മോദി പറഞ്ഞത് അക്ഷരംപ്രതി അനുസരിച്ച് ശശികലയുടെ പാര്‍ട്ടി..!വോട്ടിന് പകരം കൈക്കൂലിയും ക്യാഷ്ലെസ്സ്..!
ചെന്നൈ: നോട്ട് നിരോധനം നടപ്പാക്കിയതിന് ശേഷം രാജ്യം പൂര്‍ണമായും ക്യാഷ്ലെസ്സ് ഇടപാടുകളിലേക്ക് മാറണമെന്ന് ആവശ്യപ്പെട്ട നരേന്ദ്രമോദിയുടെ വാക്കുകള്‍ അക്ഷരം പ്രതി അനുസരിച്ചിരിക്കുകയാണ് തമിഴ്നാട്ടില്‍ ശശികലയുടെ പാര്‍ട്ടി. ജയലളിതയുടെ മണ്ഡലമായ ആര്‍കെ നഗറില്‍ വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ (അമ്മ) പാര്‍ട്ടി വോട്ടര്‍മാരെ സ്വാധീനിക്കുന്നത് സാധാരണപോലെ പണമോ മദ്യമോ നല്കിയിട്ടല്ല. മറിച്ച് സമ്മാനങ്ങള്‍ നല്‍കിയിട്ടാണെന്ന് പനീര്‍ശെല്‍വം വിഭാഗം ആരോപിക്കുന്നു.

എന്നാല്‍ തികച്ചും വ്യത്യസ്തമായ രീതിയിലാണ് ഈ സമ്മാനം നല്കല്. ആമസോണ്‍, ഫ്ളിപ്പ്കാര്‍ട്ട് പോലുള്ള കൊമേഴ്സ് വെബ്സൈറ്റുകള്‍ വഴിയാണ് ശശികലയുടെ പാര്‍ട്ടി വോട്ടര്‍മാര്‍ക്ക് സമ്മാനങ്ങള്‍ എത്തിച്ച് നല്കുന്നതത്രേ. ഇത്തരം സൈറ്റുകള്‍ വഴി വന്ഓര്ഡറുകള് ചെയ്ത് തിരുവൊട്ടിയൂരിലെ എന്‍ബിടി ക്വാര്‍ട്ടേഴ്സില്‍ എത്തിക്കുന്നതായി മുന്‍ എംഎല്‍എ മനോജ് പാണ്ഡ്യന് ആരോപിക്കുന്നു. തുടര്‍ന്ന് ടോക്കണ്‍ നല്കിയാണേ്രത വോട്ടര്‍മാരോട് സമ്മാനം വാങ്ങാന്‍ ആവശ്യപ്പെടുന്നത്.

ഓപിഎസ്സ് വിഭാഗത്തിന്റെ നിയമ വിഭാഗമാണ് ശശികല പക്ഷം വോട്ടര്‍മാര്‍ക്ക് ഇത്തരത്തില്‍ ഉപഹാരങ്ങള്‍ നല്‍കുന്നതായുള്ള വിവരം കണ്ടെത്തിയത്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് തെളിവുകള്‍ സഹിതം ഓപിഎസ് പക്ഷം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. മാത്രമല്ല ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്കും 7 മണിക്കും ഇടയില്‍ ആര്‍കെ നഗറിലെ എല്ലാ വോട്ടര്‍മാര്‍ക്കും ശശികല വിഭാഗം നാലായിരം രൂപ വീതം നല്‍കിയെന്നും ഓപിഎസ് പക്ഷം പരാതി ഉന്നയിച്ചിട്ടുണ്ട്. ഇത്തരമൊരു വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.
-
റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാര്‍ക്ക് നേട്ടങ്ങൾ, അധിക വരുമാനം ലഭിക്കും, കടങ്ങളുണ്ടാക്കും, സാമ്പത്തിക വാരഫലം -
കൊച്ചിയിലെ ഗതാഗത കുരുക്കിന് വലിയ ആശ്വാസം; വരാപ്പുഴ പാലം ഇന്ന് തുറക്കും, അപ്രോച്ച് റോഡ് പൂർത്തിയായി -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
ബെംഗളൂരു കൂട്ട ലേ ഓഫ്;പണി പോയതോടെ സകല പണിയും പാളിയോ? ഈ അനുഭവം പാഠമാക്കാം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
'വിരസതയും ഈഗോയും വില്ലനായി, വർഷങ്ങൾക്ക് ശേഷം പരസ്പരം മിസ് ചെയ്തു'; ലിസിയെ കുറിച്ച് പ്രിയദർശൻ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
കേരളത്തിലെ രാഷ്ട്രീയ സമവാക്യം മാറി മറിയുന്നു; ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത ഫലം വരുമോ?












Click it and Unblock the Notifications