരിഞ്ഞ് നിതീഷ് കുമാര്‍ ബിജെപിയോടൊപ്പം ചേര്‍ന്നിരുന്നു. കേന്ദ്ര മന്ത്രിസഭാ പുനസംഘടനയില്‍ ജെഡിയുവിന് മന്ത്രിസ്ഥാനമൊന്നും ലഭിച്ചില്ല. ഇതേ തുടര്‍ന്നാണ് ലാലുപ്രസാദ് നിതീഷ് കുമാറിനെ പരിഹസിച്ച് രംഗത്തെത്തിയത്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications