ജാര്‍ഖണ്ഡില്‍ കേബിള്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം: രണ്ട് പേര്‍ കൊല്ലപ്പെട്ടു
റാഞ്ചി : ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ കേബിള്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം. രണ്ട് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. തിക്രൂട്ട് കുന്നുകളിലെ ജാര്‍ഖണ്ഡിലെ ദിയോധര്‍ ജില്ലയിലെ ബാബ ബൈദ്യനാഥ് ടെമ്പെയ്ക്ക് സമീപമുള്ള ത്രികുട്ട് കുന്നുകളില്‍ റോപ്വേയിലാണ് അപകടം ഉണ്ടായത്. ഏറ്റവും പുതിയ വിവരങ്ങള്‍ അനുസരിച്ച് നിരവധി പേരാണ് കാരേജുകളില്‍ കുടുങ്ങിക്കിടക്കുന്നത്.
ഇന്ത്യന്‍ വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകള്‍ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. സാങ്കേതിക തടസത്തെ തുടര്‍ന്നാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. അതേ സമയം സംഭവസ്ഥലത്ത് നിന്ന് റോപ്‌വേ മാനേജര്‍ രക്ഷപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. എന്‍ഡിആര്‍എഫ് സംഘത്തെ അപകടസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്.

സ്ഥലത്തെ സുരക്ഷാദൗത്യത്തിന് ഡിസിയും പൊലീസ് സൂപ്രണ്ടുമാണ് ഏകോപിപ്പിക്കുന്നത്. രക്ഷാദൗത്യത്തില്‍ പ്രദേശവാസികള്‍ ഭാഗമാകുന്നുണ്ട്. നിലവിലെ സാഹചര്യം നിയന്ത്രണവിധേയമാണെന്നും കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
എല്ലാ ടൂറിസ്റ്റുകളെയും സുരക്ഷിത സ്ഥലങ്ങൡലേക്ക് മാറ്റിയെന്നും ഡിസി പറഞ്ഞു. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും ഡിസി കൂട്ടിച്ചേര്‍ത്തു.
സാരിയഴകില്‍ സ്റ്റൈലിഷായി ആര്യ; എന്തൊരു ക്യൂട്ടാണെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍












Click it and Unblock the Notifications