ഗുജറാത്തിലെ മോര്‍ബിയില്‍ തൂക്കുപാലം തകര്‍ന്ന് വീണു: 32 മരണം, നൂറിലേറെ പേര്‍ പുഴയില്‍ വീണു
അഹമ്മദാബാദ്: ഗുജറാത്തിലെ മോര്‍ബിയില്‍ തൂക്കുപാലം തകര്‍ന്ന് വീണ് വന്‍ ദുരന്തം. 90 പേര്‍ കൊല്ലപ്പെട്ടു. മരണസംഖ്യ ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. അഞ്ച് ദിവസം മുമ്പാണ് ഈ പാലം പുനര്‍നിര്‍മാണം നടത്തിയത്. നൂറിലേറെ പേരാണ് പാലം തകര്‍ന്ന് പുഴയില്‍ വീണത്.
അഞ്ഞൂറിലേറെ പേര്‍ പാലം തകരുമ്പോള്‍ പാലത്തിലുണ്ടായിരുന്നുവെന്നാണ് സൂചന. മോര്‍ബി ജില്ലയിലെ മാച്ചു നദിയിലൂടെ പാലത്തില്‍ വെച്ചാണ് ദുരന്തമുണ്ടായത്. നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. സ്ഥിതിഗതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിലയിരുത്തി. സംഭവത്തില്‍ മുഖ്യമന്ത്രി ഭൂപേന്ദ്ര യാദവ് അനുശോചനം രേഖപ്പെടുത്തി.

മോര്‍ബിയിലെ ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട് മുഖ്യമന്ത്രി. പരിക്കേറ്റവരുടെ കുടുംബത്തിന് 50000 രൂപ നല്‍കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. രക്ഷാപ്രവര്‍ത്തനം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.
മോര്‍ബിയിലെ തദ്ദേശ ഭരണകൂടത്തിനൊപ്പം നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായിട്ടുണ്ട്. ഇന്നത്തെ പരിപാടികളെല്ലാം റദ്ദാക്കി മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ മോര്‍ബിയിലേക്ക് തിരിച്ചിട്ടുണ്ട്. നേരിട്ട് രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനാണ് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
അപകടത്തില്‍ മരിച്ചവരില്‍ ഏറെയും കുട്ടികളും പ്രായമേറിയവരുമാണ്. നാട്ടുകാര്‍ തുടങ്ങിയ രക്ഷാദൗത്യ ദേശീയ ദുരന്ത നിവാരണ സേനയുടെ മൂന്ന് സംഘങ്ങളെത്തി ഏറ്റെടുത്തിട്ടുണ്ട്. രാത്രി വൈകിയും ഇവിടെ തിരച്ചില്‍ തുടരുകയാണ്. നാവിക സേനയുടെ 50 അംഗ സംഘം സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹര്‍ഷ് സംഗ്‌വി സ്ഥലത്തെത്തിയിട്ടുണ്ട്. എഴുപതിലേറെ പേരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞുവെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. നേതാക്കളോടും പ്രവര്‍ത്തകരോടും രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങാനാണ് സംസ്ഥാന അധ്യക്ഷന്‍ ജഗദീഷ് താക്കൂര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം തൂക്കുപാലം തകര്‍ന്നതിന്റെ ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുത്തു.












Click it and Unblock the Notifications