കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡികെ വന്നു, അടിമുടി മാറി കോണ്‍ഗ്രസ്; നടപ്പിലാക്കുന്നത് ബിജെപിയെ വെല്ലും തന്ത്രങ്ങള്‍

Google Oneindia Malayalam News

ബെംഗളൂരു; കർണാടക കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വ്യാഴാഴ്ച ഔദ്യോഗികമായി ചുമതലയേൽക്കാൻ ഒരുങ്ങുകയാണ് ട്രെബിൾ ഷൂട്ടർ ഡികെ ശിവകുമാർ. കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ചടങ്ങ് നീണ്ട് പോയത്. വലിയ തയ്യാറെടുപ്പുകളാണ് ഡികെയുടെ സ്ഥാനാരോഹ ചടങ്ങിനായി പാർട്ടി ഒരിക്കിയിരിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ വെർച്വൽ ആയിട്ടാണ് ചടങ്ങുകൾ നടക്കുന്നത്.

അതേസമയം ഡികെ ചുമതല ഏറ്റെടുക്കുന്നതോടെ വലിയ മാറ്റങ്ങളാകും കർണാടക കോൺഗ്രസിൽ സംജാതമാകുന്നത്. വിശദാംശങ്ങൾ ഇങ്ങനെ

കടിഞ്ഞാൺ നൽകിയത്

കടിഞ്ഞാൺ നൽകിയത്

തുടർച്ചയായ തിരഞ്ഞെടുപ്പ് പരാജയങ്ങളുടെ പശ്ചാത്തലത്തിൽ അധ്യക്ഷ സ്ഥാനത്ത് നിന്ന് ദിനേശ് ഗുണ്ടു റാവു രാജിവെച്ചതോടെയാണ് തത്സ്ഥാനത്തേക്ക് ഡികെ ശിവകുമാറിനെ നിയമിക്കുന്നത്.. സോണിയാ ഗാന്ധിയായിരുന്നു ഡികെയെന്ന ക്രൈസിസ് മാനേജരെ പാർട്ടിയുടെ കടിഞ്ഞാൺ ഏൽപ്പിച്ചത്. താരപരിവേഷമുള്ള നേതാവിനെ അധ്യക്ഷനാക്കുന്നതിലൂടെ കർണാടക കോൺഗ്രസിന്റെ തലവര തന്നെ മാറുമെന്നാണ് ദേശീയ നേതൃത്വം കണക്കാക്കുന്നത്.

കേഡർ പാർട്ടി സംവിധാനം

കേഡർ പാർട്ടി സംവിധാനം

വരും ദിവസങ്ങളിൽ അടിമുടി മാറ്റങ്ങളാകും പാർട്ടിയിൽ ഉണ്ടാകാൻ പോകുന്നതെന്ന സൂചനയാണ് ഡികെയും നൽകുന്നത്. ദി ഹിന്ദുവിന് നൽകിയ അഭിമുഖത്തിലാണ് ഡികെ ശിവകുമാർ മനസ് തുറുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ-കേഡർ പാർട്ടി സംവിധാനത്തിലേക്ക് കോൺഗ്രസിനെ മാറ്റുകയാണ് തന്റെ പ്രധാന ലക്ഷ്യമെന്ന് ഡികെ പറഞ്ഞു.

ബൂത്ത് തലം മുതൽ

ബൂത്ത് തലം മുതൽ

യഥാർത്ഥത്തിൽ നേരത്തേ ചെയ്യേണ്ടിയിരുന്ന കാര്യമാണിത്. ബൂത്ത് ലെവൽ മുതൽ ഉള്ള പ്രവർത്തനങ്ങളാണ് ലക്ഷ്യം വെയ്ക്കുന്നത്. സംഘടയുടെ ശക്തി പെടുത്തുന്നതിന്റെ ഭാഗമായി ബിജെപി ചെയ്യുന്നത് പോലെ ബൂത്ത് ലെവൽ കമ്മിറ്റികളെ ശക്തിപ്പെടുത്തായി എംഎൽഎമാർ ഉൾപ്പെടെയുള്ള നേതാക്കളെ ഡികെ ചുമതലപ്പെടുത്തിയിരുന്നു.

മുതിർന്ന നേതാക്കൾ

മുതിർന്ന നേതാക്കൾ

യഥാർത്ഥത്തിൽ നേരത്തേ ചെയ്യേണ്ടിയിരുന്ന കാര്യമാണിത്. ബൂത്ത് ലെവൽ മുതൽ ഉള്ള പ്രവർത്തനങ്ങളാണ് ലക്ഷ്യം വെയ്ക്കുന്നത്. സംഘടയുടെ ശക്തി പെടുത്തുന്നതിന്റെ ഭാഗമായി ബിജെപി ചെയ്യുന്നത് പോലെ ബൂത്ത് ലെവൽ കമ്മിറ്റികളെ ശക്തിപ്പെടുത്തായി എംഎൽഎമാർ ഉൾപ്പെടെയുള്ള നേതാക്കളെ ഡികെ ചുമതലപ്പെടുത്തിയിരുന്നു.

മുതിർന്ന നേതാക്കൾ

മുതിർന്ന നേതാക്കൾ

കോൺഗ്രസിലെ മുതിർന്ന നേതാക്കളായ മല്ലികാർജ്ജുൻ ഖാർഗെ ,സിദ്ധരാമയ്യ, കെഎച്ച് മുനിയപ്പ, ദിനേഷ് ഗുണ്ട റാവു , ബികെ ഹരിപ്രസാദ് അടക്കമുള്ള നേതാക്കളെയാണ് ഇതിനായി ചുമതലപ്പെടുത്തിയത്. 2018ലെ നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് ഇത്തരം ഒരു നീക്കം നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നുവെന്ന് ഡികെ നേരത്തേ വ്യക്തമാക്കിയിരുന്നു.

ഇനി പ്രവർത്തിക്കണം

ഇനി പ്രവർത്തിക്കണം

നിലവിലെ സാഹചര്യത്തിൽ അതിന്റെ ആവശ്യകതയെന്താണെന്ന് പാർട്ടയിലെ ഓരോരുത്തർക്കും വ്യക്തമായി. ഇനി പാർട്ടിയെ വളർത്താനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുക മാത്രമാണ് ലക്ഷ്യമെന്നും ഡികെ പറഞ്ഞു. സോഷ്യൽ മീഡിയ സംവിധാനങ്ങൾ വിപുലമാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചു ഡികെ ശിവകുമാർ പ്രതികരിച്ചു.

ധാരണ തെറ്റാണ്

ധാരണ തെറ്റാണ്

സോഷ്യൽ മീഡിയ ഉപയോഗിത്തിൽ ബിജെപി മാത്രമാണ് സജീവമാണെന്ന ധാരണ തെറ്റാണ്. ബിജെപിയെ പോലെ തന്നെ കോൺഗ്രസ് നേതൃത്വവും ഇക്കാര്യത്തിൽ സജീവമാണ്. എന്നാൽ ബിജെപിയും കോൺഗ്രസും തമ്മിൽ പ്രധാനമായും ഒരു വ്യത്യാസമുണ്ട്. അവർ സോഷ്യൽ മീഡിയ നെഗറ്റീവ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുമ്പോൾ കോൺഗ്രസ് ശരിയായ അർത്ഥത്തിലാണ് അതിനെ ഉപയോഗപ്പെടുത്തുന്നത്.

ക്രീയാത്മക ഉപയോഗം

ക്രീയാത്മക ഉപയോഗം

സോഷ്യൽ മീഡിയയുടെ ക്രിയാത്മക ഉപയോഗത്തിലാണ് ൽ ഞങ്ങൾ വിശ്വസിക്കുന്നത്. അതേസമയം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിന് മാത്രമാണ് ബിജെപി സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത്. ഇക്കാര്യത്തിൽ ഇരു പാർട്ടികളേയും താരതമ്യം ചെയ്യാൻ പാടില്ലെന്നും ഡികെ പറഞ്ഞു.

മറ്റെന്താണ് ചെയ്യാനാകുക

മറ്റെന്താണ് ചെയ്യാനാകുക

ഉപതിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് ഹവാല കേസിൽ ഡികെയെ അറസ്റ്റ് ചെയ്ത നടപടിയിലും അദ്ദേഹം പ്രതികരിച്ചു. ബിജെപിയിൽ നിന്ന് മറ്റെന്താണ് പ്രതീക്ഷിക്കാൻ കഴിയുക. ഡികെയ്ക്ക് തടയിൻ കഴിയുമെന്ന് ബിജെപി ചിന്തിക്കുന്ന ഒരേ ഒരു കാര്യം കേസിൽ കുടുക്കുകയെന്നാണ്. അവർ ചെയ്യാൻ ആഗ്രഹിക്കുന്നത് അവർ ചെയ്യട്ടെ, ഞാൻ എൻറെ ജോലി തുടരും.

തോൽപ്പിക്കാനാകില്ല

തോൽപ്പിക്കാനാകില്ല

എന്റെ ഭാഗം ശരിയാണെന്ന് എനിക്ക് ഉറപ്പുള്ളിടത്തോളം കാലം ഞാൻ എന്റെ പ്രവൃത്തികളിലും നിലപാടുകളിലും ഉറച്ച് നിൽകു. എന്നെ തടയാൻ ആർക്കും തടയാൻ സാധിക്കില്ലെന്നും ഡികെ ശിവകുമാർ പറഞ്ഞു. ദേശീയ തലത്തിൽ രാഹുൽ ഗാന്ധി അധ്യക്ഷനാകണമെന്ന ആവശ്യം മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവർ മുന്നോട്ട് വെയ്ക്കുന്നതിനെ കുറിച്ച് അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെ.

രാഹുൽ മടങ്ങിവരണം

രാഹുൽ മടങ്ങിവരണം

ഗാന്ധി കുടുംബം അല്ലാതെ മറ്റൊരു ഓപ്ഷൻ ഇല്ലെന്നാണോയെന്നായിരുന്നു ചോദ്യം-വളരെ പഴക്കം ചെന്ന പാർട്ടിയാണ് കോൺഗ്രസ്. പാർട്ടിക്കും രാജ്യത്തിനും നല്ലത് എന്താണെന്ന് നേതൃത്വത്തിന് അറിയാം. പാർട്ടിയിൽ നിരവധി മുതിർന്ന നേതാക്കളുണ്ട്. പാർട്ടിക്ക് വേണ്ടി രാഹുൽ ഗാന്ധി തന്റെ പ്രവർത്തനം ചെയ്യുന്നുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വം കോൺഗ്രസിന് ആവശ്യമുണഅട്. രാജ്യത്തിന് അദ്ദേഹത്തിന്റെ കാഴ്ചപ്പാടും നേതൃത്വവും ആവശ്യമാണ്, ഡികെ പറഞ്ഞു.

ആംആദ്മി നീക്കം പൊളിഞ്ഞു; കോൺഗ്രസിനൊപ്പമെന്ന് സിദ്ധു!! അടുത്ത മുഖ്യമന്ത്രി? പ്രതികരണം ഇങ്ങനെആംആദ്മി നീക്കം പൊളിഞ്ഞു; കോൺഗ്രസിനൊപ്പമെന്ന് സിദ്ധു!! അടുത്ത മുഖ്യമന്ത്രി? പ്രതികരണം ഇങ്ങനെ

ഗുജറാത്തിൽ കോൺഗ്രസിന്റെ റിവേഴ്സ് ഓപ്പറേഷൻ? ഭയന്ന് ബിജെപി! പ്രത്യേക ചുമതലഗുജറാത്തിൽ കോൺഗ്രസിന്റെ റിവേഴ്സ് ഓപ്പറേഷൻ? ഭയന്ന് ബിജെപി! പ്രത്യേക ചുമതല

English summary
Cadre based Party is the need of the our says Congress president DK Shivakumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X