Get Updates
Get notified of breaking news, exclusive insights, and must-see stories!

കഫേ കോഫി ഡേ സ്ഥാപകൻ വി ജി സിദ്ധാർഥയെ കാണാതായി... കാണാതായത് പുഴയിൽ! എസ്എം കൃഷ്ണയുടെ മരുമകൻ!!

ബാംഗ്ലൂർ: കഫേ കോഫി ഡേ സ്ഥാപകൻ വി ജി സിദ്ധാർഥയെ കാണാതായി. മംഗലാപുരത്തിടുത്തുള്ള നേത്രാവതി ഡാം സൈറ്റിനരികിൽ വെച്ചാണ് സിദ്ധാർഥയെ കാണാതായത്. കർണാടക മുൻ മുഖ്യമന്ത്രി എസ് എം കൃഷ്ണയുടെ മരുമകനാണ് കാണാതായ സിദ്ധാർഥ്. സംസ്ഥാന പോലീസ് സിദ്ധാർഥിന് വേണ്ടി ശക്തമായ തിരച്ചിൽ നടത്തുകയാണ്. തിങ്കളാഴ്ച വൈകുന്നേരമാണ് സിദ്ധാർഥയെ കാണാതായത്.

കൊടേക്കറിന് സമീപത്തുള്ള പാലത്തിൽ നിന്നും ഫോൺ വിളിച്ചുകൊണ്ട് താഴേക്കിറങ്ങിയ സിദ്ധാർഥ് പിന്നീട് തിരിച്ച് വന്നില്ല എന്നാണ് ഡ്രൈവർ പറയുന്നത്. ഒരു മണിക്കൂറോളമായിട്ടും സിദ്ധാർഥയെ കാണാത്തതിനാൽ ഡ്രൈവർ തിരഞ്ഞുനോക്കി എങ്കിലും സിദ്ധാർഥയെ കണ്ടെത്താനായില്ല. തുടർന്ന് ഡ്രൈവർ തന്നെയാണ് ഇക്കാര്യം സിദ്ധാർഥയുടെ കുടുംബത്തെയും പോലീസിനെയും അറിയിച്ചത്. കാറിൽ നിന്നും ഇറങ്ങുമ്പോൾ മുതൽ സിദ്ധാർഥ ആരോടോ ഫോണില്‍ സംസാരിക്കുകയായിരുന്നു എന്നാണ് ഡ്രൈവർ പറയുന്നത്.

page1-1

സിദ്ധാർഥയെ കണ്ടെത്താനായി കർണാടക പോലീസ് ശക്തമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിദ്ധാർഥയെ കാണാനില്ല എന്ന വാർത്ത കേട്ട് താൻ ഞെട്ടിപ്പോയി എന്ന് കോൺഗ്രസ് നേതാവ് യു ടി ഖാദർ പറഞ്ഞു. അന്വേഷണത്തിൽ പ്രദേശ വാസികളും പോലീസിനെ സഹായിക്കുന്നുണ്ട്. സംഭവം അറിഞ്ഞ് നിരവധി രാഷ്ട്രീയ നേതാക്കൾ എസ് എം കൃഷ്ണയുടെ വീട്ടിൽ എത്തിയിട്ടുണ്ട്. മുൻ കേന്ദ്രമന്ത്രി എസ് എം കൃഷ്ണയുടെ മകള്‍ മാളവികയുടെ ഭര്‍ത്താവാണ് സിദ്ധാർഥ്.

Recommended Video

cmsvideo
    ഇന്ത്യയുടെ കോഫി രാജാവിലേക്കുള്ള വളര്‍ച്ച എങ്ങനെയാണ്? | Oneindia Malayalam

    ചിക്കമംഗളൂരുവിലെ കാപ്പി കൃഷി ചെയ്യുന്ന കുടുംബത്തിലെ അംഗമാണ് സിദ്ധാര്‍ഥ. 1990കളുടെ മധ്യത്തിലാണ് സിദ്ധാർഥ കഫേ കോഫി ഡേ സ്ഥാപിച്ചത്. തുടർന്ന് ഇന്ത്യയിലെ ഏറ്റവും വലിയ കോഫി ശൃംഖലയായി കഫേ കോഫി ഡേ വളർന്നു. ഏഷ്യയിലെ ഏറ്റവും വലിയ കോഫി എസ്റ്റേറ്റിന്റെ ഉടമസ്ഥൻ കൂടിയാണ് സിദ്ധാർഥ. സെവന്‍ സ്റ്റാർ റിസോർട്ട് ഹോസ്പിറ്റാലിറ്റി ശൃംഖലയായ സെറായി, സിസാഡ എന്നിവയുടെയും സ്ഥാപകനാണ് സിദ്ധാർഥ.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+